ബോളിവുഡിലെ മുൻനിര നടനാണ് ഷാരൂഖ് ഖാൻ. നിലവിൽ അദ്ദേഹം അഭിനയിക്കുന്ന പത്താൻ എന്ന ചിത്രം ഒരുങ്ങുകയാണ്. സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രം ജനുവരി 25ന് റിലീസ് ചെയ്യും. ഷാരൂഖ് ഖാനൊപ്പം ദീപിക പദുക്കോണാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. ബോളിവുഡ് നടൻ ജോൺ എബ്രഹാമും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
ചിത്രത്തിലെ ബേഷാരം രംഗ് എന്ന ഗാനം കുറച്ച് ദിവസങ്ങൾക്ക് മുമ്പ് പുറത്തിറങ്ങിയിരുന്നു. ഈ ഗാനം ഇപ്പോൾ വിവാദത്തിൽ പെട്ടിരിക്കുകയാണ്. വിവിധ ബിക്കിനി വസ്ത്രങ്ങളിൽ ദീപിക പദുക്കോൺ ഈ ഗാനത്തിന് നൃത്തം ചെയുന്നുണ്ട് അതിൽ ഒരു സീനിൽ മാത്രമാണ് കാവി ബിക്കിനിയിൽ നൃത്തം ചെയ്യുന്നത്. അതാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്.
इंदौर में जलाया गया शाहरुख खान का पुतला शाहरुख खान की फिल्म पठान के गीत में भगवा रंग का इस्तेमाल किए जाने का हो रहा जगह-जगह विरोध हो रहा है इंदौर के वीर शिवाजी ग्रुप ने विरोध स्वरूप शारूख खान का मालवा मिल चौराहे पर पुतला जलाकर फिल्म का विरोध किया गया #pathan @AmitShah #indore pic.twitter.com/vpAHAtxZPG
— sameer khan (@Sameer18786K) December 14, 2022
മധ്യപ്രദേശ് ആഭ്യന്തര മന്ത്രിയായ നരോത്തം മിശ്ര ഗാനത്തെ ശക്തമായി എതിർക്കുകയും നീക്കം ചെയ്തില്ലെങ്കിൽ ചിത്രത്തിന്റെ റിലീസ് നിരോധിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇത് ബഹളത്തിനിടയാക്കി. ഇതിന് പിന്നാലെയാണ് പത്താൻ സിനിമയുടെ ബഹിഷ്കരണ ട്രെൻഡ് വൈറലായത്.
ഈ സാഹചര്യത്തിൽ, മധ്യപ്രദേശിലെ ഇൻഡോറിൽ വീര ശിവാജി സംഘടന പത്താൻ എന്ന ഗാനത്തിനെതിരെ പ്രതിഷേധിച്ച് ബോളിവുഡ് നടൻ ഷാരൂഖ് ഖാന്റെയും നടി ദീപിക പദുക്കോണിന്റെയും കോലം കത്തിക്കുക മാത്രമല്ല, റോഡ് ഉപരോധിക്കുകയും ചെയ്തു. ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തുന്ന ബേഷാരം രംഗ് ഗാനം ഉള്ളതിനാൽ സിനിമ നിരോധിക്കണമെന്ന് അവർ ആവശ്യപ്പെടുന്നു