സിനിമയിലെ INFP സ്ത്രീകഥാപാത്രങ്ങൾ

0
206

Priyendu Sujatha Balachandran

സിനിമയിലെ INFP സ്ത്രീകഥാപാത്രങ്ങൾ 🌻:

വ്യക്തിത്വങ്ങളെ 16 എണ്ണമായി തരം തിരിച്ചിരിക്കുന്നുണ്ടല്ലോ , അതിലെ ഒരു തരം വ്യക്തിത്വമാണ് INFP. അപ്പോൾ വിഷയത്തിലേക്ക് കടക്കാം.

May be an image of 3 people, people standing and text1.അമേലി പുലീൻ 🌹

INFP വ്യക്തിത്വത്തിന്റെ റാണി എന്ന് വേണേൽ വിശേഷിപ്പിക്കാം അമേലിയെ. 2001 ൽ ഇറങ്ങിയ അതിമനോഹരമായ (റൊമാന്റിക് -കോമഡി) ഫ്രഞ്ച് പടത്തിലെ നായികാ -കഥാപാത്രമാണ് അമേലി. ഹീലിംഗ് പേഴ്സണാലിറ്റി എന്നറിയപ്പെടുന്ന INFPയുടെ എല്ലാ സവിശേഷതകളും ഉൾകൊണ്ട കഷ്പാത്രമാണ് അമേലി .അന്തർമുഖത,കരുണ, ഭാവന, കാല്പനികത, അപ്രായോഗികത, അനുകമ്പ തുടങ്ങിയ എല്ലാ INFP സ്വഭാവഗുണവും നമുക്ക് അമേലിയിൽ കാണാം.

ഒറ്റയ്ക്ക് നഗരത്തിൽ തനിച്ചു താമസിക്കുന്ന അമേലി, തനിക്ക് ചുറ്റുമുള്ളവരെ, ഒരു പരിചയവും ഇല്ലാത്തവരെ സന്തോഷിപ്പിക്കാൻ ശ്രമിച്ചു സ്വയം സന്തോഷവതിയാകുന്നു.അതിനുവേണ്ടി അവൾ ചെയുന്ന ഓരോ കുഞ്ഞുകാര്യങ്ങളും സിനിമ കാണുന്ന നമ്മളെയും സന്തോഷിപ്പിക്കുന്നു.
INFP ക്കാർക്കുള്ള ഒരു പ്രശ്നമാണ്, സ്വന്തം വികാരങ്ങൾ ആരോടും പറയാതെ ഉള്ളിൽ ഒതുക്കി വിഷമിക്കുന്നത്. അത്തരം മാനസികസംഘർഷങ്ങളും അമേലിയിൽ കാണാൻ പറ്റും. സ്വപ്‍നജീവികളായ INFP ക്കാരുടെ പ്രണയവും കാല്പനികമാണ്. അമേലിയുടെ പ്രണയത്തിലും നമുക്ക് ഇത് കാണാൻ പറ്റും.

2.ഓഫെലിയ🌼

2006 ൽ ഇറങ്ങിയ സ്പാനിഷ് ഫാന്റസി ചിത്രമായ Pan’s Labyrinth ലെ കഥാപത്രമാണ് ഓഫെലിയ. വളരെയധികം വായനാശീലമുള്ള കുട്ടിയാണ് ഓഫെലിയ. അതിനാൽ അവളുടെ ലോകം ഭാവനയിൽ കുതിർന്നതാണ്. ഇതുകൊണ്ടാവണം ഒരുപാട് മാന്ത്രികജീവികളെയും മായാലോകവും എല്ലാം അവൾ കാണുന്നുണ്ട്. ക്രൂരനായ പട്ടാളക്കാരനായ രണ്ടാനച്ചന്റെ ശത്രുകളെ ഓഫെലിയ സംരക്ഷിക്കുന്നുമുണ്ട്. INFP യുടെ ഭാവന, നിസ്വാർത്ഥത,യുക്തിരഹിതം, കരുണ,അന്തർമുഖ വികാരം എല്ലാം ഓഫലിയയിൽ പ്രകടമാണ്.

3.ലൂസി പെവൻസി

ഇംഗ്ലീഷ് ഫാന്റസി സിനിമാ-സീരീസ് നാർണിയയിലെ കേന്ദ്ര കഥാപാത്രമാണ് ലൂസി. എല്ലാ പാർട്ടിലും ലൂസിയുടെ കരുണയും നിസ്വാർത്ഥതയും അനുകമ്പയും വാഴ്ത്തപെടുന്നുണ്ട്, കൂടെയുള്ള സഹോദരങ്ങൾക്ക് പ്രതേകതരം ശക്തിയുണ്ടാവുമ്പോളും ലൂസിക്ക് ഉള്ള ആ ശക്തി സഹജീവികളെ സ്നേഹിക്കുക എന്നതാണ്. INFP ക്കാരുടെ വേറൊരു പ്രതേകതയാണ്‌ ആശയവാദം. തന്റെ ആശയങ്ങളിൽ നിന്നു ലൂസി മാറി ചിന്തിക്കാറില്ല.ലൂസിയുടെ ഭാവനയും അപ്രയോഗികമായാ ചിന്തകളും സിനിമയിൽ കാണാം.

നമ്മുടെ മലയാളത്തിലും പ്രസിദ്ധമായ INFP സ്ത്രീ കഥാപാത്രങ്ങൾ ഉണ്ട്. പ്രണയവർണങ്ങളിലെ ആരതിയും എന്ന് സ്വന്തം ജാനകികുട്ടിയിലെ ജാനകികുട്ടിയും എല്ലാം INFP സ്വഭാവഗുണം കാണിക്കുന്നവരാണ്. മറ്റു സ്ത്രീ കേന്ദ്രിത സിനിമയിലേപോലുള്ള ശക്തരായ (സമൂഹത്തിന്റെ ശക്തി എന്നുള്ള നിർവചനം വെച്ചുനോക്കിയാൽ )കഥാപാത്രങ്ങളിൽ നിന്നും വ്യത്യാസതരാണ് ഇവർ, മസ്തിഷ്കത്തിനു വില നല്കാതെ തന്റെ ഹൃദയത്തിന് മൂല്യം നൽകുന്നവർ… ഒരുപറ്റം സ്വപ്നജീവികൾ.❤️