ലെവള്‍ പുലിയാണ് കേട്ടാ.. പുപ്പുലി..

0
332

01

പ്രിയാമണിയെ കുറിച്ച് എന്താണ് നിങ്ങളുടെ അഭിപ്രായം? ആളൊരു നല്ലൊരു അഭിനേതാവാണ്, സുന്ദരിയാണ്, കുറെ ഭാഷയില്‍ അഭിനയിച്ചിട്ടുണ്ട്, പിന്നെ ആളൊരു മലയാളി ആണെന്നൊക്കെ. ഇതെല്ലാം ഏവര്‍ക്കും അറിയാവുന്ന കാര്യമാണ്. എന്നാല്‍ പ്രിയാമണി ആളൊരു പുലിയാണെന്ന കാര്യം നിങ്ങള്‍ക്കറിയാമോ? വെറും പുലിയല്ല, പുപ്പുലി ആണെന്ന കാര്യം ?

02

സംഭവം ഇതാണ്, ബാങ്കോക്കില്‍ ക്രിസ്മസ്, ന്യൂയര്‍ അവധി ആഘോഷിക്കാന്‍ ചെന്ന പ്രിയാമണിയാണ് ഒരു ഭീകരന്‍ കടുവയുടെ കൂടെ ഇരുന്നു അതിനെ താലോലിക്കുന്ന ചിത്രങ്ങള്‍ പുറത്ത് വിട്ടിരിക്കുന്നത്. കുടുംബവുമായി ബാങ്കോക്കിലെ ഒരു കടുവ ക്ഷേത്രത്തില്‍ കയറിയപ്പോഴാണ് പ്രിയാമണി ഈ ചിത്രങ്ങള്‍ എടുത്തത്‌. ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ ഇട്ടതോടെ ആരാധകരുടെ കമന്റുകളുടെ പ്രളയമാണ് പിന്നീടു കണ്ടത്. പ്രിയാമണിയുടെ മടിയില്‍ തലയും വെച്ച് സുഖമായി ഉറങ്ങുന്ന കടുവയുടെ ചിത്രം ഓണ്‍ലൈനില്‍ ചര്‍ച്ചയാണ്.

03

പ്രിയാമണിയുടെ മൃഗങ്ങളോടുള്ള ഇഷ്ടത്തെ കുറിച്ച് പറയുവാന്‍ നടിയുടെ അമ്മ ലതക്കും നൂറു വാക്കാണ്.

പ്രിയയ്ക്ക് പണ്ടേ മൃഗങ്ങളെ വളരെയധികം ഇഷ്ടമാണ്, പ്രത്യേകിച്ചും പട്ടികളെയും പൂച്ചകളെയും.സിംഹം, കടുവ പോലുള്ള വന്യമൃഗങ്ങളോട് അടുത്തിടപഴകുന്ന ആളുകളുടെ വീഡിയോ കാണാന്‍ അവള്‍ക്ക് വളരെ ഇഷ്ടമായിരുന്നു. അവള്‍ക്ക് അങ്ങനെ ചെയ്യാനും താല്‍പര്യം ഉണ്ടായിരുന്നു. കടുവാ ക്ഷേത്രത്തിലെ സന്ദര്‍ശനം അവള്‍ ശരിക്കും ആസ്വദിക്കുകയും ചെയ്തു.

പ്രിയയുടെ ഫേസ്ബുക്ക് പ്രൊഫൈലില്‍ പോസ്റ്റ്‌ ചെയ്തിരിക്കുന്ന മറ്റു ചില രസകരമായ ചിത്രങ്ങളും ചുവടെ കൊടുക്കുന്നു.

04

ഷെര്‍ലോക്ക് ഹോംസിന്റെ മെഴുക് പ്രതിമയോടോപ്പം

05

വില്ല്യം ഷേക്സ്പിയറിന് കൂടെ

06

07

08

09

10