“സെക്സ് ണ്ടെന്നു കരുതി പലരും പ്രതിഫലം കൂട്ടിച്ചോദിച്ചു “

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
34 SHARES
407 VIEWS

സൂഫി പറഞ്ഞ കഥയിലൂടെയാണ് ഷർബാനി മുഖർജി എന്ന ബോളിവുഡ് നടി മലയാളികൾ ശ്രദ്ധിക്കുന്നത് . ചിത്രത്തിലെ കഥാപാത്രത്തിനായി മലയാളത്തിലെ നിരവധി നടിമാരെ ബന്ധപ്പെട്ടിരുന്നു എന്ന് തുറന്നു പറയുകയാണ് സംവിധായകൻ. സിനിമയിൽ സെക്സ് ഉണ്ടെന്ന് പറഞ്ഞ് പലരും പ്രതിഫലം കൂട്ടിച്ചോദിക്കുകയായിരുന്നു എന്നാണ് പ്രിയനന്ദൻ പറഞ്ഞത്. അഭിനയവും , സെക്സും തമ്മിലുളള ബന്ധമെന്നത് പണമാണോ എന്ന് ഞാൻ ചിന്തിക്കാതിരുന്നില്ല എന്നാണ് ഫേയ്സ്ബുക്കിൽ കുറിച്ചത്. സിനിമയുടെ ഓർമകൾ പങ്കുവെക്കുന്ന കുറിപ്പിലായിരുന്നു പ്രിയനന്ദന്റെ വെളിപ്പെടുത്തൽ.

പ്രിയനന്ദന്റെ കുറിപ്പ് വായിക്കാംഅമ്പലവും പള്ളിയും നിൽക്കുന്നിടത്തു തന്നെ നിൽക്കട്ടെ നമ്മുടെ ഹൃദയങ്ങൾക്കിടയിൽ മതിലുകൾ പാടില്ല. (ബഷീർ)എന്റെ മൂന്നാമത്തെ സിനിമയായിരുന്നുസൂഫി പറഞ്ഞ കഥ . തമ്പി ആന്റണിയുംപ്രകാശ് ബാരയും കാരണമാണ് ഈ സിനിമ സംഭവിച്ചത്. ഒരു പക്ഷെ 16. എം.എം. എന്ന ഫോർമാറ്റിൽ നിന്നു മാറി ഷൂട്ട് ചെയ്ത സിനിമയുംസൂഫി പറഞ്ഞ കഥയാണ്.സിനിമ അറിയാൻ നടക്കുന്ന ആരംഭകാലത്ത്ഭയം കലർന്ന ബഹുമാനത്തോടെമാത്രമെ ഞാൻ ക്യാമറമാൻ കെ.ജി. ജയേട്ടനെ കണ്ടിരുന്നത്.(കെ.ആർ മോഹനേട്ടന്റെയും , മണിലാലിന്റെ യുമൊക്കെ വർക്കുകളിൽ ജയേട്ടനായിരുന്നു ക്യാമറ.ഞാൻ സംവിധാന സഹായിയും ).ഞാൻ സിനിമ ചെയ്യാൻ തുടങ്ങിയപ്പൊ ജയേട്ടനെ വിളിക്കാനൊന്ന് ഭയപ്പെടുകയും ചെയ്തിരുന്നു.

പുലിജന്മത്തിന്റെ ക്യാമറമാനും ജയേട്ടൻ തന്നെയായിരുന്നു. ആ സിനിമ വർക്ക് ചെയ്യുമ്പോൾ ഞാൻ തിരിച്ചറിഞ്ഞു. നമ്മൾ പഠിക്കാനും അറിയാനും വേണ്ടിയുള്ള ഒച്ചകൾ ഒരു പക്ഷെ മറക്കാൻ കഴിയാത്ത ശ്രദ്ധയുടെ അടയാളമാകാനായിന്നുവെന്ന് . ഈ സിനിമക്ക് മികച്ച ഛായഗ്രഹകനുള്ള സംസ്ഥാന അവാർഡും ജയേട്ടനായിരുന്നു.മതം എന്നതിനേക്കാൾ സ്നേഹം, പ്രണയം എന്നൊക്കെ പറയുന്നതിന് വ്യാഖ്യാനങ്ങളുടെ മറുകരയുണ്ടെന്ന് സൂഫി എന്നെ അനുഭവപ്പെടുത്തിയിട്ടുണ്ട്.എന്താണ് പാരമ്പര്യം എന്നതല്ല എന്താണ് പാരസ്പര്യംഎന്നതാണ് മുഖ്യമെന്നും അറിയാനുള്ള വഴിയും സൂഫിയിലുണ്ട്.കലാകൗമുദിൽ ഖണ്ഡശയായി വരുന്ന കാലത്ത് വായിക്കുമ്പോൾ ഞാൻ സ്വപ്നത്തിന്റെ നൂലിൽ ഒരിക്കലും ചേർത്തു വെച്ചിരുന്നില്ല സൂഫിയെ .കെ.പി.രാമനുണ്ണി ആദ്യമായ് തിരക്കഥ രചിച്ചതും സൂഫിക്കു വേണ്ടി തന്നെ.ഈ സിനിമയിലെ നായികക്കു വേണ്ടിമലയാളത്തിലെപലരേയും സമീപിച്ചിരുന്നു.

അവരുടെ സമീപനമെന്നു പറയുന്നത് സിനിമയിൽ സെക്സ് ഉണ്ട് അതുകൊണ്ട് പ്രതിഫലം കൂട്ടി തരണമെന്നൊക്കെയായിരുന്നു.അഭിനയവും , സെക്സും തമ്മിലുളള ബന്ധമെന്നത്പണമാണോ എന്ന് ഞാൻ ചിന്തിക്കാതെയുമിരുന്നില്ല.ഇവിടെയൊക്കെയാണ് ഷർബാനി പ്രസക്തമാകുന്നതുംഅഭിനേത്രി വെറും നടിയാകുന്നതും. ആർട്ടിസ്റ്റാകുന്നതും തമ്മിലുള്ള വ്യത്യാസം എന്തെന്ന്ഷർബാനി ബോധ്യമാക്കി തന്നു .തന്റെ 25 വർഷത്തെ സംഗീത ജീവിതത്തിനിടയിൽഏറ്റവും മികച്ച സംഗീത സംവിധായകനുള്ള അവാർഡ്ഈ സിനിമയിലൂടെ മോഹൻ സിത്താരക്ക് ലഭിച്ചു.”തെക്കിനികോലായാ ചുമരിൽ ഞാനെന്റെ “അതി മനോഹരമായ വരികൾ എഴുതിയറഫീക് അഹമ്മദിനുമായിരുന്നു ഗാനരചനക്കുള്ള സമ്മാനവും .തമ്പിച്ചായനുംപ്രകാശ് ബാരക്കുംഒരിക്കൽ കൂടി നന്ദി.May your heart find not only the endurance to await the good, but also the resource to draw it towards you.

Leave a Reply

Your email address will not be published. Required fields are marked *

LATEST

“ഒരു നടൻ എങ്ങനെ ആകരുതെന്ന് ഇന്ന് ഒരാൾ പഠിപ്പിച്ചു തന്നു, നന്ദി കുരുവെ” വിവാദമായി ജൂഡ് ആന്റണി ജോസഫിന്റെ പോസ്റ്റ്

മലയാള ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തും നടനുമാണ് ജൂഡ് ആന്റണി ജോസഫ് . 2014-ൽ

ഇനിയും ബാബുരാജ് എന്ന നടനെ മലയാള സിനിമ അവഗണിക്കുന്നെങ്കിൽ കൂടുതലായി ഒന്നും പറയാനില്ല

Vishnuv Nath 2011 വരെ അദ്ദേഹത്തെ നായകനടന്മാരുടെ അടിവാങ്ങിക്കൂട്ടനായി നിയമിച്ചെങ്കിലും,,’ആഷിഖ് അബു’ അദേഹത്തിലെ

“ഒരു പെണ്ണിനെ കല്യാണം കഴിച്ച് കുട്ടികൾ ഉണ്ടാക്കിയിട്ട് ആ പെണ്ണിനെ വിട്ട് പല പെണ്ണുങ്ങളുടെ കൂടെ പോവുക, ഗോപി സുന്ദറിന് കാമഭ്രാന്താണ്”

ആറാട്ട് എന്ന ചിത്രത്തിന്റെ പ്രതികരണത്തിലൂടെ പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയ വ്യക്തിയാണ് സന്തോഷ് വർക്കി.