കോയമ്പത്തൂർ പോയി മോട്ടോർ വാങ്ങിയപ്പോൾ കിട്ടിയ ലാഭം അറിഞ്ഞാൽ നിങ്ങൾ ഞെട്ടും

348

കോയമ്പത്തൂർ പോയി മോട്ടോർ വാങ്ങിയപ്പോൾ കിട്ടിയ ലാഭം അറിഞ്ഞാൽ നിങ്ങൾ ഞെട്ടും

കഴിഞ്ഞ ലീവിന് നാട്ടിലായിരിക്കുമ്പോഴാണ് വീട്ടിലെ മോട്ടോർ പണിമുടക്കുന്നത്… ഭാര്യ പല പ്രാവശ്യം ആളെ വിളിച്ച് നന്നാക്കി നന്നാക്കി മടുത്തതാണങ്കിലും അവസാന ശ്രമം എന്ന നിലക്ക് ഞാൻ ഇലക്ട്രീഷനെ വിളിച്ചപ്പോൾ അവൻ തീർത്ത് പറഞ്ഞു..
“ഇനിയെങ്കിലും പുതിയ ഒരു മോട്ടോർ വാങ്ങുന്നതാണ് നല്ലതന്ന്. ”

അങ്ങനെ പുതിയത് ഒന്ന് വാങ്ങാം എന്ന് കരുതി ടൗണിൽ പോയി രണ്ട് മൂന്ന് കടയിൽ അന്വേഷിച്ച് കമ്പനിയുടെ പേരും വിലയും ഇലക്ട്രിഷനോട് പറഞ്ഞപ്പോൾ അവൻ പറയുകയാണ് .എല്ലാം വില കൂടുതൽ ആണ് . നമുക്ക് നാളെ കോയമ്പത്തൂർ പോയി എടുക്കാമെന്ന് … അവിടെ നിന്നാണങ്കിൽ 1500, 2000, ലാഭം ഉണ്ടാവുമെന്ന് .

അടുത്ത ദിവസം അവനേയും കൂട്ടി കോയമ്പത്തൂർ പോകാന്ള്ള പരിപടി ആസൂത്രണം ചെയ്യുമ്പോൾ എങ്ങനെ പോകും എന്നായി… ബസ്സിന് പോയാൽ മോട്ടോർ എടുത്ത് തിരിച്ച് വരവ് വലിയ പ്രശ്നമാവും. അത് കൊണ്ട് വണ്ടിയുണ്ടല്ലോ എണ്ണ അടിക്കുന്ന പൈസയൊകെ മോട്ടോർ വാങ്ങുന്ന വിലയിൽ അഡ്ജസ്റ്റാവും എന്ന് ഇലക്ട്രിഷൻ പറഞ്ഞപ്പോൾ എനിക്കും പ്രതീക്ഷയായി…
വീട്ടിൽ നിന്നും 100 Km ദൂരെയുള്ള കോയമ്പത്തൂർ പോയി വരാൻ 1000 രൂപയുടെ പെട്രോളും അടിച്ച് രാവിലെ എട്ട് മണ്ണിയോടെ ഞങ്ങൾ യാത്ര പുറപെട്ടു… ഒലവക്കോട് എത്തിയപ്പോഴാണ് ഇലക്ട്രീഷൻ പറയുന്നത്
“രാവിലെ ഒന്നും കഴിച്ചില്ല എന്തങ്കിലും കഴിക്കണമെന്ന്.”

അടുത്ത് കണ്ട ഒരു ഹോട്ടലിൽ നിർത്തി ഭക്ഷണവും കഴിച്ച് വീണ്ടും യാത്ര പുറപെട്ടു… ഉച്ചയോടെ കോയമ്പത്തൂർ എത്തി ഇലക്ട്രീഷന് പരിചയമുള്ള പല കടകൾ കയറി ഇറങ്ങി വിലപേശി നടക്കുന്നതിനടക്ക് ഇലക്ട്രിഷൻ എന്തക്കയോ സാദനങ്ങൾ വാങ്ങുന്നുണ്ടായിരുന്നു.ഇലക്ട്രിഷൻ പറഞ്ഞത് ശരിയാണ് “മണ്ണാർക്കാടും കോയമ്പത്തൂരും ഇലക്ട്രിക് സാദനങ്ങൾക്ക് നല്ല വില മാറ്റം ഉണ്ട്… പക്ഷെ അതാക്കെ ലോക്കൽ സാദനങ്ങൾക്ക് മാത്രമാണ് , കമ്പനി സാദനങ്ങൾക്ക് അവിടെയും ഇവിടെയുമായി വലിയ മാറ്റമൊന്നും ഇല്ല.. 100, 200 രൂപയുടെ മാറ്റമേയുളളൂ.ഒരുപാട് കടകളിൽ കയറി ഇറങ്ങി അവസാനം ഒരു കടയിൽ നിന്നും
V guard ന്റെ ഒരു മോട്ടോർ വാങ്ങി.(കമ്പനി സാദനങ്ങൾക്ക് വിലയിൽ വലിയ മാറ്റമൊന്നും ഇല്ല…)

കോയമ്പത്തുർന്ന് തന്നെ ഉച്ച ഊണും കഴിച്ച് തിരിച്ച് പോരുമ്പോൾ വഴിയിൽ നമ്മുടെ തമിൾ നാട് പോലീസ് കൈ കാണിച്ചു… ലൈസൻസും വണ്ടിയുടെ രേഖകളും എല്ലാം പരിശോദിച്ചപ്പോൾ വാഹനത്തിന്റെ പൊലൂഷൻ സർട്ടിഫികറ്റ് ഡേറ്റ് കഴിഞ്ഞിട്ട് ഒരാഴ്ച്ചയായി എന്ന് പറഞ്ഞു… അതിന് 500 Rs ഫൈൻ അടക്കാൻ നിർദേശിച്ചപ്പോൾ ഞാൻ പറഞ്ഞു
കേരളത്തിൽ 100 ഒള്ളൂ … അത് പോരെ…
അത് കേരളം…. ഇത് തമിൾ നാട് … എന്ന് പോലീസ് കാരൻ …
അവസാനം തർകിച്ച് തർകിച്ച്
200 ന് ഉറപ്പിച്ചു… പാലക്കാട് വന്ന് ചായയും കുടിച്ച് വൈകുന്നേരത്തോടെ വീട്ടിലെത്തി… മോട്ടോർ ഒക്കെ വീട്ടിൽ ഇറക്കി വെച്ച് നാളെ ഫിറ്റ് ചെയ്യാം എന്ന് പറഞ്ഞ് ഇലക്ട്രീഷൻ യാത്ര പറച്ചിൽ തുടങ്ങി… നാല് അഞ്ച് തവണ യാത്ര പറഞ്ഞിട്ടും ആൾ പോകാതെ നിൽക്കുന്നത് കണ്ടപ്പോൾ ഞാൻ ചോദിച്ചു…
എന്തേ….?
അല്ല : കോയമ്പത്തൂർ പോയി വന്നാൽ എല്ലാവരും ഒരു ദിവസത്തെ കൂലി തരാറുണ്ടന്ന് തലയിൽ മാന്തി അൽപ്പം മടിയോടെ ഇലക്ടീഷൻ പറഞ്ഞപ്പോഴാണ് എനിക് സംഗതി കത്തിയത്…..
എത്രയാ കൂലി എന്ന് ചോദിച്ചുപ്പാൾ അവൻ കൂളായിട്ട് പറഞ്ഞു… 1000 എന്ന് …
അവന് 1000 കൊടുത്തപ്പോൾ ഞാൻ പറഞ്ഞു… എന്നാ മോട്ടോർ ഇന്ന് തന്നെ ഫിറ്റ് ചെയ്ത് കൂടെ എന്ന് ചോദിച്ചപ്പോൾ അവൻ പറഞ്ഞു… അതിന് ഒരു പാട് പണിയുണ്ട് ഇന്ന് തീരില്ല… ഇനി ഏതായാലും നാളെ ഫിറ്റാക്കാം എന്നും പറഞ്ഞ് അവൻ പോയി..
ഞാൻ കുളിയൊക്കെ കഴിഞ്ഞ് വന്ന് മോട്ടോറിന്റെ ബോക്സ് തുറന്ന് നോക്കുമ്പോൾ ഭാര്യ വന്ന് ചോദിച്ചു….
ഏതാ കമ്പനി… ?
V-GUARD
എന്താ വില… ?
5400…..!
മണ്ണാർക്കാട് എത്രയാ പറഞ്ഞത്…?
5800…! എന്ന് ഞാൻ പറഞ്ഞപ്പോൾ അവൾ ചോദിക്കുകയാണ് 400 രൂപ ലാഭത്തിന് വേണ്ടി 1000 രൂപയുടെ എണ്ണയും അടിച്ച് ഇലക്ട്രിഷന് 1000 ചിലവും കൊടുത്ത് കോയമ്പത്തൂർ പോയി ഇത് വാങ്ങീട്ട് പ്പൊ എത്രയാ ലാഭം.. എന്ന് ചോദിച്ച് അവൾ രൂക്ഷമായി ഒന്ന് നോക്കി അടുക്കളയിലേക്ക് പോയപ്പോഴാണ് ഞാൻ കണക്ക് നോക്കുന്നത്..
മണ്ണാർക്കാട് 400 രൂപ അധികം പറഞ്ഞപ്പോൾ 3200 രൂപ ചിലവഴിച്ച് കോയമ്പത്തൂർ പോയി മോട്ടോർ വാങ്ങിയ ഞാൻ കണ്ണ് മിഴിച്ച് അന്തംവിട്ട് സോഫയിലേക്കിരുന്നു….

ഒരു അനുഭവസ്ഥൻ്റെ പോസ്റ്റ് (കഥ) കണ്ടത് . എപ്പോഴും സാധനങ്ങൾ പ്രാദേശികമായി വാങ്ങുന്നതാണ് നല്ലത്, ഈ കൊറോണ കാലഘട്ടത്തിലും നിങ്ങളുടെ അടുത്തുള്ള ചെറുകിട കച്ചവടക്കാരാണ് നിങ്ങർക്ക് സഹായകരമായത് എന്ന് ഓർക്കുക, ചെറുകിട കച്ചവടക്കാർ ഈ നാടിൻ്റെ ജീവനാടി ആണ്. ആമസോണും,ഫ്ലിപ്കാർട്ടും പോലെ ഉള്ള വിദേശികളെ മാത്രമല്ല , ഈ രാജ്യത്തെ ചെറുകിട വ്യാപാരികളെ കൂടി പരിഗണിക്കുക, സംരക്ഷിക്കുക, നിങ്ങളോടൊപ്പം അവരും ഉണ്ടാവും ഈ നാടിൻ്റെ ഓരോ വികസനത്തിലും , പ്രാണ വായു പോലെ.