Devadath M
ഷറഫുദ്ദീൻ നല്ലൊരു നടൻ ആണെന്ന കാര്യം സംശയം ഇല്ലെങ്കിലും അത് ഫുൾ ഫ്ളഡ്ജിൽ പ്രൂവ് ചെയ്യുന്ന, അത്രമേൽ എല്ലാ ഓഡിയൻസിനും സ്വീകാര്യം ആയൊരു സിനിമ അദ്ദേഹത്തിന്റെ ടൈംലൈനിൽ കുറവുണ്ടായിരുന്നു, ഇന്നലെ വരെ. ‘പ്രിയൻ ഓട്ടത്തിലാണ്’ ഒരു ഗംഭീര സിനിമയാണ്. അത്രമേൽ കണക്ടിങ് ആയൊരു കഥാപാത്രത്തെ ഷറഫു തുടക്കത്തിലേ സിംഗിൾ ഷോട്ട് മുതൽ അസാധ്യമായി കൺവീൻസ് ചെയ്യുന്നുണ്ട്. കോമഡി എഴുതുന്നതും കോമഡിക്ക് വേണ്ടി എഴുതുന്നതും രണ്ടാണെന്ന് തൊട്ട് മുൻപത്തെ ആഴ്ചയിൽ വന്നൊരു സോ കോൾഡ് തമാശ. ഫീൽ ഗുഡ് സിനിമയുടെ റൈറ്റർ ഒക്കെ കണ്ട് പഠിക്കാൻ പറ്റിയ ഒരു സ്ക്രിപ്റ്റ്, നല്ല രീതിയിൽ തന്നെ പ്രസന്റ് ചെയ്തിട്ടുമുണ്ട്.ഒരു കഥാപാത്രം, ഒരു സീൻ, ഒരു ഡയലോഗ് എന്തെങ്കിലും ബാക്കിയാക്കി ഒരു സീനിൽ അവസാനിക്കുന്നു എങ്കിൽ സിനിമ അവസാനിക്കും മുൻപ് അതിനൊരു പൂർണ്ണത പ്രേക്ഷകന് കിട്ടിയിരിക്കണം എന്ന ബേസിക് തിയറി മുതൽ അങ്ങോട്ട് കൃത്യം ഫോളോ ചെയ്യുന്ന സ്ക്രിപ്റ്റ് ആണ് പ്രിയന്റെ ഏറ്റവും വലിയ പ്ലസ്. കാരക്റ്റർ ഐഡന്റിറ്റി ഒക്കെ പോയിന്റ് ടു പോയിന്റ് ഷാർപ് ആയിരുന്നു. മൊത്തത്തിൽ എല്ലാ വിഭാഗത്തിലും നല്ല ക്വാളിറ്റി ഫീൽ ചെയ്യുന്ന, നല്ലൊരു സിനിമ. ഷറഫുദ്ദീനിലെ നടൻ അർഹിക്കുന്ന ഒരു വഴിത്തിരിവ്.
***