തിരക്കഥാകൃത്തായ സച്ചി ആദ്യമായി സംവിധാനം ചെയ്ത് 2015 ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് അനാർക്കലി.പൃഥ്വിരാജ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് രാജീവ് നായർ ആണ്. ബിജു മേനോൻ, കബീർ ബേദി,പ്രിയാൽ ഗോർ, മിയ ജോർജ്ജ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു .വിദ്യാസാഗർ ആണ് ഈ ചിത്രത്തിന്റെ സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത്. കൊച്ചിയിലും ലക്ഷദ്വീപിലെ ബങ്കാരം,അഗത്തി എന്നീ ദ്വീപുകളിലുമായാണ് അനാർക്കലി ചിത്രീകരിച്ചത്.ശന്തനു എന്ന നീന്തൽ പരിശീലകന്റെ വേഷമാണ് ചിത്രത്തിൽ പൃഥ്വിരാജിന്.2015 നവംബർ 13നു തിയറ്ററുകളിലെത്തിയ അനാർക്കലിക്ക് അനുകൂലമായ പ്രേക്ഷകപ്രതികരണമാണ് ലഭിച്ചത്.
ചിത്രത്തിൽ നായികാ വേഷം ചെയ്ത പ്രിയാൽ ഗോർ വളരെ ജനപ്രീതി നേടിയ അഭിനയമാണ് കാഴ്ചവച്ചത്. താരം 1994 നവംബർ 2 ന് മുംബൈയിലെ ഗുജറാത്തി ഫാമിലിയിൽ ജനിച്ചു. 2010 -ൽ Ram Milaye Jodi എന്ന ടെലിവിഷൻ സീരിയലിൽ അഭിനയിച്ചുകൊണ്ടാണ് പ്രിയാൽ തന്റെ കരിയറിന് തുടക്കമിടുന്നത്. തുടർന്ന് നിരവധി സീരിയലുകളിൽ അഭിനയിച്ചു. 2013 ൽ ജസ്റ്റ് യു ആൻഡ് മീ എന്ന പഞ്ചാബി ചിത്രത്തിലഭിനയിച്ചുകൊണ്ടാണ് സിനിമയിലേയ്ക്ക് പ്രവേശിയ്ക്കുന്നത്.
2014 -ൽ സഹെബ സുബ്രഹ്മണ്യം എന്ന തെലുങ്കു ചിത്രത്തിൽ അഭിനയിച്ചു. 2015 -ലാണ് പ്രിയാൽ ഗോർ മലയാള സിനിമയിലഭിനയിക്കുന്നത്. സച്ചി സംവിധാനം ചെയ്ത സൂപ്പർഹിറ്റ് ചിത്രമായ അനാർക്കലി -യിൽ പ്രിഥ്വിരാജിന്റെ നായികാവേഷമായിരുന്നു ചെയ്തത്. ഇരുപതിലധികം ടെലിവിഷൻ സീരീസുകളിലും അഞ്ച് സിനിമകളിലും പ്രിയാൽ ഗോർ അഭിനയിച്ചിട്ടുണ്ട്.
ഇപ്പോൾ പ്രിയ ഗോവയിൽ അവധിക്കാലം ആസ്വദിക്കാനായി എത്തിയപ്പോൾ എടുത്ത പുതിയ ബിക്കിനി ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.വിദേശ കാമുകനോടൊപ്പം ഗോവയിലായിരുന്നു പ്രിയലിന്റെ പുതുവത്സരാഘോഷം. അതേസമയം, എടുത്ത ചിത്രങ്ങളും വീഡിയോയും വൈറലായി. ചിത്രത്തിൽ ചുവന്ന ബിക്കിനി ധരിച്ച് കടൽത്തീരത്ത് സൂര്യാസ്തമയം കാണുന്നതാണ് പ്രിയാൽ. “പുതുവർഷാരംഭം പോസിറ്റീവ് കുറിപ്പോടെയാണ്,” എന്ന് അവർ പറഞ്ഞു. കൂടാതെ ഗോവൻ വെക്കേഷന്റെ നിരവധി ചിത്രങ്ങളും താരം പങ്കുവച്ചിട്ടുണ്ട്. Biggini- ng the year on a positive note! #spreadlove ♥️ എന്ന അടിക്കുറിപ്പോടെയാണ് നടി ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. ചിത്രത്തിനൊപ്പം അടിക്കുറിപ്പിലും ആരാധകർ അഭിപ്രായപ്രകടനവും നടത്തുന്നുണ്ട്.