മമ്മൂട്ടിയും മാധവിയും എലൈറ്റ് ഹോട്ടലിൽ വച്ച് ഒറ്റദിവസം കൊണ്ടാണ് വാൾപയറ്റ് പഠിച്ചതെന്ന് നിർമ്മാതാവ്

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
23 SHARES
275 VIEWS

മലയാളത്തിലെ എക്കാലത്തെയും വലിയ ക്ലാസിക്കുകളിൽ ഒന്നായിരുന്നു ഒരു വടക്കൻ വീരഗാഥ . എംടി എന്ന പ്രതിഭയുടെ തൂലികത്തുമ്പിൽ വിരിഞ്ഞ സിനിമ. ഹരിഹരൻ എന്ന പ്രതിഭയുടെ സംവിധാന കയ്യൊപ്പ്. മമ്മൂട്ടി എന്ന മഹാനടന്റെ പകർന്നാട്ടം. പോരെ സിനിമ ഹൃദ്യമാകാൻ . സുരേഷ് ഗോപി, മാധവി , ഗീത, ക്യാപ്റ്റൻ രാജു തുടങ്ങിയ അഭിനയ പ്രതിഭകൾ കൂടി ചേർന്നപ്പോൾ ചിത്രം ഒരു വലിയ വിജയം തന്നെ ആയിരുന്നു. എന്നാൽ ചിത്രത്തെ കുറിച്ചുള്ള ചില വെളിപ്പെടുത്തലുകൾ നടത്തുകയാണ് നിർമ്മാതാവ് പി.വി ഗംഗാധരൻ.

“ഈ സിനിമയ്ക്ക് വേണ്ടി മമ്മൂട്ടിയുടെ പരിശ്രമം വളരെ വലുതായിരുന്നു .വടക്കൻ വീരഗാഥയിൽ മമ്മൂട്ടി തന്നെ വേണമെന്ന് തിരക്കഥാകൃത്തും സംവിധായകനും നിർബന്ധം പിടിച്ചിരുന്നു .അദ്ദേഹത്തിന്റെ ഫിഗർ, മസിൽ പവർ, അദ്ദേഹത്തിന്റെ അഭിനയം ഇക്കാര്യങ്ങളാണ് ഏവരും ശ്രദ്ധിച്ചത്. എന്നാൽ അദ്ദേഹത്തിന് ഈ ചിത്രത്തിലേക്ക് വരുമ്പോൾ വാൾപയറ്റ് അറിയില്ലായിരുന്നു. ഗുരുവായൂരിലെ എലൈറ്റ് ഹോട്ടലിൽ വച്ചാണ് മമ്മൂട്ടിയും മാധവിയും വാൾപയറ്റ് പഠിക്കുന്നത്. പഠിക്കാൻ ഉപയോഗിച്ചത് ഒറിജിനൽ വാൾ തന്നെ ആയിരുന്നു. എന്തെങ്കിലും പരിക്ക് പറ്റുമോ എന്നൊരു ഭയമുണ്ടായിരുന്നു. എത്രയും വേഗം കാര്യങ്ങൾ പഠിച്ചു ജനങ്ങളിലേക്ക്‌ എത്തിക്കാൻ ആണ് പരിശ്രമിച്ചത്. ” പി.വി ഗംഗാധരൻ പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *

LATEST

സ്ത്രീയുടെ രതിമൂര്‍ച്ഛ – ധാരണകളും ശരികളും, സ്ത്രീയ്ക്ക് രതിമൂര്‍ച്ഛ അനുഭവപ്പെടുന്നു എന്ന് പുരുഷന്മാര്‍ മനസിലാക്കിയതു തന്നെ വളരെ വൈകിയാണ്

സ്ത്രീയ്ക്ക് ലൈംഗിക ബന്ധത്തിനൊടുവില്‍ രതിമൂര്‍ച്ഛ അനുഭവപ്പെടുന്നു എന്ന് പുരുഷന്മാര്‍ മനസിലാക്കിയതു തന്നെ വളരെ