ചരിത്രമെഴുതിയ RRR എന്ന ചിത്രത്തിന് ശേഷം കെജിഎഫ് സംവിധായകൻ പ്രശാന്ത് നീലിനൊപ്പമാണ് ജൂനിയർ എൻടിആർ സിനിമ ചെയ്യുന്നത്. എൻടിആർ 31 എന്നാണ് ചിത്രത്തിന് താൽക്കാലികമായി പേരിട്ടിരിക്കുന്നത്. പോസ്റ്റർ ഇതിനോടകം പുറത്തിറങ്ങി. എൻടിആർ 31 എന്ന ചിത്രം പ്രഖ്യാപിച്ചിട്ട് ഒരു വർഷം തികയുന്നു. അതിന് ശേഷം ഒരു വിവരവും സിനിമ ടീം നൽകിയിട്ടില്ല. പ്രശാന്ത് നീൽ സലാറിന്റെ തിരക്കിലായിരുന്നപ്പോൾ ജൂനിയർ എൻടിആർ ആർആർആറിന്റെ തിരക്കിലായിരുന്നു. ഇപ്പോഴിതാ ഇരുവരുടെയും ചിത്രത്തെ കുറിച്ചുള്ള പുതിയ വാർത്ത വന്ന് ആരാധകരെ ത്രില്ലടിപ്പിച്ചിരിക്കുകയാണ്.

ജൂനിയർ എൻടിആർ നായകനാകുന്ന പുതിയ ചിത്രത്തിൽ ഗ്ലോബൽ സ്റ്റാർ പ്രിയങ്ക ചോപ്ര നായികയാകുന്നുവെന്ന വാർത്ത വൈറലാകുന്നു. പ്രിയങ്ക ടോളിവുഡ് താരം ജൂനിയർ എൻടിആറിന്റെ നായികയാകുമെന്ന് ടോളിവുഡ് മുറ്റത്ത് പ്രചരിക്കുന്നു. വാർത്ത സ്ഥിരീകരിച്ചട്ടില്ല. പാൻ-ഇന്ത്യ തലത്തിലാണ് ചിത്രം ഒരുക്കുന്നത്, ജൂനിയർ എൻടിആറിന്റെ 31-മത് ചിത്രം ബിഗ് ബജറ്റിലാണ് എത്തുന്നത്.

ആഗോള താരമായി പ്രിയങ്ക ഇതിനകം തിളങ്ങിക്കഴിഞ്ഞു. ബോളിവുഡിൽ നിന്ന് മാറി ഹോളിവുഡ് സിനിമകളും വെബ് സീരീസുകളും ചെയ്യുന്നുണ്ട് പ്രിയങ്ക. അതിനിടെ, അവർ തെലുങ്ക് ചലച്ചിത്രമേഖലയിൽ ചേരുമെന്നും ജൂനിയർ എൻടിആറിനൊപ്പം സ്‌ക്രീൻ പങ്കിടുമെന്നും അഭ്യൂഹങ്ങളുണ്ട്.പ്രിയങ്കയുടെ പേര് മാത്രമല്ല, ദീപിക പദുക്കോണിന്റെയും മൃണാൾ താക്കൂറിന്റെയും പേരുകളും വൈറലാകുകയാണ് . പ്രശാന്ത് നീലിന്റെ അടുത്ത ചിത്രത്തിനായി വമ്പൻ താരങ്ങളുടെ പേരുകളാണ് കേൾക്കുന്നത്. എന്നാൽ ജൂനിയർ എൻടിആറിന് വേണ്ടി നായികയായി എത്തുന്നത് ഏത് നടിയാണ് എന്ന് കണ്ടറിയണം.

തെന്നിന്ത്യൻ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണിത്. ജൂനിയർ എൻടിആറിന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് ഫസ്റ്റ് ലുക്ക് പുറത്തുവിട്ടത്. ജൂനിയർ എൻടിആർ ഒരു മാസ് ലുക്കിലാണ് ഈ സിനിമയിൽ എത്തുന്നത്. ഒരുപാട് ആക്ഷൻ രംഗങ്ങൾ ഈ ചിത്രത്തിലുണ്ടാകുമെന്നാണ് സൂചന. ജൂനിയർ എൻടിആർ ഇപ്പോൾ തന്റെ മുപ്പതാം ചിത്രത്തിന്റെ തിരക്കിലാണ്. സലാറിന്റെ തിരക്കിലാണ് പ്രശാന്ത് നീൽ . ഇപ്പോഴുള്ള ചിത്രം പൂർത്തിയാക്കി 31-ാം ചിത്രത്തിലേക്ക് ഇരുവരും ജോയിൻ ചെയ്യാൻ പോവുകയാണ്.

Leave a Reply
You May Also Like

ചോരക്കളിയുമായി രൺബീർകപൂർ, ‘ആനിമൽ’ പ്രീ ടീസർ

ചോരക്കളിയുമായി രൺബീർകപൂർ, ആനിമൽ പ്രീ ടീസർ സംവിധായകൻ സന്ദീപ് റെഡ്ഡി വംഗ അർജുൻ റെഡ്ഡി എന്ന…

ഹരിദാസ് – റാഫി കൂട്ടുകെട്ടിന്റെ ചിത്രം ആരംഭിച്ചു

ഹരിദാസ് – റാഫി കൂട്ടുകെട്ടിന്റെ ചിത്രം ആരംഭിച്ചു വാഴൂർ ജോസ്. ജോർജുകുട്ടി കെയർ ഓഫ് ജോർജുകുട്ടി,…

നയൻതാര 75-ാമത്തെ ചിത്രത്തിലേക്ക്

ഷങ്കറിന്റെ ശിഷ്യൻ നിലേഷ് കൃഷ്ണ‌ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ നയൻതാരയും ജയ് യും വീണ്ടും…

സൂപ്പർസ്റ്റാർ രജനികാന്ത് ആദ്യമായി രചനയും നിർമാണവും നിർവഹിച്ച പടമായ ‘വള്ളി’ ക്കിന്ന് 30 വയസ്സ്, താല്പര്യം ഇല്ലാഞ്ഞിട്ടും അണിയറ പ്രവർത്തകരുടെ നിർബന്ധം മൂലം അദ്ദേഹം ഈ പടത്തിൽ ഗസ്റ്റ്‌ റോളിൽ അഭിനയിച്ചു

Rahul Madhavan സൂപ്പർസ്റ്റാർ രജനികാന്ത് ആദ്യമായി രചനയും നിർമാണവും നിർവഹിച്ച പടമായ വള്ളിക്കിന്ന് 30 വയസ്സ്…