നടിയും മോഡലുമാണ് അഞ്ജലി .തമിഴ്, തെലുങ്ക്, കന്നഡ , മലയാളം എന്നീ ഭാഷകളിലെ ചലച്ചിത്രങ്ങളിൽ താരം അഭിനയിക്കുന്നുണ്ട് . അഞ്ജലി ജനിച്ചത് ആന്ധ്രാപ്രദേശിലെ കിഴക്കൻ ഗോദാവരി ജില്ലയിൽ മൊഗാലികുഡുരു എന്ന പ്രദേശത്തായിരുന്നു .രണ്ട് സഹോദരന്മാരുണ്ട് .തെലുഗു ഭാഷയാണ് വീട്ടിൽ സംസാരിച്ചിരുന്നത് .പത്താം ക്ലാസ്സ് പഠനത്തിനുശേഷം തമിഴ്നാട്ടിലെ ചെന്നൈയിലേക്ക് മാറി താമസിച്ചു .പഠനം തുടരുകയും ഗണിതത്തിൽ ബിരുദം നേടുകയും ചെയ്തു . മോഡലിങ്ങ് രംഗത്ത് ശ്രദ്ധേയയായ അഞ്ജലിക്ക്, സംവിധായകനായ ശിവ നാഗേശ്വരം റാവു തന്റെ പുതിയ സിനിമയായ ഫോട്ടോ എന്ന തെലുഗു ചലച്ചിത്രത്തിൽ അഭിനയിക്കാൻ അവസരം നൽകി .പിന്നീട് സിനിമാ രംഗത്ത് സജീവമായി ഒട്ടനവധി ചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള അഞ്ജലിക്ക് നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട് .

2006ല്‍ പുറത്തിറങ്ങിയ ‘ഫോട്ടോ’ എന്ന തെലുങ്ക് ചിത്രത്തിലൂടെയായിരുന്നു വെള്ളിത്തിരയിലേക്കുള്ള അരങ്ങേറ്റം. തുടര്‍ന്ന് അഭിനയിച്ച അങ്ങോടി തെരു, എങ്ങേയും എപ്പോതും എന്നീ തമിഴ് ചിത്രങ്ങളിലൂടെയാണ് അഞ്ജലി ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് തമിഴില്‍ സജീവമായ അഞ്ജലി ചെറുതും വലുതുമായി നിരവധി ചിത്രങ്ങളുടെ ഭാഗമായി. 2011ല്‍ പുറത്തിറങ്ങിയ പയ്യന്‍സ്, 2018ല്‍ പുറത്തിറങ്ങിയ റോസാപ്പൂ , ഇരട്ട (2023 ) എന്നിവയാണ് അഭിനിച്ച പ്രധാന മലയാള ചിത്രങ്ങള്‍.

അഞ്ജലിക്കൊപ്പം ഏറ്റവും കൂടുതൽ വട്ടം കേൾക്കപ്പെട്ട ഒരു നടന്റെ പേര് എന്നത് നടൻ ജയ് -യുടേതാണ്. ഇരുവരും തമ്മിൽ പ്രണയത്തിലാണ് എന്ന തരത്തിലുള്ള വാർത്തകൾ ഇവരുടെ ആരാധകർ തന്നെ ഉണ്ടാക്കുകയായിരുന്നു ചെയ്തത്. എന്നാല്‍ അതില്‍ അല്പം കാര്യമില്ലാതില്ല എന്ന തരത്തിലുള്ള വാര്‍ത്തകളും ഉണ്ടായിട്ടുണ്ട്.’എങ്കെയും എപ്പോഴും’ എന്ന ചിത്രത്തിൽ നടൻ ജയ്‌യും അഞ്ജലിയും ഒരുമിച്ച് അഭിനയിച്ചു, അന്നുമുതൽ ഇരുവരും പ്രണയജോഡികളാണ് എന്ന് സ്ഥിരീകരിക്കാത്ത ഗോസിപ്പുകൾ ഉണ്ടായിരുന്നു .എന്നാൽ താരനാണ് അത് നിഷേധിക്കുകയോ എതിർത്ത് പറയുകയോ ചെയ്തിട്ടുണ്ടായിരുന്നില്ല. അങ്ങനെ അവരുടെ പ്രണയത്തെ കുറിച്ച് നിരവധി അഭ്യൂഹങ്ങൾ പരക്കാൻ തുടങ്ങി. കുറച്ച് വർഷങ്ങൾക്ക് മുമ്പ് അവർ വേർപിരിഞ്ഞതായി മറ്റൊരു റിപ്പോർട്ട് ഉണ്ടായിരുന്നു. അഞ്ജലി ജോഡിയായി അഭിനയിച്ച ‘ബലൂൺ’ എന്ന ചിത്രം നിർമ്മിച്ചപ്പോൾ നടൻ ജയ് തനിക്ക് വലിയ നഷ്ടമുണ്ടാക്കിയെന്ന് നടനും നിർമ്മാതാവുമായ പോസ്റ്റർ നന്ദകുമാർ ആരോപിച്ചു.

‘മദ്രാസ്’, ‘കബാലി’ എന്നീ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള നന്ദകുമാർ അടുത്തിടെ നടത്തിയ അഭിമുഖത്തിൽ അഞ്ജലി നല്ല മനസ്സുള്ളവളാണെന്നും നന്നായി സഹകരിച്ചിരുന്നുവെന്നും എന്നാൽ ജയ് അവളെ ചീത്തയാക്കുകയും ഷൂട്ടിംഗ് തടസ്സപ്പെടുത്തുകയും ചെയ്തു എന്ന് നിർമ്മാതാവ് പറയുന്നു. കൊടൈക്കനാലിൽ ഷൂട്ടിങ്ങിനിടെ ഒരു സന്ദർഭത്തിൽ സംവിധായകൻ സിനിഷ് അഞ്ജലിയെ ഒരു ഷോട്ടിന് വിളിച്ചു . എന്നാൽ അദ്ദേഹം അഞ്ജലിയെ മാഡം എന്ന് അഭിസംബോധന ചെയ്തില്ല, നടി അത് വലിയ കാര്യമാക്കിയില്ല,എന്നാൽ ജയ് ദേഷ്യപ്പെടുകയും ഷൂട്ടിംഗ് നിർത്തുമെന്ന് അവരെ വെല്ലുവിളിക്കുകയും ചെയ്തു.

poster nandakumar
poster nandakumar

അയാൾ പറഞ്ഞ പോലെ തന്നെ അഞ്ജലിയെ പറഞ്ഞു ഇളക്കി അവളെ കൊണ്ട് അവൾക്ക് വയറു വേദനയാണ് എന്ന് പറയിപ്പിച്ചു, അപ്പോൾ തങ്ങൾ അവളെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ഒരു കാർ നൽകിയപ്പോൾ അതിനു വഴങ്ങാതെ , പകരം അവൻ അവളെ മനപ്പൂർവ്വം അവിടെ നിന്ന് ചെന്നൈയിലേക്ക് കൊണ്ടുപോവുകയും, ഷൂട്ട് ചെയ്യാൻ ഉദ്ദേശിച്ച ദിവസങ്ങൾ അങ്ങനെ ക്യാൻസൽ ചെയ്യേണ്ട അവസ്ഥ വന്നു എന്ന് നിർമ്മാതാവ് പറയുന്നു. ഇതിനെല്ലാം കാരണം ജയ് ആണെന്നും അദ്ദേഹം പറയുന്നു.അത് കൂടാതെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിൽ അഞ്ജലിക്കും ജയിക്കും വേണ്ടി രണ്ട് മുറികൾ ബുക്ക് ചെയ്‌തിരുന്നുവെന്നും എന്നാൽ അവർ ഒരെണ്ണം മാത്രമാണ് ഉപയോഗിച്ചതെന്നും മറ്റൊന്ന് പൂട്ടിയിരിക്കുകയായിരുന്നു എന്നും നന്ദകുമാർ കൂട്ടിച്ചേർത്തു.

ഒരു മുറിക്ക് പ്രതിദിനം ഏകദേശം പന്ത്രണ്ടായിരം രൂപ ചിലവാകുന്നതിനാൽ ഒരു മുറി റദ്ദാക്കാൻ സംഘം അവരോട് ആവശ്യപ്പെട്ടപ്പോൾ ജയ് അത് സമ്മതിക്കാൻ തയ്യാറായില്ല. ജയ്‌യ്‌ക്കൊപ്പമുള്ള കയ്‌പേറിയ അനുഭവത്തിന് ശേഷം താൻ ഒരിക്കലും ഒരു സിനിമ നിർമ്മിചിട്ടില്ലെന്നും അഞ്ജലിയെപ്പോലുള്ള ഒരു നല്ല വ്യക്തിയുടെ മനസ്സ് പോലും നടൻ നശിപ്പിച്ചത് കണ്ടപ്പോൾ താൻ ഞെട്ടിയുണ്ടെന്നും നന്ദകുമാർ പറയുന്നു. അഞ്ജലിയുടെ കരിയറും ലൈഫും നടൻ നശിപ്പിക്കുകയായിരുന്നു എന്നുംഅദ്ദേഹം അന്ന് പറഞ്ഞിരുന്നു.

 

You May Also Like

‘യഥാർഥ നായകൻമാർ എല്ലായിപ്പോഴും തനിച്ചാണ്’, മോഹൻലാൽ, ഷാജികൈലാസ് ചിത്രം എലോണിന്റെ ടീസർ

പന്ത്രണ്ട് വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം മോഹന്‍ലാലും ഷാജി കൈലാസും ഒന്നിക്കുന്ന ചിത്രമാണ് ‘എലോൺ’ . ഇപ്പോൾ…

കാസർകോഡ് തൃക്കരിപ്പൂർ നാടക കലാകാരന്മാരുടെ കൂട്ടായ്മയിൽ ഒരുങ്ങന്ന ചിത്രമാണ് “ഹത്തനെ ഉദയ “

“ഹത്തനെ ഉദയ ” തുടങ്ങി. കാസർകോഡ് തൃക്കരിപ്പൂർ നാടക കലാകാരന്മാരുടെ കൂട്ടായ്മയിൽ ഒരുങ്ങന്ന ചിത്രമാണ് “ഹത്തനെ…

ശ്രീനിവാസന്റെ കാമുകീകാമുകന്മാർ എല്ലാം തന്നെ അരക്ഷിതാവസ്ഥ നേരിടുന്നവരും മുട്ടത്തോടിന്റെ കനമുള്ള ഈഗോ വഹിക്കുന്നവരുമായിരുന്നു

Theju P Thankachan നാടോടിക്കാറ്റിലെ ദാസനും വടക്കുനോക്കിയന്ത്രത്തിലെ ദിനേശനും സന്ദേശത്തിലെ സിദ്ദിഖിന്റെ മണ്ണോഫീസറും എന്ന് വേണ്ട…

ബ്ലാക്ക് ഹ്യൂമറിൽ പൊതിഞ്ഞ ഒരു ക്രൈം ത്രില്ലെർ ആണ് കില്ലർ സൂപ്, ചുരുളി വേർഷൻ 2.0 തെറികൾ ഒക്കെ ഉള്ളതുകൊണ്ട് ശ്രദ്ധിച്ചു കാണുക

Jins Jose  ബ്ലാക്ക് ഹ്യൂമറിൽ പൊതിഞ്ഞ ഒരു ക്രൈം ത്രില്ലെർ ആണ് കില്ലർ സൂപ്.. പണ്ട്…