രണ്ടുപേരും അഭിമന്യു, കുട്ടികൾ, ഒരാളെ കൊന്നത് സുഡാപ്പികളെങ്കിൽ അടുത്തയാളെ സംഘികൾ

  0
  111

  പോപ്പുലർ ഫ്രണ്ട്, ആർഎസ്എസ് തുടങ്ങിയ മതതീവ്രവാദികൾ കേരളത്തിൽ ഇപ്പോൾ ശക്തമാണ് . പുറമെ സാത്വികർ എന്ന് തോന്നുന്നവരുടെ ഉള്ളിൽ പോലും ഈ വിഷവിത്തുകളുടെ വേരുകൾ ചെന്നെത്തിയിട്ടുണ്ട്. മൂന്നുവർഷം മുമ്പ് എസ്എഫ്ഐ പ്രവത്തകനായ അഭിമന്യു മഹാരാജാസ് കോളേജിൽ വച്ച് ഇസ്ലാമിക തീവ്രവാദികളുടെ കത്തിക്കിരയായി എങ്കിൽ ഇന്നലെ വിഷുദിനത്തിൽ പതിനഞ്ചുകാരനായ മറ്റൊരു അഭിമന്യു ആലപ്പുഴ വള്ളിക്കുന്നത്തു ഹിന്ദു തീവ്രവാദികളുടെ കത്തിക്കിരയായിരിക്കുന്നു . രണ്ടുപേരും കുട്ടികൾ, വിദ്യാർഥികൾ . ചക്രവ്യൂഹം ഭേദിക്കാൻ അറിയാത്ത അഭിമന്യുമാർ.

  നിങ്ങൾ തീവ്ര ഹിന്ദുത്വരുടെ ശരീര ഭാഷ ശ്രദ്ധിച്ചിട്ടുണ്ടോ ?സ്ഥാനത്തും അസ്ഥാനത്തും കുറെ കുറികൾ . കയ്യിൽ നിറയെ കെട്ടുകൾ . അതും പല നിറം. (fashion എന്ന രീതിയിലുള്ള കെട്ട് വേറെയാണ് . അത് കണ്ടാൽ തന്നെ മനസിലക്കാം )വസ്ത്രം ഒരു പ്രത്യേക രീതിയിലായിരിക്കും ധരിച്ചിരിക്കുക. ഇടയ്ക്ക് മൊബൈലെടുത്ത് ഏതെങ്കിലും തീവ്രവാദി സ്വാമിയുടെ പ്രസംഗം കേട്ട് കോൾമയിർ കൊള്ളുന്നതു കാണാം.രാമനേയും, കൃഷ്ണനേയും നമ്മൾ കണ്ട രീതിയിലല്ല അവർ സമീപിക്കുക. വേറെന്തോ രീതിയിലാണ് അവർ ഇതിഹാസ പുരുഷൻമാരേയും മറ്റും മനസിലാക്കിയിരിക്കുന്നത്.ഏറെ വെറുപ്പിക്കൽ അവരുടെ പച്ചക്കറി പ്രണയമാണ്.

  പൂർവാശ്രമത്തിൽ നന്നായി ബീഫൊക്കെ തട്ടിയവർ ഒരു പ്രത്യയ ശാസ്ത്രത്തിന്റെ പേരിൽ അവയൊന്നും കഴിക്കാതെ പച്ചക്കറി കഴിക്കുന്നതു കാണുന്നേരം ശരിക്കും സങ്കടം വരും.മറ്റ് മതങ്ങൾ പ്രത്യയ ശാസ്ത്രങ്ങൾ .ആത്മീയ സങ്കല്പങ്ങൾ ഇവയോടൊക്കെ അവർക്ക് ഭയമാണ്.ഹിന്ദു മതം നശിപ്പിക്കാൻ വേണ്ടി മാത്രമുള്ളവയാണ് അവയെല്ലാം.സങ്കടകരമായ വസ്തുത അവരിൽ 110 % വുംഹിന്ദു നവോത്ഥാന നായകർ പോലും ഉപേക്ഷിച്ച വർണ വ്യവസ്ഥയിൽ അഭിമാനിക്കുന്നുവെന്നതാണ്.അവരെ കുറ്റം പറയാനൊക്കില്ല. വർണം (caste) ഇല്ലാതെ ഹിന്ദുവില്ലല്ലോ. പിന്നെന്തു ചെയ്യും. എന്തായാലും മറ്റു മതസ്ഥർക്ക് ഇവരെക്കൊണ്ട് പറയത്തക്ക ശല്യമുണ്ടാകില്ലെങ്കിലും അടുത്ത തലമുറയിലെ ഹൈന്ദവർ ബുദ്ധിമുട്ടിലാകും.യുദ്ധം, പലായനം ഇതൊന്നുമാവില്ല. അപമാനം , മാനസിക പീഡനം ഇവയൊക്കെ പ്രതീക്ഷിച്ചാൽ മതി.

  PT Jafer ന്റെ പോസ്റ്റ് ചുവടെ വായിക്കാം 

  ജ്യേഷ്ഠനോടുള്ള പകകൊണ്ട് അനിയനെ കൊന്നു. RSS ആണ് കൊന്നത്. ജ്യേഷ്ഠനെ കിട്ടാത്തതിലാണ് 15 വയസ്സുള്ള അനിയൻ അഭിമന്യുവിനെ കൊന്നതെന്നാണ് പറയുന്നത്. ഞാൻ കൊലകളെ അപലപിക്കുന്ന നാട്യത്തിൽ തൽപരനല്ല.കൊലകളുടെ കാര്യകാരണങ്ങളുടെ രാഷ്ട്രീയം ചികയുന്നവനാണ്. എന്തിനാണ് കൊന്നത്. എന്തിനാണ് ജ്യേഷ്ഠനോട് പക തോന്നിയത്.

  NEWS | ഉത്സവത്തിനിടെ കയ്യാങ്കളി... 15കാരനെ കുത്തികൊന്നു... രക്തസാക്ഷിയായി മറ്റൊരു അഭിമന്യു കൂടി... - Malayalivartha.comRSSഉം, DYFIയും ആയതിനാൽ ഇഴപിരിയാത്ത പകയോർമ്മകളുണ്ടാവാം.എന്നാലും എനിക്കറിയണം, ആരാണ് അഭിമന്യൂ. അവൻറെ ഫിസിക്സിൻറെ ബുക്കിലവൻ എന്ത് എഴുതിയിരിക്കാം.ചില കുട്ടികളുടെ പുസ്തകം തുറന്ന് നോക്കിയാൽ അവരുടെ പാൽമണം വരെ എനിക്കറിയാൻ പറ്റും.

  പണ്ട് 8th ക്ളാസ്സിൽ പഠിക്കുമ്പൊ ,ഒരു വില്ലൻ ചെക്കൻറെ ഫിസിക്സ് നോട്ടുബുക്കിൽ, മജീദിനെയും സുഹ്റയയും വരച്ചത് കണ്ടിരുന്നു. ഒരു വസ്തുവഹ പഠിക്കാൻ അസാധ്യമായ ഒരു കുട്ടി,കവിതപോലെ ഒരു ചിത്രം വരച്ചിരിക്കുന്നു. ആളുകൾ എൻറെ പുസ്തകങ്ങൾ മറിച്ച് നോക്കുന്നത് ഞാൻ ഭയപ്പെടുന്നു. അവരെന്നെപോലെ ഉള്ളിലേക്ക് ആഞ്ഞ് നോക്കുമെന്ന് ഭയന്ന്. അപ്പൊ പറഞ്ഞത്, എന്താണ് അഭിമന്യുവിൻറെ ചരിത്രം ആരും പറയാത്തത്.അവിടം സ്തംഭിച്ചൊ, ആരാണവൻറെ അമ്മ. അവരുടെ തേങ്ങൽ ഒതുങ്ങിയൊ..അവരേത് ജാതിയാണ്.അങ്ങനെ നിരവധി കാര്യങ്ങൾ അറിയണം.ജ്യേഷ്ഠനെ പറ്റി യാതൊരു വിവരവും ഇല്ല. കൊന്നവൻ ആര്, അതും അറിയില്ല.

  കൊലക്ക് വിഷുദിനം തെരഞ്ഞെടുത്തു എന്ന ചില സംഗതിക്കപ്പുറം കൊലപാതക രാഷ്ട്രീയത്തെ പറ്റിയുള്ള വിഭവശേഖരണങ്ങളൊന്നും ഇല്ല. എന്തുകൊണ്ടാണ് വിശദവിവരണങ്ങളുള്ള ഒരു പ്രൊഫൈലും ഞാൻ വായിക്കാത്തത്.കൊലപാതകങ്ങൾ അവസാനിപ്പിക്കൂ എന്ന് ഒഴുക്കൻ മട്ടിലെനിക്ക് പറയാൻ പറ്റില്ല. കാരണം എനിക്കറിയാം ,നിങ്ങൾ പക എരിയുന്ന രാഷ്ട്രീയ ചേരികളിൽ കുടിയേറിയവരാണ്. നിങ്ങളോട് കൊല്ലരുതെന്ന് പറയുന്നത്. ചെണ്ടപ്പുറത്ത് അവതാളത്തിൽ കൊട്ടുന്നത് പോലെയാണ്.ഗൗനിക്കില്ലെന്ന് മാത്രമല്ല. അതൊരു തമാശയാണ്. വിലകുറഞ്ഞ മനുഷ്യരായി പരിമിതപ്പെട്ട സമൂഹമായി എന്നൊ ഇവിടെം മാറിക്കഴിഞ്ഞു. ഫ്യൂഡൽ യജമാനത്തോടും കേഡർ വിധേയത്വവും നിങ്ങളിൽ നിന്ന് വേർതിരിക്കാൻ പറ്റാത്തവിധം നിങ്ങളുടെ ഉള്ളം നിറഞ്ഞ് കവിഞ്ഞു.അതുകൊണ്ട് മരിച്ചവർക്ക് കിട്ടുന്ന നീതിയിൽ എനിക്ക് വിശ്വാസമില്ല. അവൻറെ ചരിത്രം അനാവരണം ചെയ്യൂ. ഒരു കൊല്ലപെടലിന് യാതൊരു അർഹതയും ഇല്ലാത്ത കൗമാരക്കാരൻറെ പശ്ചതലം നമുക്ക് പറഞ്ഞിരിക്കേണ്ടതില്ലേ…കൊന്നത് RSS എന്നൊതുക്കേണ്ടതില്ല. അവിടെ ഒതുക്കി കളയരുത് .

  Dinu Veyil
  2005 ഫെബ്രുവരി 23 നാണ് ആലപ്പുഴ ജില്ലയിലെ വള്ളികുന്നത്ത് മേത്തുണ്ടിൽ അഷ്റഫിനെ നിസ്കരിച്ചു കൊണ്ടിരിക്കുമ്പോഴാണ് പള്ളിയിൽ കയറി ആർ എസ് എസുകാർ വെട്ടിക്കൊലപ്പെടുത്തിയത്.
  May be an image of 1 personഇന്നലെ വിഷു ഉൽസവത്തിനിടയിൽ ഇതേ വള്ളികുന്നതാണ് ക്ഷേത്രത്തിന്റെ കിഴക്കേ മൈതാന്നത് വെച്ച് ഒരു പതിനഞ്ച് വയസ്സുകാരന്റെ വയറ്റിൽ കത്തി കയറ്റി ആർഎസ്എസുകാർ കൊന്ന് തള്ളിയത്. ക്ഷേത്ര ഭൂമി പരിപാവനമെന്ന് പറഞ്ഞ് ആക്രോശിക്കുന്ന ഇക്കൂട്ടർക്ക് അമ്പല പരിസരത്ത് ആയുധവുമായ് വരാം.ഒരു ഇടതുപക്ഷ കുടുംബത്തിലെ കുഞ്ഞിന്റെ ചോര അതേ ക്ഷേത്രത്തിന്റെ മൈതാനിയിൽ വീഴ്ത്താം, അവനെ കുത്തി കൊല്ലാം. സ്ത്രീകൾ ശബരിമലയിൽ പ്രവേശിച്ചാൽ അശുദ്ധിയെന്ന് വിളിച്ച് കൂവുന്ന നിങ്ങൾ ഏത് മന്ത്രം ഉപയോഗിച്ചാണ് ഈ കുഞ്ഞിന്റെ രക്തം വീണ മണ്ണ് ശുദ്ധമാക്കാൻ പോവുന്നത്? ആരാധനാലയങ്ങൾ പവിത്രമെന്നൊക്കെ പറഞ്ഞ് വോട്ട് പിടിക്കുവാൻ മാത്രമറിയാവുന്ന ഈ തീവ്രവാദികൾ നാടിനാപത്താണ്. ജനാധിപത്യം നിലനിൽക്കുന്ന രാജ്യത്ത് രാജ്യദ്രോഹികളാണ്. ഓരോ നാടും ജനാധിപത്യ ബോധ്യത്തോടെ, മത സൗഹാർദ്ദം ഉയർത്തിപ്പിടിച്ച് വർഗ്ഗീയതയെ ചെറുക്കണം.