Connect with us

Kids

ആ മരവിപ്പിൽ ഇനി ഒരമ്മയും ചെന്നെത്തരുതേ ..

എന്റെ മോൾടെ / മോന്റെ ബുദ്ധി ഒന്ന് നോക്കണം എന്ന് പറഞ്ഞു വരുന്ന എത്രയോ മാതാപിതാക്കൾ ..അവരോടൊക്കെ ഞാൻ ചോദിക്കാറുണ്ട് ..IQ’ പോലെ EQ’ എന്ത് കൊണ്ട് നോക്കുന്നില്ല ?ജീവിക്കാൻ വേണ്ടത് വൈകാരികമായ ഉയർച്ച അല്ലെ ?പ്രായോഗിക ബുദ്ധി അല്ലെ ?എത്രയോ പ്രൊഫഷനലുകളായ ക്രിമിനലുകൾ നമുക്കിടയിൽ ഉണ്ട് ..എത്രയോ പേര് പഠനത്തിൽ മികച്ച ഉയർച്ച കാട്ടി , ഉന്നത ഉദ്യോഗം നേടിയിട്ടും ജീവിതത്തിൽ ഏറ്റവും ദുർബലഹൃദയർ ആകുന്നു .

 18 total views

Published

on

സൈക്കോളജിസ്റ്റ് കലാഷിബു (Kala Shibu)എഴുതുന്നു

എന്റെ മോൾടെ / മോന്റെ ബുദ്ധി ഒന്ന് നോക്കണം എന്ന് പറഞ്ഞു വരുന്ന എത്രയോ മാതാപിതാക്കൾ ..അവരോടൊക്കെ ഞാൻ ചോദിക്കാറുണ്ട് ..
IQ’ പോലെ EQ’ എന്ത് കൊണ്ട് നോക്കുന്നില്ല ?
ജീവിക്കാൻ വേണ്ടത് വൈകാരികമായ ഉയർച്ച അല്ലെ ?
പ്രായോഗിക ബുദ്ധി അല്ലെ ?

എത്രയോ പ്രൊഫഷനലുകളായ ക്രിമിനലുകൾ നമുക്കിടയിൽ ഉണ്ട് ..
എത്രയോ പേര് പഠനത്തിൽ മികച്ച ഉയർച്ച കാട്ടി , ഉന്നത ഉദ്യോഗം നേടിയിട്ടും ജീവിതത്തിൽ ഏറ്റവും ദുർബലഹൃദയർ ആകുന്നു .
അരുൺ ആനന്ദ് !
ആ ക്രിമിനൽ ന്റെ ഫേസ് ബുക്ക് നോക്കുക ആയിരുന്നു ..
മരണപ്പെട്ട കുഞ്ഞുങ്ങളുടെ ഫോട്ടോ അവൻ ഇട്ടിട്ടുണ്ട് ..
അടിക്കുറുപ്പോടെ ..CUTEST BABIES ON EARTH!
പിന്നെ ഒരു ഫോട്ടോ മരിച്ചു പോയ കുഞ്ഞുങ്ങളുടെ അച്ഛന്റെ..
പിന്നെ മരിച്ചു പോയ കുഞ്ഞിന്റെയും അവരുടെ അമ്മയുടെയും ..!

ഇതൊക്കെ ആ സ്ത്രീയെ ജീവിതത്തിൽ കൊണ്ട് വരുന്നതിനു മുൻപുള്ള പ്രഹസനങ്ങൾ ..
അവളെ ജീവിതത്തിൽ പല അടവുകളും കാണിച്ചു ഇറക്കി കൊണ്ട് വരുന്നു …
പൊള്ളയായ വാക്കുകളുടെ കാപട്യം അവൾക്കു മനസ്സിലാക്കുന്നില്ല ..
പാഠപുസ്തകം അല്ലാതെ മറ്റൊന്നും വായിച്ചിട്ടില്ലാത്ത , വായിക്കാത്ത പലരെയും ഇങ്ങനെ കാണാറില്ലേ ?
പുറമെ നിന്നും കണ്ട ഒരാൾ അല്ല അവൻ എന്ന് മനസ്സിലാക്കിയിട്ടും എന്ത് കൊണ്ട് അവൾക്കു പുറത്തു കടക്കാൻ സാധിച്ചില്ല ..
BTECH’ കഴിഞ്ഞ ഒരുവൾ അല്ലെ ?
ബുദ്ധി ഇല്ലേ ?
പ്രായോഗിക ബുദ്ധി ആണ് ഇവിടെ വേണ്ടത് ..

ഭാര്തതാവിന്റെ വീട്ടുകാരുടെയും സ്വന്തം വീട്ടുകാരുടെയും എതിർപ്പിനെ മറികടന്നു അവർ ആ നീചൻ കുഴിച്ച കുഴിയിൽ കുടുങ്ങി ..
മക്കളുടെ പേരിൽ ഇട്ടിരുന്ന ക്യാഷ് അവനു എടുത്ത് കൊടുത്തു ..
ഇത്രയും തന്നെ ധാരാളം , ദുര്ബലയായ ഒരു സ്ത്രീയ്ക്ക് തിരിച്ചു പോയി എനിക്ക് തെറ്റി എന്ന് വീട്ടുകാരോടും സമൂഹത്തോടും പറയാൻ ഭയക്കാൻ !!
അവൻ മദ്യപിക്കുമായിരുന്നു ,മയക്കു മരുന്നിനും അടിമയും ആയിരുന്നിരിക്കണം .
അവൾ ഭയന്ന് മരവിച്ചു പോയിട്ടുണ്ടാകണം ..

മാനസികമായ പിന്തുണ മോഹിച്ചാണ് അവൾ ആ ക്രൂരന്റെ വലയിൽ ആയത് എന്ന് ചില സ്ത്രീകൾ ന്യായീകരിക്കുന്നുണ്ട് …
അല്ല , സെക്സിനു വേണ്ടി എന്ന് പറഞ്ഞാൽ അത് തെറ്റാണോ ..?
സെക്സിനു വേണ്ടി പോയി എന്ന് തന്നെ ആണെങ്കിലും
അതിൽ ശെരി ഉണ്ട് ..
അതൊരു സ്ത്രീയുടെ ന്യായമായ ആവശ്യം ആണ് ..
അതുമല്ല എങ്കിൽ ചിലപ്പോ ഒരു വിധവയുടെ വേഷം ഉൾകൊള്ളാൻ പറ്റാതെ ആകും .
അല്ലേൽ പറയുന്ന പോലെ ,
സ്നേഹിച്ചു കൊതിമതിയാകാതെ ,
പെട്ടന്നുള്ള ഭാര്തതാവിന്റെ മരണം അവരെ യാഥാർഥ്യത്തെ അംഗീകരിക്കാൻ സാധിക്കാതെ ആക്കിയിട്ടുണ്ടാകും ..
എന്ത് കാരണം ആയിക്കോട്ടെ ..
പക്ഷെ , അവിടെ തനിക്കു തിരഞ്ഞെടുപ്പ് തെറ്റി എന്ന് മനസ്സിലാക്കി എങ്കിൽ എന്ത് കൊണ്ട് തിരിച്ചു പോകാൻ കഴിഞ്ഞില്ല ..?

ഇതേ പോലെ ഒട്ടനവധി സ്ത്രീകൾ ആരുടെയൊക്കെയോ ഇരകളായി എവിടെയൊക്കെയോ ജീവിക്കുന്നുണ്ട് ..
മരണത്തെ ക്കാൾ ഭീകരമായ അവസ്ഥയിൽ ..
ജീവിച്ചിരിക്കുന്നവർക്കല്ലേ പ്രതീക്ഷയുള്ളു ..

എന്റെ കണ്ണിൽ നിന്നും ഇപ്പൊ വീഴുന്ന ഈ കണ്ണുനീർ ആ സ്ത്രീകൾക്ക് വേണ്ടിയാണു ..
അവരുടേതാണ് ..

Advertisement

പൂർണ്ണ ആരോഗ്യത്തോടെ അല്ലാതെ , ജീവിപ്പിക്കാതെ
ആ കുഞ്ഞു മോന്റെ ആയുസ്സു എടുത്ത ഈശ്വരനോട് നന്ദി ആണ് ..
നാളെ ഒരു അമ്മയ്ക്ക് ഈ അവസ്ഥയിൽ നിൽക്കേണ്ടി വരരുത് ..
രക്ഷപ്പെടണം ..
ആരെങ്കിലും ഉണ്ടാകും നിങ്ങളെ കേൾക്കാൻ ..
കഴപ്പ് മൂത്തു ഇറങ്ങി പോയിട്ടല്ലേ എന്നൊരു കളിയാക്കൽ നിങ്ങൾ കേൾക്കേണ്ടി വരുമാകും ..
സാരമില്ല ..
തുറന്നു പറഞ്ഞു രക്ഷപ്പെടണം ..
ചെയ്തു പോയ , തെറ്റിനെ മറച്ചു വെയ്ക്കാൻ , കൂടുതൽ ദുരന്തത്തിലേക്ക് നടന്നു നീങ്ങരുതെ ..
സ്വന്തം കുഞ്ഞിനെ കാലിൽ പിടിച്ചു തലയ്ക്കു അടിക്കുന്നത് നോക്കി നിൽക്കുക ..
അവനവന്റെ എന്നല്ല ..
ഏത് കുഞ്ഞോ ആകട്ടെ ..
ആ മരവിപ്പിൽ ചെന്നെത്തരുതേ ..

 19 total views,  1 views today

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
Entertainment10 hours ago

ക്രൂശിക്കപ്പെട്ട നിരപരാധിയുടെ കഥപറയുന്ന ‘ഇങ്ങനെയും ചിലർ’

Entertainment17 hours ago

എന്നോ കാണാൻ മറന്നു പോയ ഒരു സ്വപ്നത്തിലേക്കുള്ള യാത്ര

Entertainment1 day ago

അധ്യാപകരിൽ ആരെയെങ്കിലും നിങ്ങൾ നന്ദിയോടെ സ്മരിക്കുന്നുവെങ്കിൽ ഈ മൂവി കാണണം

Entertainment2 days ago

ഐക്യബോധത്തിന്റെ ആവശ്യകതയും മനുഷ്യന്റെ കുടിലതകളും

Entertainment2 days ago

നിർത്താതെ പെയ്യുന്ന പ്രണയത്തിന്റെ ‘ഇടവപ്പാതി’

Entertainment5 days ago

ആത്മഹത്യ ചെയ്ത പാറുവിന്റെ ഫോണിൽ ആക്സിഡന്റിൽ മരിച്ച അലക്സിന്റെ കാൾ വന്നതെങ്ങനെ ?

Entertainment5 days ago

സത്യത്തിനെന്നും ശരശയ്യ മാത്രമെന്ന് ‘ദൈവമേ തേങ്ങ’ പറയുന്നു

Boolokam7 days ago

ബൂലോകം ടീവി ഫിലിം വെബ്‌സൈറ്റ് വരുന്നു, ഷോർട്ട് ഫിലിം ഫലപ്രഖ്യാപനം ജനുവരി ഒന്നിന്

Entertainment1 week ago

ഓരോ ക്രിമിനലിന്റെ പിന്നിലും കലുഷിതമായ കുടുംബാന്തരീക്ഷത്തിന്റെ ചരിത്രമുണ്ട്

Entertainment1 week ago

ഇര എവിടെയുണ്ടോ അവിടെ ഒരു വേട്ടക്കാരനും ഉണ്ടാകും

Entertainment1 week ago

ആ ഡമ്മിയെ പ്രണയിക്കാൻ വിഷ്ണുവിന് കാരണമുണ്ടായിരുന്നു, പക്ഷെ നിങ്ങൾ അതൊരു കാരണമാക്കരുത് !

Entertainment1 week ago

തൊഴിലില്ലായ്മയെന്ന സാമൂഹിക യാഥാർഥ്യത്തിന്റെ കയ്‌പേറിയ അനുഭവങ്ങളാണ് ‘നീളെ നീളെ’

Entertainment3 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment2 months ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment1 month ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment2 months ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment1 month ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment3 weeks ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment4 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment3 weeks ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment4 weeks ago

‘കിസ്മത്ത് ഓഫ് സേതു’, സേതു കൃത്യം പത്തുമണിക്ക് തന്നെ മരിക്കുമോ ?

Entertainment2 months ago

ഓൺലൈൻ സംവിധാനത്തിന്റെ സാധ്യതകൾ തുറന്നിട്ട ഡേർട്ട് ഡെവിളും സംവിധായകൻ സോമൻ കള്ളിക്കാട്ടും

Entertainment2 months ago

ചുവരിനപ്പുറത്തുനിന്നും നിങ്ങൾ ചുവരിനിപ്പുറത്തേയ്‌ക്ക്‌ വരരുതേ… അസഹനീയമാകും

Boolokam1 month ago

സ്വന്തം പേരായ ‘ഭൂമി’യുടെ അർത്ഥം തേടുന്ന പെൺകുട്ടിയുടെ കഥ !

Advertisement