ഒരുപാട് അരക്ഷിതാവസ്ഥയിൽ ജീവിക്കുന്ന ആളുകളുള്ള ലോകമാണിത്. ഒരു സാന്ത്വനം പോലും ഇല്ലാതെ മനുഷ്യർ ടെൻഷനിലും ദുഖത്തിലും ഒക്കെ ജീവിക്കുമ്പോൾ ചിലർക്കെങ്കിലും ആരെങ്കിലും ഒന്ന് സ്നേഹത്തോടെ ഒന്ന് കെട്ടിപ്പിടിച്ചിരുന്നെങ്കിൽ എന്ന് തോന്നില്ലേ ? എന്നാൽ പലർക്കും അങ്ങനെ കെട്ടിപ്പിടിക്കാൻ ആളുകൾ ഉണ്ടാകും. ആരുമില്ലാത്തവരുടെ അവസ്ഥയോ ? അവിടെയാണ് ട്രെവര്‍ ഹോടൂണ്‍ എന്ന യുവാവ് ബിസിനസിന്റെ സാദ്ധ്യതകൾ തിരിറിഞ്ഞത്. ഒരു മണിക്കൂര്‍ നീണ്ട ആലിംഗനത്തിന് ഇംഗ്ലീഷുകാരനായ ഇയാള്‍ ഈടാക്കുന്ന ചാര്‍ജ് 7100 രൂപയാണ്. (Professional Cuddler Charges Rs 7,000 Per Hour).

താനൊരു പ്രൊഫഷണൽ കഡ്ലർ ആണെന്ന് പറയുന്ന യുവാവ് തന്റെ ചികിത്സയെ കഡില്‍ തെറാപ്പിയെന്ന് വിശേഷിപ്പിക്കുന്നത്. കസ്റ്റമേഴ്‌സിനെ മനസിനും ശരീരത്തിനും സുഖം പകരുന്ന രീതിയിലാണ് ഇദ്ദേഹത്തിന്റെ തെറാപ്പി. തികച്ചും ലൈംഗികേതരമാണ് അദ്ദേഹത്തിന്റെ ചികിത്സ. അതുകൊണ്ടു കെട്ടിപ്പിടി സെക്സിലേക്കു പോകുമോ എന്ന് ആരും തെറ്റിദ്ധരിക്കണ്ട.

ട്രെവറിന്റെ അടുത്ത് എത്തുന്നവർക്കെല്ലാം തന്നെ വളരെയധികം പോസിറ്റിവ് ആയ അഭിപ്രായമാണ് പറയാനുള്ളത്. ട്രെവർ തങ്ങൾക്കായി നീക്കിവയ്ക്കുന്ന സമയവും കരുതലും എല്ലാം തന്നെ തങ്ങൾക്ക് ആത്മവിശ്വാസമുണ്ടാക്കുന്നു എന്നാണു അവർ പറയുന്നത്. തന്റെ പ്രവർത്തനത്തെ കുറിച്ചും എല്ലാര്ക്കും ധാരണയുണ്ടാകണമെന്നില്ലെന്നും മനുഷ്യ ബന്ധങ്ങൾ സുദൃഢമാകുക എന്നതാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം പറയുന്നു.

Leave a Reply
You May Also Like

പോസ്റ്റ് ഓഫീസുകളില്‍ കത്തുകള്‍ അയക്കുമ്പോള്‍ തേങ്ങ അയക്കുന്ന ഒരു പോസ്റ്റ് ഓഫീസുണ്ട്

യുഎസിലെ മോലോകായിലെ ഹൂലേബുവാ പോസ്റ്റ് ഓഫീസിലാണ് വിചിത്രമായ ഈ തേങ്ങ അയക്കല്‍ ഉള്ളത്

രാമറും അയാളുടെ പച്ചില പെട്രോളും തട്ടിപ്പ് ആണെന് തെളിഞ്ഞതെങ്ങനെ ?

രാമറും അയാളുടെ പച്ചില പെട്രോളും തട്ടിപ്പ് ആണെന് തെളിഞ്ഞതെങ്ങനെ ?⭐ അറിവ് തേടുന്ന പാവം പ്രവാസി…

തൂക്കുകയർ തോറ്റപ്പോൾ…!!!

18ാം നൂറ്റാണ്ടിന്റെ അവസാനകാലത്ത് ഇംഗ്ളണ്ടിൽ ജീവിച്ചിരുന്ന ഒരാളാണ് ശ്രീ. ജോസഫ് സാമുവൽ. പതിനഞ്ചാം വയസ്സുമുതൽ ഇദ്ദേഹം തൊഴിലെടുത്തു ജീവിക്കാന്‍ തുടങ്ങി. ഇദ്ദേഹത്തിന്റെ തൊഴിനോടുള്ള ആത്മാർത്ഥതയിൽ ഇംഗ്ളീഷുകാർ പൊറുതിമുട്ടി .കാരണം മോഷണവും കൊള്ളയുമായിരുന്നു മാന്യദേഹത്തിന്റെ ജോലി

ഐൻസ്റ്റീൻ ഭാര്യക്ക് മുന്നിൽവെച്ച പത്തു കല്പനകൾ എന്തെല്ലാം? (ഫെമിനിസ്റ്റുകൾ വായിക്കരുത് )

ഐൻസ്റ്റീൻ ഭാര്യക്ക് മുന്നിൽവെച്ച പത്തു കല്പനകൾ എന്തെല്ലാം? (ഫെമിനിസ്റ്റുകൾ വായിക്കരുത് ) അറിവ് തേടുന്ന പാവം…