22 ലക്ഷത്തിന്‍റെ കാർ വിറ്റ്​ കോവിഡ്​ രോഗികൾക്ക്​ ഓക്​സിജനുമായി ഷാനവാസ്​ ശൈഖ്

53

22 ലക്ഷത്തിന്‍റെ കാർ വിറ്റ്​ കോവിഡ്​ രോഗികൾക്ക്​ ഓക്​സിജനുമായി ഷാനവാസ്​ ശൈഖ്​ എന്ന മുംബൈയിലെ ‘ഓക്​സിജൻ മാൻ’. രാജ്യത്ത്​ ഓക്​സിജൻ ക്ഷാമം രൂക്ഷ മാവുകയും ആളുകൾ ഓക്​സിജൻ ഇല്ലാതെ മരിച്ചുവീഴുന്ന സംഭവങ്ങൾ പതിവാകുകയും ചെയ്യുന്ന സാഹചര്യത്തിൽ രക്ഷകനായി അവതരിച്ചിരിക്കുകയാണ്​ ഓക്​സിജൻ മാൻ എന്നറിയപ്പെടുന്ന ഷാനവാസ്​ ശൈഖ്​.
22 ലക്ഷം രൂപ വില വരുന്ന തന്‍റെ ആഡംബര എസ്​.യു.വിയായ ഫോർഡ്​ എൻഡവർ വിറ്റ്​ ആളുകൾക്ക്​ ഓക്​സിജൻ എത്തിച്ച്​ നൽകിയാണ്​ ഷാനവാസ്​ ഏവരുടെയും മനസിൽ ഇടം പിടിച്ചത്​​. വണ്ടി വിറ്റ വകയിൽ ലഭിച്ച തുക കൊണ്ട്​ 160 ഓക്​സിജൻ സിലിൻഡറുകൾ വാങ്ങി ആവശ്യക്കാർക്ക്​ നൽകി. പാവങ്ങളെ സഹായിച്ചുവരവേ, തന്‍റെ പണം തീർന്നെന്നും, അതോടെ കാർ വിൽക്കേണ്ടതായി വരികയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.