ഏഡി 79 ലെ അപ്പം 1930ൽ കണ്ടെടുക്കുമ്പോൾ കേടായിരുന്നില്ല കാരണമുണ്ട്

0
146

അടിമയുടെ അപ്പം

ഏഡി 79, ഓഗസ്റ്റ് 24ന് ഇറ്റലിയിലെ വെസൂവിയസ് അഗ്നിപർവതം പൊട്ടിത്തെറിച്ചപ്പോൾ അതിന്റെ ചാരത്തിൽ മൂടിപ്പോയ ഒരു കഷണം അപ്പം ഹെർക്കൂലേനിയം നഗരത്തിൽ നിന്ന് പിന്നീട് 1930ൽ കണ്ടെടുത്തത്. ഇതിൽ സീൽ ചെയ്തിരിക്കുന്നത് ‘ക്യൂ. ഗ്രാന്യൂസ് വെറുസിൻ്റെ അടിമയായ ചേലെറിൻ്റെ വക’ എന്നാണ് (“Property of Celer, Slave of Q. Granius Verus”). ക്യൂ. (ക്വിൻ്റസ്) ഗ്രാന്യൂസ് വെറുസിൻ്റെ വകയായിരുന്നു ഇത് കണ്ടെത്തിയ വില്ല എന്ന് മനസ്സിലാക്കാൻ ഈ അപ്പം സഹായിച്ചു. അഗ്നിപർവത ചാരം മൂടിക്കിടന്ന അപ്പത്തിന് അന്തരീക്ഷ വായുവുമായുള്ള സമ്പർക്കം ഇല്ലാത്തതുകൊണ്ടാണ് ഇത്രയും കാലം കേടു കൂടാതിരുന്നത്. എന്നാൽ, ജലാംശം നഷ്ടപ്പെട്ടത് കാരണം ഈ അപ്പത്തിൻ്റെ യഥാർത്ഥ വലുപ്പം കുറഞ്ഞിട്ടുണ്ടാവാമെന്ന് കരുതപ്പെടുന്നു. ഹെർക്കൂലേനിയത്തിലെ അപ്പം (Herculaneum loaf)എന്നാണ് ഇത് അറിയപ്പെടുന്നത്. Naples National Archaeological Museum, Italy.