അജിത്ത് തമിഴ് സിനിമയിലെ ഒരു മുന്‍നിര താരമാണ്.തമിഴ്നാട്ടിൽ അജിത്തിന് വലിയ ആരാധകവൃന്ദമുണ്ട് പൊതുവേദിയില്‍ അധികം പ്രത്യക്ഷപ്പെടാത്ത താരമാണ് അജിത്ത്. പല താരങ്ങളും ഫാൻസ്‌ അസോസിയേഷൻ അഭിമാനമായി കൊണ്ടുനടക്കുമ്പോൾ സ്വന്തം ഫാന്‍സ് അസോസിയേഷന്‍ പിരിച്ചുവിട്ട വ്യക്തിയാണ് അജിത്ത്. ഒരു സിനിമയുടെ ഓഡിയോ ലോഞ്ചിലോ, മറ്റ് പ്രമോഷന്‍ പരിപാടികളിലോ അജിത്ത് പങ്കെടുക്കാറില്ല.തമിഴ് സിനിമയിലെ ജെന്‍റില്‍മാന്‍ എന്നാണ് അജിത്ത് അറിയപ്പെടുന്നത് തന്നെ. എന്നാൽ ജെന്‍റില്‍മാന്‍ എന്ന അജിത്തിന്റെ ആ പേരിനെ ചോദ്യം ചെയ്യുകയാണ് നിർമാതാവ് മാണിക്കം നാരായണൻ .

കമൽഹാസന്റെ ബ്ലോക്ക്ബസ്റ്റർ ഹിറ്റ് സിനിമയാണ് വേട്ടയാട് വിളയാട് (2006 ) . കമൽഹാസനും സംവിധായകൻ ഗൗതം മേനോനും വലിയൊരു വഴിത്തിരിവായിരുന്നു ഈ ചിത്രം. മാണിക്കം നാരായണനാണ് ചിത്രം നിർമ്മിച്ചത്. അജിത്തിന്റെ വരാനിരിക്കുന്ന വിടാമുയർച്ചി എന്ന ചിത്രത്തിന്റെ സംവിധായകൻ മഗിഴ് തിരുമേനിയെ തമിഴ് സിനിമയ്ക്ക് പരിചയപ്പെടുത്തിയത് മാണിക്കം നാരായണനാണ്.

നടൻ അജിത്തിന്റെ ചതിയെ കുറിച്ച് നിർമ്മാതാവ് മാണിക്കം നാരായണൻ അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു . അതിൽ അദ്ദേഹം പറഞ്ഞു: “അജിത്ത് ഒരു മികച്ച നടനാണ്, അതുകൊണ്ടാണ് അദ്ദേഹം യഥാർത്ഥ ജീവിതത്തിലും അഭിനയിക്കുന്നത്. ആദ്യം മനുഷ്യനായി ജീവിക്കണം. പണം വാങ്ങി തിരികെ നൽകാതെ വഞ്ചിച്ചു. .അന്ന് ഇതിനെതിരെ രംഗത്ത് വരാന്‍ തന്‍റെ കൈയ്യില്‍ തെളിവൊന്നും ഇല്ലെന്ന് വിജയ് ആദ്യമായി അഭിനയിച്ച ചിത്രത്തിന്‍റെ നിര്‍മ്മാതാവ് കൂടിയായ മാണിക്കം നാരായണൻ ആരോപിക്കുന്നു
“എന്നാൽ ഇപ്പോൾ എല്ലാ തെളിവുകളും എന്റെ പക്കലുണ്ട്. അദ്ദേഹം ഒട്ടും മാന്യനല്ല. അജിത്തിനെ കുറിച്ച് നല്ലതായി എഴുതാൻ അദ്ദേഹം പത്രപ്രവർത്തകർക്ക് പണം നൽകുന്നു. അവൻ ഒരു വഞ്ചകനാണ്, അഹങ്കാരിയാണ്. ” മാണിക്കം നാരായണൻ പറയുന്നു.

Leave a Reply
You May Also Like

ഞാനാ രംഗങ്ങൾ ഒറ്റയ്ക്കല്ല ചെയ്തത്, പക്ഷെ അവസാനം ഒരാൾ ഹീറോയും ഒരാൾ മോശവുമായി മാറുന്നു

Abhi Yearning “ ഞാനാ രംഗങ്ങൾ ഒറ്റയ്ക്കല്ല ചെയ്തത്, വായുവിലേക്ക് നോക്കിയല്ല ഉമ്മ വെച്ചത്,പക്ഷെ അവസാനം…

ബാദുഷ സിനിമാസിൻ്റെ പുതിയ ചിത്രം, രമേഷ്പിഷാരടി സംവിധായകൻ, സൗബിൻ ഷാഹിർ നായകൻ, സന്തോഷ് ഏച്ചിക്കാനത്തിൻ്റെ തിരക്കഥ

ബാദുഷ സിനിമാസിൻ്റെ പുതിയ ചിത്രം, രമേഷ്പിഷാരടി സംവിധായകൻ, സൗബിൻ ഷാഹിർ നായകൻ, സന്തോഷ് ഏച്ചിക്കാനത്തിൻ്റെ തിരക്കഥ…

മമ്മുട്ടി ചിത്രം ബസൂക്ക; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

മമ്മുട്ടി ചിത്രം ബസൂക്ക; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് സരിഗമയുടെ ഫിലിം സ്റ്റുഡിയോ യൂഡ്ലീ ഫിലിംസും…

പ്രിയ വാര്യർ നായികയായി എത്തുന്ന ‘4 ഇയേഴ്സ്’ ട്രെയിലർ

പ്രിയ വാര്യർ നായികയായി എത്തുന്ന ‘4 ഇയേഴ്സ്’ എന്ന സിനിമ റിലീസിന് ഒരുങ്ങുകയാണ്. സർജനോ ഖാലിദും…