‘വിലാപങ്ങൾക്കപ്പുറം’ എന്ന സിനിമയിൽ അഭിനയിച്ചതിന് ഏറ്റവും നല്ല നടിക്കുള്ള അവാർഡ് മേടിച്ച അഭിനേത്രിയാണ് പ്രിയങ്ക നായർ. വിലാപങ്ങൾക്കപ്പുറം എന്ന സിനിമയിലെ അഭിനയത്തിന് അക്കൊല്ലത്തെ ഏഷ്യാനെറ്റ് അവാർഡും താരത്തിന് ലഭിക്കുകയുണ്ടായി. ആ സിനിമയ്ക്ക് ശേഷം ഇവിടം സ്വർഗ്ഗമാണ് എന്ന സിനിമയിലാണ് താരം കൂടുതൽ ശ്രദ്ധ നേടിയത്.2006-ൽ ഇറങ്ങിയ വെയിൽ എന്ന തമിഴ് ചിത്രത്തിലാണ് പ്രിയങ്ക ആദ്യമായി അഭിനയിച്ചത്. മമ്മൂട്ടി ഒഴിയുള്ള നായക നടന്മാരുടെ കൂടെയെല്ലാം പ്രിയങ്ക ഇതിനോടകം അഭിനയിച്ചു കഴിഞ്ഞു. . അഭിനയജീവിതം തുടങ്ങിയിട്ട് പതിനാറു വര്ഷം പിന്നിടുന്ന പ്രിയങ്കയ്ക്ക് ഏറെ തിരക്കുള്ള സമയമാണ് ഇത്. കാരണം താരത്തിന്റെ ആറു ചിത്രങ്ങളാണ് വരിവരിയായി റിലീസ് ചെയ്യാൻ പോകുന്നത്.

മോഹൻലാൽ – ജീത്തു ജോസഫ് ചിത്രം ട്വൽത്ത് മാൻ, അനൂപ് മേനോൻ രചന നിർവ്വഹിച്ചു കണ്ണൻ താമരക്കുളം സംവിധാനം ചെയ്ത വരാൽ, സൈജു കുറുപ്പിന്റെ നായികയായി അന്താക്ഷരി, ഏക കഥാപാത്രമായി എത്തുന്ന ആ മുഖം ,പൃഥ്വിരാജ് – ഷാജികൈലാസ് ചിത്രം കടുവ, പൃഥ്വിരാജ്- സുരാജ് വെഞ്ഞാറമൂട് ചിത്രം ജനഗണമന എന്നീ ചിത്രങ്ങളാണ് റിലീസിന് ഒരുങ്ങുന്നത്. തന്റെ ഇത്രയും ചിത്രങ്ങൾ ഒരുമിച്ചു റിലീസ് ആകുന്നത് ഇതാദ്യമാണ് എന്ന് പ്രിയങ്ക പറയുന്നു

Leave a Reply
You May Also Like

പത്തൊൻപതാം നൂറ്റാണ്ട് ട്രെയ്‌ലർ സൂപ്പർ ഹിറ്റ് , ഏഴു ദിവസം കൊണ്ട് ഒരു കോടി കാഴ്ചക്കാർ

വിനയൻ സംവിധാനം ചെയ്ത പത്തൊൻപതാം നൂറ്റാണ്ടു എന്നചിത്രം പ്രേക്ഷകർ ആവേശപൂർവ്വം കാത്തിരിക്കുന്ന ഒന്നാണ്. അത് തെളിയിക്കുന്നതാണ്…

മകന്റെ ഭാര്യയാകാൻ പോകുന്ന പെൺകുട്ടി- ഭർത്താവിന്റെ പിതാവ്, ഒരു അവിശുദ്ധ ബന്ധത്തിന്റെ കഥ

Damage???? 1992/English Vino John ഒരു അവിശുദ്ധ ബന്ധത്തിന്റെ കഥ പറയുന്ന ഇറോട്ടിക് + റൊമാന്റിക്…

ഒരുപക്ഷെ ഒരു ഓസ്‌കാർ ജേതാവിനോ ഒരു മിസ്സ്‌ യൂണിവേഴ്സിനോ പോലും ലഭിക്കാത്ത അഭിമാന നിമിഷം

Sooraj M S ഒന്നാലോചിച്ചാൽ എത്ര മനോഹരമായിരുന്നിരിക്കും ഇവരുടെ ഇന്നലത്തെ രാത്രി…. ജീവിതത്തിൽ ഇതിന് മുന്നൊരിക്കലും…

‘തലൈവർ 170’ സെറ്റിൽ നിന്നുള്ള ആദ്യ ഫോട്ടോയിൽ അമിതാഭ് ബച്ചനൊപ്പം രജനികാന്ത് പോസ് ചെയ്യുന്നു, ആരാധകർക്കായി വലിയ സസ്പെൻസ്

രജനികാന്ത് തന്റെ വരാനിരിക്കുന്ന ചിത്രമായ തലൈവർ 170-ന്റെ സെറ്റിൽ നിന്നുള്ള ആദ്യ ഫോട്ടോ പങ്കിട്ടു, അതിൽ…