മമ്മൂട്ടിക്ക് ജോർജിനെ പോലെ അല്ല മോഹൻലാലിന് ആന്റണി
അഭിനേതാവും പ്രൊഡക്ഷൻ കൻഡ്രോളറുമായ ബദറുദ്ദിൻ ആണ് ഈ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത് . മോഹൻലാലിന് പ്രൊഡ്യൂസറിന്റെ കൈയിൽ നിന്നും പൈസ മേടിക്കാൻ അറിയില്ല, അതുകൊണ്ടു തന്നെ അദ്ദേഹത്തെ ഒരുപാട് പേര് മുതലെടുത്തിട്ടുണ്ട്. എന്നാൽ ആന്റണി വന്നതിനു ശേഷമാണ് സാമ്പത്തികാസൂത്രണം മോഹൻലാൽ ശീലിച്ചത്. പൈസകൊടുത്തില്ലെങ്കിൽ കഴുത്തിന് കുത്തിപ്പിടിച്ചു വാങ്ങാൻ ആന്റണിക്കറിയാം. ഒരുപാട് വിട്ടുവീഴ്ചകൾ ചെയുന്ന ആളാണ് മോഹൻലാൽ. അതുകൊണ്ടു അദ്ദേഹത്തെ പറ്റിക്കാൻ വളരെ എളുപ്പമായിരുന്നു. ആന്റണി വന്നശേഷം കാര്യങ്ങൾ മാറി. ആന്റണി അത്രമാത്രം വിശ്വസ്തനാണ്. ഞങ്ങൾ മൂവരും ഒരുപാട് യാത്രകൾ ചെയ്തിട്ടുണ്ട്.
എന്നാൽ മമ്മൂട്ടിയുടെ മേക്ക്അപ് മാൻ ആയെത്തിയെ ജോർജ്ജ് സാമ്പത്തിക വിഷയങ്ങളിൽ ഒന്നും ഇടപെടാറില്ല. മാത്രമല്ല പ്രൊഡ്യൂസറോട് സംസാരിച്ചു പ്രതിഫലം നിശ്‌ചയിക്കാനും കൃത്യമായി കാശ് ചോദിച്ചു വാങ്ങാനും മമ്മൂട്ടിക്ക് നന്നായി അറിയാം. മമ്മൂട്ടിയുടെ മറ്റ് പേഴ്സണൽ കാര്യങ്ങൾ മാത്രമാണ് ജോർജ്ജ് നോക്കാറുള്ളത്. അതുപോലെ ഒരാൾ കഥയുമായി സമീപിച്ചാൽ മമ്മൂട്ടി അങ്ങനെ ഡേറ്റ് കൊടുക്കാറില്ല. വരുന്ന ആളിന്റെ പ്രൊഡ്യൂസറെ നോക്കിയേ മമ്മൂട്ടി അത് ചെയുകയുള്ളൂ. അധാർമ്മിക മാർഗ്ഗങ്ങളിലൂടെ ഉണ്ടാക്കിയ പൈസ വെളുപ്പിക്കാൻ ആണ് വരുന്നതെങ്കിൽ മമ്മൂട്ടി ആ പരിസരത്തു പോലും അടുപ്പിക്കില്ല. ജോർജ്ജും ആന്റണിയും രണ്ടു രീതിയിൽ ആണ് പ്രവർത്തിക്കുന്നതെന്ന് ബദറുദ്ദിൻ പറയുന്നു.