0XrPOCIAd_M------കഴിഞ്ഞ പോസ്റ്റ്‌ തനിച്ചുള്ള യാത്രകളെ കുറിച്ച് തന്നെയായിരുന്നു. എന്നാല്‍ രാത്രിയില്‍ തനിച്ചു യാത്ര ചെയ്യേണ്ടി വന്നാല്‍ കുറെ കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കെണ്ടാതായുണ്ട്. അതാകട്ടെ ഇന്നത്തെ പോസ്റ്റ്‌.

ട്രെയിന്‍ യാത്ര

യാത്ര രാത്രിയിലാനെങ്കില് ladies compartment ഒട്ടും സുരക്ഷിതമല്ലെന്ന് കഴിഞ്ഞ സംഭവങ്ങള്‍ തെളിയിച്ചു കഴിഞ്ഞു. കഴിയുന്നതും ജനറല്‍ കമ്പാര്‍ട്ട്മെന്റില്‍ യാത്ര ചെയ്യുക. റെയില്‍ അലേര്‍ട്ട് നമ്പര്‍(9846 200 100 ) മൊബൈലില്‍ ഉണ്ടെന്നു ഉറപ്പു വരുത്തണം . എന്തെങ്കിലും ആവശ്യം വന്നാല്‍ ഉടന്‍ അതില്‍ വിളിക്കാനും പറ്റുമെങ്കില്‍ അപായ ചങ്ങല വലിക്കാനും മറക്കരുത് . രാത്രിയായാല്‍ കഴിയുന്നതും ആളുകള്‍ ഉള്ള സ്ഥലത്തേക്ക് മാറാന്‍ ശ്രമിക്കണം. റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങിക്കഴിഞ്ഞാല്‍ പ്രീ പൈഡ് ടാക്സി അല്ലെങ്കില്‍ ഓട്ടോ തന്നെ വിളിക്കുക. ബസ്‌ ഡ്രൈവറുടെ പുറകിലോ വസങ്ങളിലോ ഉള്ള സീറ്റില്‍ തന്നെ ഇരിക്കുക. ഇറങ്ങാന്‍ എളുപ്പമുള്ള രീതിയില്‍ ഇരിക്കുന്നതായിരിക്കും നല്ലത്.

ടാക്സി/ഓട്ടോ

ഒറ്റയ്ക്കാണെങ്കില്‍ പുറകില്‍ ഇരിക്കുന്നതിനേക്കാള്‍ ഡ്രൈവറുടെ അടുത്തുള്ള സീറ്റില്‍ ഇരിക്കുന്നതാണ് നല്ലത്. ടാക്സി യില്‍ കയറുന്നതിനു മുന്‍പേ പുറകില്‍ മറ്റാരും ഇല്ലെന്നു ഉറപ്പു വരുത്തണം. നിങ്ങള്‍ വിളിച്ച ടാക്സി യില്‍ മറ്റാരെയെങ്കിലും കൂടെ കൂട്ടാന്‍ ഡ്രൈവര്‍ ശ്രമിച്ചാല്‍ സമ്മതിക്കരുത്. കയറുന്നതിനു മുന്‍പേ തന്നെ നിങ്ങള്ക്ക് വേണ്ടപ്പെട്ടവരെ വിളിച്ചു നിങ്ങള്‍ കയറാന്‍ പോകുന്ന വണ്ടിയുടെ നമ്പര്‍ പറഞ്ഞു കൊടുക്കുക. ഡ്രൈവര്‍ കേള്‍ക്കുന്ന രീതിയില്‍ തന്നെ ആയിരിക്കണം ഇത്. പറ്റുമെങ്കില്‍ അയാളുടെ പേര് കൂടി ചോദിച്ചു പറഞ്ഞു കൊടുക്കുക. തന്നെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ നിങ്ങളുട വേണ്ടപ്പെട്ടവര്‍ക്ക് അറിയാം എന്ന് വന്നാല്‍ നിങ്ങളുടെ സുരക്ഷ നിങ്ങളെക്കാള്‍ അയാളുടെ ചുമതല ആയി മാറും :-).

ടു വീലെര്

എത്രയും വേഗം വീട് പിടിക്കാന്‍ നോക്കുക. മറ്റാരെയും സഹായിക്കാവുന്ന അവസ്ഥയില്‍ അല്ല നിങ്ങള്‍. അത് കൊണ്ട് വഴിയില്‍ ആരെങ്കിലും സഹായം/ലിഫ്റ്റ്‌ ചോദിച്ചാലും, സഹായിക്കാനുള്ള മനസ്സ് ഉണ്ടായാലും വിജനമായ സ്ഥലങ്ങളില്‍ നിര്‍ത്തരുത്. ആരെങ്കിലും അപകടത്തില്‍ പെട്ടതായി കണ്ടാല്‍ പോലും വാഹനം നിര്‍ത്തുന്നതിനു പകരം അടുത്ത പോലിസ് സ്റെഷനിലോ ആംബുലന്‍സ് ഹെല്പ് ലൈനിലോ വിളിച്ചറിയിക്കുക. കാര്‍ സ്വന്തം കാര്‍ ഉള്ളവര്‍ അതില്‍ കയറുന്നതിനു മുന്‍പേ ബാക്ക് സീറ്റുകള്‍ ഒന്ന് പരിശോധിക്കുക-ആരും ഇല്ലെന്നു ഉറപ്പു വരുത്തുക. രാത്രിയില്‍ ഗ്ലാസ്‌ കയറ്റി ഇട്ടു തന്നെ യാത്ര ചെയ്യുക. മുകളില്‍ പറഞ്ഞത് പോലെത്തന്നെ വിജനമായ സ്ഥലങ്ങളില്‍ ആരെങ്കിലും സഹായം ആവശ്യപ്പെട്ടാല്‍ പോലും നിര്‍ത്താതിരിക്കുക.

നടന്നു പോകുന്നവര്

‍ നിങ്ങളുടെ കാര്യം എന്താ പറയുക.. കണ്ണും കാതും തുറന്നു പിടിച്ചു നടക്കുക. പെപ്പെര്‍ സ്പ്രേ/സ്ടന്‍ ഗണ്‍ കയ്യില്‍ തന്നെ എടുത്തു വെക്കുക. കഴിയുന്നതും വിജനമായ വഴികള്‍ ഒഴിവാക്കി, വെളിച്ചമുള്ള ആളുകള്‍ ഉള്ള വഴിയിലൂടെ നടക്കുക. ഒപ്പം മൊബൈലും കയ്യില്‍ തന്നെ വെക്കുക. (തുടരും..)

You May Also Like

ഈ 63-ഓളം വരുന്ന കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുടെ പേര് നിങ്ങള്‍ പറയുമോ ?

ഈ 63-ഓളം വരുന്ന കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുടെ പേര് നിങ്ങള്‍ക്ക് പറയുവാന്‍ കഴിയുമെങ്കില്‍ ഞാന്‍ പറയും നിങ്ങള്‍ ഒരു സംഭവമാണെന്ന്.

പുരുഷന്‍മാരുടെ മസാജ് പാര്‍ലറുകളില്‍ സ്ത്രീകളെ കണ്ടുപോകരുത്.!

യുഎഇയിലാണ് ഈ പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നത്. ഇതു സംബന്ധിച്ച് യുഎഇ സര്‍ക്കാര്‍ ഉത്തരവ് ഇറക്കി കഴിഞ്ഞു

നിങ്ങളുടെ ഭാര്യയായ ആ സ്ത്രീയിൽ നിന്ന് കിട്ടാത്ത എന്ത് സുഖമാണ് ഞങ്ങളിൽ നിന്ന് കിട്ടുന്നത് ?

ഒരിക്കൽ ഇന്ത്യയിലെ പ്രമുഖ ടെലികോം കമ്പനിയിൽ ജോലി ചെയ്യുന്ന സമയത്താണ് എമിറേറ്റ്സിന്റെ ഒരു കോൺട്രാക്റ്റ് കമ്പനിയുടെ ഫൈനൽ ഇന്റർവ്യൂ ഡൽഹിയിൽ

‘ബോംബെ വെല്‍വെറ്റ്’: കാത്തിരിക്കാന്‍ 5 കാരണങ്ങള്‍

അനുരാഗ് കാശ്യപിന്റെ രണ്‍ബീര്‍-അനുഷ്ക ചിത്രം ‘ബോംബെ വെല്‍വെറ്റ്’ കാണാന്‍ അഞ്ച് കാരണങ്ങള്‍