ലോകത്ത് ഇന്നു നിലവിലുള്ള ഒരു ഉപകരണം കൊണ്ടും മുറിക്കാൻ പറ്റാത്ത ഏതെങ്കിലും വസ്തു ഉണ്ടോ ?

അറിവ് തേടുന്ന പാവം പ്രവാസി

ലോകത്ത് ഇന്നു നിലവിലുള്ള ഒരു ഉപകരണം കൊണ്ടും മുറിക്കാൻ പറ്റാത്ത വസ്തു ശാസ്ത്രഞ്ജർ വികസിപ്പിച്ചെടുത്തു കഴിഞ്ഞു.പ്രോടിയസ് എന്നാണ് അതിന്റെ പേര്.ബ്രിട്ടനിലെ ഡർഹം സർവകലാശാല, ജർമനിയിലെ ഫ്രാൻഹോഫർ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിലെ ശാസ്ത്രജ്ഞരാണ് ഇതു വികസിപ്പിച്ചത്.

ആംഗിൾ ഗ്രൈൻഡറുകൾ‌, ഡ്രില്ലിങ് മെഷീനുകൾ തുടങ്ങിയവയെല്ലാം പ്രോടിയസിന്റെ മുന്നിൽ മുട്ടുമടക്കുമെന്നാണു ഗവേഷണത്തിനു ചുക്കാൻ പിടിച്ച ശാസ്ത്രജ്ഞരുടെ അഭിപ്രായം. മുറിക്കാ‍ൻ സാധിക്കില്ലെന്നു മാത്രമല്ല, ഇത്തരം ഉപകരണങ്ങളെ പ്രോടിയസ് മൂർച്ച കെടുത്തി നശിപ്പിക്കുകയും ചെയ്യും.അലുമിനിയം – സിറാമിക് സംയുക്തമായ പ്രോടിയസിന്റെ സൃഷ്ടിക്ക് ശാസ്ത്രജ്ഞർക്കു പ്രചോദനമായത് ചില ജലജീവികളുടെ പുറന്തോടുകളാണ്. തകർക്കാൻ പറ്റാത്ത പൂട്ടുകളും, താഴുകളുമൊക്കെ നിർമിക്കാൻ ഈ വസ്തു ഭാവിയിൽ ഉപയോഗിക്കപ്പെട്ടേക്കാം.

Leave a Reply
You May Also Like

യൂട്യൂബ് എന്ന വാക്കിന്റെ മലയാളം എന്ത് ?

“മലയാളം” എന്ന ഭാഷ നിങ്ങൾ തിരഞ്ഞെടുക്കുകയാണെങ്കിൽ ഉള്ളടക്കം ഒഴികെ യൂട്യൂബ് പേജിലെ മറ്റു വിവരങ്ങളെല്ലാം തന്നെ മലയാളത്തിലേക്ക് (അല്ലെങ്കിൽ മലയാള ലിപിയിലേക്ക്) മാറുന്നതായി കാണാം

ഇതെന്താ ജപ്പാനിലെ കുംഭമേളയോ ?

‘ഹഡാകാ മട്‌സുരി’ എന്ന ഉത്സവത്തിന്റെ പ്രത്യേകത എന്ത്? അറിവ് തേടുന്ന പാവം പ്രവാസി കൃഷിയില്‍ വിളവ്…

യുനെസ്‌കോ ലോക പ്രകൃതിദത്ത പൈതൃകകേന്ദ്രമായി പ്രഖ്യാപിച്ച ജൈവവിസ്മയമാണ് യെമന്റ ഭാഗമായ സൊക്കോട്ര ദ്വീപസമൂഹം

825 ഓളം അപൂർവ്വങ്ങളായ സസ്യജാലങ്ങളാണ് ദ്വീപിലുള്ളത്. ഇവയിൽ മൂന്നിലൊന്നു ഭാഗമെങ്കിലും ഭൂമിയിൽ ഇവിടെ മാത്രമാണ് കാണപ്പെടുന്നത്. ഇവിടെ കാണപ്പെടുന്ന ഉരഗവർഗ്ഗങ്ങളിലും 90 ശതമാനത്തോളം ഇനങ്ങൾ ഇവിടെ മാത്രമാണ് കാണപ്പെടുന്നത്.

പക്ഷികള്‍ എവിടെപ്പോയാണ് മരിക്കുന്നത് ?

കാക്കകളെ മറക്കാം. മറ്റു പക്ഷികള്‍ ചത്തുകിടക്കുന്നത് അപൂര്‍വമായി മാത്രം നമ്മുടെ കണ്‍മുന്നില്‍ വരുന്നത് എന്തുകൊണ്ടാണ്. ചിന്തിച്ചു നോക്കൂ, പക്ഷികള്‍ എവിടെയാണ് മരിക്കാന്‍ പോകുന്നത്?