നടൻ വിജയ് തന്നെയാണ് തമിഴ് സിനിമയുടെ അടുത്ത സൂപ്പർസ്റ്റാർ എന്നും അദ്ദേഹം തമിഴ് സിനിമയിലെ നമ്പർ 1 നടനായി അറിയപ്പെടുന്നുവെന്നും വാരിസു ചിത്ര സംഗീത പ്രകാശന ചടങ്ങിൽ പ്രമുഖർ പലരും സംസാരിച്ചിരുന്നു. ഈ സംസാരം കോളിളക്കം സൃഷ്ടിച്ചു. ഇപ്പോഴിതാ, നിർമ്മാതാവ് കെ.രാജൻ സ്വകാര്യ യൂട്യൂബ് ചാനലിന് അഭിമുഖം നൽകിയിട്ടുണ്ട്.
അതിൽ അദ്ദേഹം പറഞ്ഞു : “കഠിനാധ്വാനം മൂലം പല വിജയ ചിത്രങ്ങളും നൽകി ജനങ്ങളുടെ മനസ്സിൽ ഇടംപിടിച്ച വ്യക്തിയാണ് രജനികാന്ത്. പല നിർമ്മാതാക്കളെയും രക്ഷിച്ചതുകൊണ്ട് തന്നെയാണ് അദ്ദേഹം സൂപ്പർ സ്റ്റാർ ആയത്. അദ്ദേഹത്തിന്റെ ചിത്രങ്ങൾ നിർമ്മിച്ചു നഷ്ടം നേടിയവരെ എടുത്തു നോക്കിയാൽ 2 ശതമാനം പോലും ഇല്ല. അങ്ങനെ നഷ്ടം വന്നാലും അവർക്ക് പണം തിരികെ നൽകി സഹായിക്കും രജനി.
അദ്ദേഹം ഉള്ളപ്പോൾ മറ്റൊരാളെ സൂപ്പർ സ്റ്റാർ എന്ന് പറഞ്ഞാൽ, അത് ജനങ്ങൾ അംഗീകരിക്കില്ല. അതിന് സമമായി വേറൊരു പേര് ഉപയോഗിക്കാം- ശരത്കുമാർ , അദ്ദേഹത്തെ സുപ്രിം സ്റ്റാർ എന്ന് വിളിക്കുന്നു. ഇന്നും അദ്ദേഹം സൂപ്പർ സ്റ്റാർ ആണ്. അങ്ങനെ ഇരിക്കെ എങ്ങനെ വിജയ്യെ സൂപ്പർ സ്റ്റാർ എന്ന് പറയാൻ സാധിക്കും ? വിജയ്യുടെ മുൻപിൽ അദ്ദേഹത്തെ പ്രശംസിക്കുന്നത് നല്ലതുതന്നെ , പക്ഷേ, അതിന് സൂപ്പർ സ്റ്റാർ എന്നു പേരിട്ടത് ഒഴിവാക്കാം.
എന്നെ സംബന്ധിച്ചിടത്തോളം നമ്പർ 1 എന്നത് സ്ഥിരമല്ല. സിനിമയ്ക്കും അതിനു പുറത്തും. അദ്ഭുതകരമായ ചിത്രം ഏത് സംവിധായകൻ തരുന്നുവോ അതിന്റെ കാരണം വിജയമാണ് 1. ഹീറോകളും ഹീറോയിസവും ഒന്നും ഇല്ല, സംവിധായകൻ തന്നെയാണ് എല്ലാത്തിനും കാരണം. കാരണം ചിത്രം വിജയിക്കാൻ സാധ്യതയുണ്ടാക്കുന്നത് സംവിധായകൻ ആണ്.
വിജയ്യെ നമ്പർ 1 എന്ന് പറഞ്ഞാൽ, അദ്ദേഹം അഭിനയിച്ച എല്ലാ ചിത്രവും നന്നായി ഓടിയിട്ടുണ്ടോ ? തമിഴ് സിനിമയെ സംബന്ധിച്ച് വിജയ് – അജിത്ത് ഇരുവരും സമം. ബിഗിൽ, ശക്തി, വിവേകം, മെർസൽ തുടങ്ങിയ ചിത്രങ്ങൾ പരാജയപ്പെട്ടു. പ്രത്യേകിച്ച് മെർസൽ ചിത്രം എടുത്ത നിർമ്മാതാവിന് ഒരു ചിത്രം പോലും എടുക്കാൻ കഴിഞ്ഞില്ല. പിന്നെ എങ്ങനെ വിജയ് നമ്പർ 1- ആയിരിക്കാം ? പ്രദീപ് രംഗനാഥൻ 6 കോടിയിൽ ലവ് ടുഡേ ചിത്രം എടുത്തു . 100 കോടി വരുമാനം നേടി എന്ന് പറഞ്ഞാൽ അവൻ തന്നെയാണ് ഇപ്പോഴുള്ള നമ്പർ 1” എന്ന് ആ അഭിമുഖത്തിൽ കെ.രാജൻ പറഞ്ഞു.