Adv Jessin Irina

ഗവർണറുടെ മുന്നിൽ വച്ച് പൗരത്വ ബില്ല് കീറി എറിഞ്ഞ് ഇൻക്വിലാബ് സിന്ദാബ് വിളിച്ച് ഗോൾഡ് മെഡലിസ്റ്റ്

ദേബ്സ്മിത ചൗധരി എന്ന വിദ്യാർത്ഥിനി കൊൽക്കത്തയിലെ ജാദവ്പൂർ യൂണിവേഴ്സിറ്റി കൺവെൻഷൻ സെൻററിൽ വച്ചു , 2019 ലെ ഇൻറർനാഷണൽ റിലേഷൻസിൽ ഗോൾഡ് മെഡൽ ഗവർണറിൽ നിന്ന് ഏറ്റുവാങ്ങുന്ന വേളയിയാണ് പ്രതിക്ഷേധിച്ചത്. ഭരണഘടന ലംഘിക്കുന്നതും യുക്തിക്ക് നിരക്കാത്തതും മനുഷ്യത്വരഹിതവുമായ നിയമങ്ങൾ ലംഘിക്കുക തന്നെ വേണം. വിദ്യാർത്ഥികളും യുവജനങ്ങളും ഇന്ത്യയിൽ നിയമലംഘനം നടത്തുകയാണ്

മനുഷ്യരെ അടിച്ചമർത്തുകയും ചൂഷണം ചെയ്യുകയും ചെയ്ത ബ്രിട്ടീഷ് – കോളോണിയൽ നിയമങ്ങൾ ലംഘിച്ച് തന്നെയാണ് ഇന്ത്യ സ്വാതന്ത്ര്യത്തിലേക്ക് നടന്നു കയറിയതും ഭരണഘടനയ്ക്ക് രൂപം കൊടുത്തിട്ടുള്ളതും . ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെയും ആമുഖത്തിനെയും ലംഘിക്കുന്നതും നീതി ലക്ഷ്യം വയ്ക്കാത്തതുമായ ഒരു നിയമം അനുസരിക്കേണ്ട ധാർമ്മിക ബാധ്യത ഇന്ത്യൻ പൗരൻമാർക്കില്ല.

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.