അവർ എന്തിനു ഇങ്ങനെയൊരു ശസ്ത്രക്രിയ ചെയ്യണമായിരുന്നു എന്ന ചോദ്യത്തിന് പ്രസക്തിയില്ല

0
384

PT Jafer എഴുതുന്നു:

ട്രാൻസ്ജെൻറർ അനന്യ തൻറെ SRS (Sex Reassignment Surgery) തുടർന്ന് ഉണ്ടായ ട്രോമയും പെയിനും നിമിത്തം നിവൃത്തിയില്ലാതെ ആത്മഹത്യ ചെയ്തല്ലോ. അനന്യ ആത്മഹത്യ ചെയ്യുന്നതിന് പലവട്ടം,താൻ അനുഭവിച്ചുകൊണ്ടിരിക്കുന്ന പ്രശ്നങ്ങളെ മീഡിയകളിലൂടെയും മറ്റും പറഞ്ഞുകൊണ്ടിരുന്നു. പക്ഷെ അനന്യക്ക് ആശ്വാസമാകുന്നതൊന്നും ആർക്കും ചെയ്യാനായില്ല. ഒടുവിൽ അവൾ ദൈവസന്ന്ധ്യയിലേക്ക് തിരിച്ചുപോയി.

ഈ വിഷയത്തിൽ പ്രധാനമായും ആളുകൾ ഉന്നയിക്കണ ചോദ്യങ്ങൾ ഇത്രയും കോംപ്ളിക്കേറ്റഡ് ആയ ഈ സർജറി എന്തിനവര് ചെയ്യണമെന്നാണ്. ഇന്ത്യയിലെ മോഡേൺ മെഡിക്കൽ ഡോക്ടർമാരടക്കം ചോദിക്കുന്ന നിഷ്കളങ്ക ചോദ്യമാണ്. അവരെ കുറ്റം പറയാൻ പറ്റില്ല. അവരുടെ അറിവ് പരിമിതമാണ്.
തങ്ങളുടെ മാനസികമായ എല്ലായിടത്തും സ്ത്രീയായി നിലനിൽക്കുന്ന ഒരാൾക്ക് അധികപറ്റായി നിലനിൽക്കുന്ന ഓർഗൺ മുറിച്ച്മാറ്റാൻ തയ്യാറാവുന്നത് അവരുടെ അധിക ബാധ്യതകൊണ്ടാണ്. നിങ്ങളുടെ ശരീരത്തിലെ ക്യാൻസർ കോശത്തെ നിങ്ങൾ കരിച്ച് കളയാൻ വരെ തയ്യാറാകുന്നതും ഈ അധികബാധ്യതകൊണ്ടല്ലേ..നിങ്ങളുടെ ശരീരത്തിലെ ഒരു മുറിവ് ഉണങ്ങിയ പറ്റം ,അതിൻറെ സമയമെടുത്ത് പോകുന്നതിന്മുമ്പ് നമ്മൾ ചൊരണ്ടി കളയാൻ സന്ന്ധത കാണിക്കണതും മേൽപറഞ്ഞ ത്വരയാണ്. ആ അധിക ബാധ്യത എടുത്ത് കളയുന്നത് അവരുടെ താൽപര്യമൊ, ചോയ്സൊ ഒന്നും അല്ല. അതവരുടെ പ്രമാണീകരണമാണ്. അതിനുവേണ്ടി ഓരോ ട്രാൻസ്ജെൻറേസും അനുഭവിക്കേണ്ട അല്ലേൽ നീന്തി കടക്കേണ്ട കടലുകളുണ്ട്.അതാണവരെ ചെയ്യാൻ തള്ളിവിടുന്നത്.

സർക്കാർ തലത്തിൽ അതിനുവേണ്ടി ഒരു സംഗതിയും തയ്യാറാക്കിയിട്ടില്ല. മെഡിക്കൽ കോളെജിൽ ഇത്തരം സർജറിയില്ല. പ്രൈവറ്റ് മേഖലയിലാവട്ടെ അതിൻറെ സർജറി തുകക്കപ്പുറം ഒരു കംപാഷനും ഈ മനുഷ്യരോട് കാണിക്കുന്നില്ല.മോഡേൺ മെഡിക്കൽ ഡോക്ഡേസ് തങ്ങൾക്ക് സംഭവിച്ച പിഴവിനെ കൂട്ടത്തോടെ കവർ അപ് ചെയ്യും.അതിൻറെ പിഴവ് തിരുത്തിയാൽ തങ്ങൾക് അബദ്ധം സംഭവിച്ചതറിയുമൊ എന്ന ആധി ഇന്ത്യയിലെ ഓരോ ഡോക്ഡേസിനുമുണ്ട്. ഗത്യന്തരമില്ലാതെ ചില ആളുകൾ ഇവരെ കൈവെച്ചാൽ മാലാഖമാരെ ഉപദ്രവിച്ചേ എന്ന നീണ്ട കരച്ചിൽ വരെ കാണാം. ശരിയാണ് വൈകാരികമായി അറ്റാക് ചെയ്യണത് ശരിയല്ല.പക്ഷെ തങ്ങൾക്ക് സംഭവിച്ച പിഴവ് അവർ തിരുത്തണ്ടെ. അങ്ങനെ മുന്നോട്ടുവരേണ്ടെ..

അനന്യയുടെ കേസ് നോക്കു, പലവട്ടമാണ് അവൾ തൻറെ സർജനോട് തൻറെ ശരീരത്തെ ശരിയാക്കി തരാൻ അപേക്ഷിച്ചത്. ദിനംപ്രതി അഞ്ചും ആറും പാഡുവരെ വെച്ചായിരുന്നു കഴിഞ്ഞത്. എത്ര യാതനയായിരിക്കും അനന്യ അനുഭവിച്ചുകഴിഞ്ഞത്. അനന്യക്ക് ഇനി നീതിയൊന്നും കിട്ടാനില്ല.അങ്ങനെ ഒരു നീതിബോധം ആ ഹോസ്പിറ്റലിനുണ്ടേൽ ആ ഡോക്ടറെയൊ മറ്റൊ വിദേശത്ത് ട്രൈനിംഗിന് അയച്ച് മറ്റു ട്രാൻസ്ജെൻറേസിന് ഫ്രീ സർജറിയൊ,ഡിസ്കൗണ്ട് നിരക്കിൽ ചെയ്ത് ലോകത്ത് തന്നെ മാതൃകയാക്കാവുന്നതാണ്. സ്വർഗത്തിലിരുന്ന് അനന്യക്ക് അതാശ്വസമാകും..ഒഴിവാക്കപ്പെട്ട തൻറെ സഹോദരങ്ങളെ ആരെങ്കിലും ചേർത്തു പിടിക്കണത് കണ്ട്.

പറയാനുള്ളത് മോഡേൺ മെഡിക്കൽ ടീമിനോടാണ്. നിങ്ങളുടെ ശാസ്ത്രം ശരിയാവാം. നിങ്ങളുടെ സിലബസും മികച്ചതാവാം.പക്ഷെ നിങ്ങളുടെ ബോധം അത്രത്തോളം വളർന്നിട്ടില്ല. അതൊരു വസ്തുതയാണ്. നിങ്ങൾക്കിതരമായതൊക്കെ വർജ്ജിക്കാൻ ആഹ്വാനം ചെയ്യുന്ന പ്രൈമറി ലെവൽ കുട്ടികളെപോലെയാണ് നിങ്ങൾ. നിങ്ങളുടെ ബോധത്തിൽ നിന്ന് കംപാഷൻ പ്രതീക്ഷിക്കാൻ വയ്യാത്തൊണ്ട് പ്രിവിലേജഡാണെന്ന് തോന്നിപ്പിക്കാനാണ് മനുഷ്യര് ശ്രമിക്കുന്നത്. അണ്ടർ പ്രിവിലേജുള്ളവരെയും നിങ്ങൾ കംപാഷനോടെ ചികിത്സിക്കൂ. അതോടെ മറ്റു വൈദ്യത്തെ പഴിപറയേണ്ട കാര്യം തന്നെ വരില്ല.മികവ് കാണിച്ചാൽ അവിടേക്ക് ആളൊഴുകും.