Connect with us

Environment

ശാന്തിവനത്തെ സംരക്ഷിക്കുക !

എറണാംകുളം നോർത്ത് പറവൂർ – വഴിക്കുളങ്ങര പെട്രോൾ പമ്പിന് സമീപം ഒരു ശാന്തിവനം ഉണ്ട്. ഒരു വീടിനു ചുറ്റുമായി പടർന്നു പന്തലിച്ച വൻവൃക്ഷങ്ങളും വള്ളിപടർപ്പുകളും അതിനകത്ത് മൂന്ന് കാവുകളും മൂന്ന് കുളങ്ങളും അനേകം കിളികളും ആയിരകണക്കിന് സൂക്ഷ്മ ജീവജാലങ്ങളുമായി കാലാകാലങ്ങളായി ശാന്തഗംഭീരമായി നിലകൊള്ളുന്ന മഹാശാന്തിവനം!!. നിങ്ങളാരെങ്കിലും പോയി കണ്ടിട്ടുണ്ടോ ? ഇല്ലെങ്കിൽ എത്രയും പെട്ടന്ന് പോയി കാണണം. കാരണം അത് ഇനി അധികകാലം അങ്ങനെ ഉണ്ടാവില്ല.. KSEB യുടെ ഹെവിലൈൻ അതിനു മുകളിലൂടെയാണത്രെ കൊണ്ട് പോകുന്നത്

 10 total views

Published

on

Renjith Chittade എഴുതുന്നു

8 April 2019

Renjith Chittade

Renjith Chittade

റണാംകുളം നോർത്ത് പറവൂർ – വഴിക്കുളങ്ങര പെട്രോൾ പമ്പിന് സമീപം ഒരു ശാന്തിവനം ഉണ്ട്. ഒരു വീടിനു ചുറ്റുമായി പടർന്നു പന്തലിച്ച വൻവൃക്ഷങ്ങളും വള്ളിപടർപ്പുകളും അതിനകത്ത് മൂന്ന് കാവുകളും മൂന്ന് കുളങ്ങളും അനേകം കിളികളും ആയിരകണക്കിന് സൂക്ഷ്മ ജീവജാലങ്ങളുമായി കാലാകാലങ്ങളായി ശാന്തഗംഭീരമായി നിലകൊള്ളുന്ന മഹാശാന്തിവനം!!. നിങ്ങളാരെങ്കിലും പോയി കണ്ടിട്ടുണ്ടോ ? ഇല്ലെങ്കിൽ എത്രയും പെട്ടന്ന് പോയി കാണണം. കാരണം അത് ഇനി അധികകാലം അങ്ങനെ ഉണ്ടാവില്ല.. KSEB യുടെ ഹെവിലൈൻ അതിനു മുകളിലൂടെയാണത്രെ കൊണ്ട് പോകുന്നത്.. നാടിന്റെ “പുരോഗതി”ക്ക് വേണ്ടി അവശേഷിക്കുന്ന ആ പച്ചത്തുരുത്തിന്റെ കടക്കൽ ഉത്തരവാദിത്തപ്പെട്ടവർ കത്തി വച്ച് കഴിഞ്ഞു !! കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി അവർ പ്രകൃതിയുടെ ആ തണുത്ത കാവുകളിൽ കയറിയിറങ്ങി “പുരോഗമന”ത്തിനു വിഘ്‌നം നിൽക്കുന്ന പച്ചപ്പിനെ ഇല്ലായ്മചെയ്യുകയാണ് !!. ശാന്തിവനത്തിലെ അസംഖ്യം ജീവജാലങ്ങളിൽ ഒന്നായി അതിനു കാവലാളായി വനത്തിനകത്ത് കഴിയുന്ന മീന എന്ന സ്ത്രീയുടെ ഒറ്റപ്പെട്ട നിലവിളികൾ മരം മുറിക്കുന്ന യന്ത്രത്തിന്റെ മുരൾച്ചയുടെ ഇടയിലൂടെ ശ്രദ്ധിച്ചു കാതോർത്താൽ നിങ്ങൾക്കും കേൾക്കാം. നാളെ (08 / 04 / 2019 ) ശാന്തിവനത്തിനുള്ളിൽ പൈലിങ് തുടങ്ങുകയാണ്. പൈലിങ് എന്നാൽ അറിയാമല്ലോ. വനത്തിനുള്ളിലെ ശാന്തതയെ ഭേദിച്ചുകൊണ്ട് യന്ത്രസഹായത്തോടെ ഭൂമി കുലുങ്ങുമാറ് മണ്ണിടിക്കാൻ പോവുകയാണ്….
നാടിന് ഉന്നമനം ഉണ്ടാവേണ്ടത് അത്യാവശ്യം
തന്നെയാണ്. ഒരിക്കലും നാമാരും അതിന് എതിരല്ല , പക്ഷെ ഇതുപോലെയുള്ള കുളിർത്തടങ്ങളെ ഇല്ലാതാക്കും മുൻപ് ഒന്ന് ചിന്തിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്, ഒരു പ്രദേശത്തിന്റെ പ്രാണൻ നിലനിർത്തുന്ന ശ്വാസകോശമായി ഇത്തരം പച്ചത്തുരുത്തുകൾ തലയുയർത്തി നിൽക്കുമ്പോൾ ഇത്തരമൊരു വനാന്തരീക്ഷം ഉണ്ടായി വരാൻ നൂറ്റാണ്ടുകളെടുക്കും എന്നത് ഓർക്കുന്നതും നല്ലതാണ്. കേരളത്തിന്റെ Image may contain: tree, plant, outdoor, nature and textകാലാവസ്ഥ വ്യതിയാനങ്ങൾ നാം ഭയപ്പാടോടെ നോക്കിക്കാണുന്ന സമയമാണല്ലോ ഇത്. നാല്പത്തിനാല് നദികളുള്ള ഈ ദൈവത്തിന്റെ സ്വന്തം നാട് പൊള്ളി പഴുക്കുന്നത് നാം അറിഞ്ഞുകൊണ്ടിരിക്കുകയുമാണ്. നദികളും കിണറുകളും വറ്റിവരളുന്നതും ഭൂഗർഭജലം താഴോട്ട് പോകുന്നതും വാർത്തകളിൽ നിറയുന്നുമുണ്ട്. ഇത്തരമൊരു സാഹചര്യത്തിൽ തണലുള്ള ഒരിടവും നമ്മൾ അവഗണിക്കരുതെന്നും കാവുകളും കാടുകളും ജലാശയങ്ങളും സംരക്ഷിക്കപ്പെടണമെന്നുമെല്ലാം ആരും പഠിപ്പിക്കാതെ തന്നെയുള്ള തിരിച്ചറിവ് നമ്മൾ പൊതുജനങ്ങൾക്ക് ഉണ്ടാവേണ്ടതുണ്ട്, ആരും പ്രേരിപ്പിക്കാതെ തന്നെ നമ്മുടെ ഭരണകൂടം ഇത്തരം “ശാന്തിവനങ്ങളിലെ” ഒരു പുൽക്കൊടിക്ക് പോലും കോട്ടം തട്ടാതെ സംരക്ഷിക്കാൻ മുൻപോട്ട് വരേണ്ടതുമുണ്ട്.

ശാന്തിവനം സംരക്ഷിക്കപെടുന്നതിനായി മീന എന്ന സ്ത്രീ കോടതി വരാന്തകൾ ഒറ്റയ്ക്ക് കയറിയിറങ്ങുകയാണ്. ശാന്തിവനം മീനയുടെ പേഴ്‌സണൽ പ്രോപ്പർട്ടി എന്നതിൽ നിന്ന് ആ സമൂഹത്തിന്റെ പൊതുസ്വത്ത് എന്ന തരത്തിലേക്ക് സമൂഹത്തിന്റെ കാഴ്ചപ്പാടുകൾ വളരേണ്ടിയിരിക്കുന്നു. കാരണം അങ്ങനെയൊരു പച്ചപ്പ് അവിടെ നിൽക്കുന്നതിന്റെ ഗുണഫലം ആ നാടൊട്ടുക്ക് അനുഭവിക്കുന്നുണ്ട് എന്നതു തന്നെ… ആ കാടിന്റെ ശ്വാസം നിങ്ങളുടെ മുൻ തലമുറകൾ ശ്വസിച്ചിട്ടുണ്ട്…. ഇനി വരാനിരിക്കുന്ന തലമുറയ്ക്കും അത് ആവശ്യമുണ്ട്…. KSEB അധികൃതർക്ക് ഏതെങ്കിലും വിധത്തിൽ ശാന്തിവനത്തെ സംരക്ഷിക്കാൻ കഴിയുമെങ്കിൽ മുൻഗണന അതിനു കൊടുത്തുകൊണ്ട് നിങ്ങളുടെ ലൈനുകൾ മറ്റു വഴികളിലൂടെ കൊണ്ട് പോകണമെന്നതാണ് ഈ നാടിന്റെ ആവശ്യം..ഈ പ്രകൃതിയുടെ ആവശ്യം…ഇനി വരാനിരിക്കുന്ന ഹതഭാഗ്യരായ തലമുറകളുടെ ഏറ്റവും വിനീതമായ ആവശ്യം…

=====

Renjith Chittade

സ്വച്ഛശാന്തമായിരുന്ന ശാന്തിവനത്തിൽ ഇപ്പോൾ യന്ത്ര മുരൾച്ചകളാണ് അധികം. ജെ സി ബി യും ടിപ്പറുകളും സിമെന്റ് മിക്സ് ചെയ്യുന്ന സാമഗ്രികളും, ആ ശാന്തതയെ ഭേദിച്ചുകൊണ്ട് തലങ്ങും വിലങ്ങും പായുകയാണ്. പൈലിങ് തുടർന്ന് കൊണ്ടേ ഇരിക്കുന്നു. ടവറിന്റെ ബേസ്‌മെന്റ് ന്റെ പണി തുടങ്ങി കഴിഞ്ഞതിനാൽ സിമെന്റ് കലർന്ന കൊഴുത്ത വെള്ളം അവിടമാകെ തളംകെട്ടി കിടക്കുന്നു.സ്വർഗ്ഗം പോലിരുന്ന ആ മരതക കാവിനെ കൊന്നു കൊലവിളിക്കുന്ന ആസുര കാഴ്ച !! ഇന്നൊരു ദിവസം മുഴുവൻ ഇതെല്ലാം കണ്ടു നിൽക്കേണ്ടി വന്നു..അടിമുടി നിസ്സഹായതയോടെ.

ഇവിടത്തെ ജുഡീഷ്യറിയെ അതിരു കവിഞ്ഞു വിശ്വസിച്ചുപോയതാണ് ശാന്തിവനത്തിനു ഇങ്ങനെയൊരു അവസ്ഥ നേരിടേണ്ടി വന്നത്. കേരളം ഭരിക്കുന്ന പാർട്ടിയുടെ പല നേതാക്കളിലേക്കും എനിക്കും മറ്റു പലർക്കും
എത്താൻ കഴിയുമായിരുന്നത് കൊണ്ട് കഴിഞ്ഞ ദിവസങ്ങളിലെല്ലാം കുറെ ശ്രമങ്ങൾ നടത്തിയിരുന്നു… നിരാശയായിരുന്നു ഫലം!! നാല് മരം മുറിക്കുന്നതാണോ ഇത്ര വലിയ കാര്യം എന്ന് ചോദിച്ചവരുണ്ട്, ശാന്തിവനത്തിന്റെ പിറകെ നടന്ന് അധികം സമയം കളയണ്ട എന്ന് എന്നെ ഉപദേശിച്ചവരുണ്ട്. “പ്രമുഖ” നേതാവ് ഇടപെട്ടിട്ടുള്ള കേസ് ആണ് , ഇനി അങ്ങോട്ട് നോക്കിയിട്ട് കാര്യമില്ല എന്ന് പുച്ചിച്ചവരും ഉണ്ട്. എന്തായാലും ഒന്ന് ഉറപ്പാണ് ശാന്തിവനത്തിന് നടുവിൽ KSEB യുടെ 110 KV ടവർ നിഷ്കളങ്കമായി Image may contain: 11 people, people sitting and outdoorമുളച്ചുവരുന്ന ഒന്നല്ല. ഇതിനു പിറകിലെ ചില “കളികളെ” പറ്റി ന്യായമായി സംശയിക്കേണ്ടി ഇരിക്കുന്നു. പ്രതികരിക്കാൻ ശക്തിയില്ലാത്തവരുടെ തലയിൽ കയറിനിരങ്ങി ആദർശങ്ങളും മുൻപ്രഖ്യാപനങ്ങളും കാറ്റിൽ പറത്തിയ നീചമായ ഇടപെടൽ !! .കോടതി അവധിക്കു കയറുന്ന ദിവസങ്ങൾ നോക്കി തന്നെ ഇത്തരമൊരു നീക്കം നടത്തി, നിയമപരമായ തിരുത്തലിനുള്ള സാധ്യതകൾ പോലും വൈകിപ്പിക്കാൻ കാണിച്ച ആ ചീപ്പ് കളിയുണ്ടല്ലോ അതും ഇഷ്ടപ്പെട്ടു. ഇപ്പൊ പ്രമുഖർക്കാർക്കും തണ്ണീർത്തടങ്ങൾ സംരക്ഷിക്കേണ്ട ! പ്രകൃതിയെ സംരക്ഷിക്കേണ്ട! വനവൽക്കരണം വേണ്ട (ഇതിനൊക്കെ ഓരോ ദിവസങ്ങൾ ഉണ്ട്.. അന്നത്തേക്ക് ഫോട്ടോ എടുത്ത് ഫേസ്ബുക്കിൽ ഇടാനുള്ളതാണ്.) ആദർശങ്ങളും നൈതികതയും ഉണങ്ങി പൊടിഞ്ഞു ഇല്ലാതായിപ്പോയ ഫോസിൽ പോലൊരു അസ്ഥിപഞ്ചരമായി മാറി കഴിഞ്ഞിരിക്കുന്നു ഇന്നത്തെ തൊഴിലാളി പാർട്ടി…
സന്തോഷം തോന്നിയ കാര്യം പ്രതീക്ഷിച്ചതിലും കൂടുതൽ ആളുകൾ ഇത്തരമൊരു പ്രതിഷേധ കൂട്ടായ്മയിലേക്ക് വന്നു ചേർന്നു എന്നതാണ്. അതിൽ കുഞ്ഞുങ്ങളും മുതിർന്നവരുമെല്ലാം ഉണ്ടായിരുന്നു. കമ്മ്യൂണിസ്റ്റുകാരോടും കോൺഗ്രെസ്സുകാരോടും ബിജെപി കാരോടും മാറി മാറി അപേക്ഷിച്ചിരുന്നു ഒരു ചലനം ഉണ്ടാക്കാൻ… അതിൽ ബിജെപി മാത്രമാണ് ഒരു ദീനാനുകമ്പ കാണിച്ചത് എന്ന് പറയാതെ വയ്യ , ആശയപരമായി പല കാര്യങ്ങളിലും അവരോട് വ്യക്തിപരമായി എതിർപ്പ് തോന്നിയിട്ടുണ്ടെങ്കിലും ഈ കാര്യത്തിൽ അൽഫോൻസ് കണ്ണംന്താനം അടക്കം ഒന്ന് വന്നു നോക്കാനുള്ള മര്യാദ കാണിച്ചു എന്നതിൽ സന്തോഷമുണ്ട്(എലെക്ഷൻ സമയം ആയതുകൊണ്ടാണ് വന്നത് എന്ന് എതിർ വാദം ഉണ്ടാവാം , എങ്കിലും ഇതുപോലെ തന്നെ ഞങ്ങൾ അറിയിച്ചിരുന്ന മറ്റു സ്ഥാനാർത്ഥികൾക്ക് ഇല്ലാത്ത സമയം ഇദ്ദേഹത്തിനുണ്ടായല്ലോ ) .

ഇനി വരുംനാളുകളിൽ എങ്ങനെയാണ് കാര്യങ്ങൾ എന്നറിയില്ല…. ഓരോ ദിവസം കഴിയുംതോറും ശാന്തിവനത്തെ സംരക്ഷിക്കണം എന്ന ആവശ്യം ശക്തമാകുന്നുണ്ട്…. കൂടുതൽ കൂടുതൽ ആളുകൾ ഈ സമരത്തിലേക്ക് കടന്നു വരുന്നുണ്ട് എന്നത് പ്രതീക്ഷയുണ്ടാക്കുന്ന ഒന്നാണ്. ഈ പോസ്റ്റ് വായിക്കാൻ സമയം കിട്ടിയവർ ഇതിലെ ആശയത്തെ ശരിയായ ആഴത്തിൽ മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ട് എങ്കിൽ , കൂടുതൽ ആളുകളിലേക്ക് എത്തിച്ചുകൊണ്ട് ഈ സമരത്തെ സപ്പോർട്ട് ചെയ്യുക….ഇത് നമുക്ക് വേണ്ടിയുള്ള സമരമല്ല ഇനി വരുന്ന തലമുറയ്ക്ക് വേണ്ടിയാണ് എന്ന് മനസ്സിൽ ആവർത്തിച്ചുകൊണ്ടേ ഇരിക്കുക ….

#savesanthivanam
#ശാന്തിവനത്തോടൊപ്പം

 11 total views,  1 views today

Advertisement
Advertisement
Entertainment19 hours ago

കാണി; സദാചാര രാക്ഷസ നിഗ്രഹത്തിന് അവതരിക്കുന്ന കാനനും കാനത്തിയും

Entertainment2 days ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment2 days ago

അതിഥി ഒരു പ്രതിരോധമാണ്, ഒരു പോരാട്ടമാണ്

Entertainment2 days ago

നിങ്ങളുടെ തമാശ കൊണ്ട് ഒരാളുടെ ജീവൻ നഷ്ടമായാൽ ആ പാപബോധം ഒരു ശാപമാകും

Entertainment3 days ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment3 days ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment4 days ago

ഓൺലൈൻ സംവിധാനത്തിന്റെ സാധ്യതകൾ തുറന്നിട്ട ഡേർട്ട് ഡെവിളും സംവിധായകൻ സോമൻ കള്ളിക്കാട്ടും

Entertainment4 days ago

ഇനിയൊരു കുടുംബത്തിനും ഇത്തരം ഫേറ്റുകൾ ഉണ്ടാകരുത്…

Entertainment5 days ago

നല്ല ഗാനത്തിലുപരി ഇത് മുന്നോട്ടു വയ്ക്കുന്നുണ്ട് ചില ഐക്യപ്പെടലുകൾ

Entertainment5 days ago

രണ്ടു വ്യത്യസ്ത വിഷയങ്ങളുമായി ഗൗതം ഗോരോചനം

Entertainment6 days ago

പ്രശാന്ത് മുരളി അവിസ്മരണീയമാക്കിയ ‘ജോണി’ യുടെ ആത്മസംഘർഷങ്ങളും നിരാശകളും

Entertainment6 days ago

റെഡ് മെർക്കുറി റുപ്പീസ് 220 , ആക്രി ബഷീറിന് കിട്ടിയ എട്ടിന്റെ പണി

Humour2 months ago

നെ­ടുമ്പാശ്ശേരിയിൽ വന്നിറങ്ങിയ രോഗിയെ കണ്ടു സിമ്പതി, കാര്യമറിഞ്ഞപ്പോൾ എയർപോർട്ട് മുഴുവൻ പൊട്ടിച്ചിരി

2 months ago

അധ്യാപകനായിരുന്നപ്പോൾ നാട്ടിലൂടെ നടക്കുമ്പോൾ ആളുകൾ എണീറ്റുനിൽക്കുമായിരുന്നു, നടനായതോടെ അത് നിന്നു

INFORMATION1 month ago

അറിഞ്ഞില്ലേ… ശ്രീലങ്ക മുടിഞ്ഞു കുത്തുപാള എടുത്തു, ഓർഗാനിക് കൃഷി വാദികൾ ഇവിടെ എവിടെയെങ്കിലും ഉണ്ടോ ?

2 months ago

ഇങ്ങനെയുള്ള മക്കൾ ഉള്ളപ്പോൾ എഴുപതാം വയസ്സിലും ആ അച്ഛൻ അദ്ധ്വാനിക്കാതെ എന്ത് ചെയ്യും ?

2 months ago

ദുബായ് പോലീസിനെ കൊണ്ട് റോഡുകൾ അടപ്പിച്ചു റോഡ് ഷോ നടത്താൻ സ്റ്റാർഡം ഉള്ള ഒരു മനുഷ്യനെ കേരളത്തിലുണ്ടായിട്ടുള്ളൂ

Entertainment1 week ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Entertainment3 days ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Literature1 month ago

താര രാജാവ് – യൂസഫ് മുഹമ്മദിന്റെ കഥ

Entertainment2 weeks ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Movie Reviews4 weeks ago

‘ഒരു ജാതി പ്രണയം’ നമ്മുടെ സാമൂഹിക അധഃപതനത്തിന്റെ നേർക്കാഴ്ച

Entertainment2 weeks ago

നാടിന്റെ റേപ്പ് കൾച്ചറും ലോകത്തിന്റെ വംശീയതയും അഥവാ, ‘കല്പന’യും ‘ബ്ളാക്ക് മാർക്കും’

1 month ago

റിമ കല്ലിങ്കലിന്റെ ഹോട്ട് ഡാൻസ്

Advertisement