പക്ഷികളെയും, അവയുടെ തൂവലുകളെയും പേടിക്കുന്ന അസുഖം ഏതാണ് ?

അറിവ് തേടുന്ന പാവം പ്രവാസി

പക്ഷികളുടെ ശരീരാവരണമാണ് തൂവലുകൾ. ഇവയുടെ കാലുകൾ ഒഴികെയുള്ള ശരീരഭാഗങ്ങൾ തൂവലുകളാൽ ആവരണം ചെയ്തിരിക്കും. കനംകുറഞ്ഞതും , വഴങ്ങുന്നതുമായ തൂവലുകൾ പക്ഷികളിൽ ശരീരോഷ്മാവ് നിലനിർത്താനും ചർമ്മം സംരക്ഷിക്കാനും സഹായിക്കും. കൂടാതെ പക്ഷികളെ പറക്കാൻ സഹായിക്കുന്നതും തൂവലുകളാണ്. ശത്രുക്കളെ അകറ്റാനും , ഇണയെ ആകർഷിക്കാനും ചില പക്ഷികൾ തൂവൽ ഉപയോഗിക്കുന്നുണ്ട്.

പക്ഷേ ചില ആൾക്കാർക്ക് ഈ തൂവലുകൾ അത്ര രസിക്കില്ല .ഉയരത്തെയും , തീയിനേയും എല്ലാം പേടിക്കുന്നതുപോലെ ചിലർക്ക് തൂവലുകളും പേടിയായിരിക്കും. ജന്മനാ ഉള്ളതോ അതല്ലെങ്കിൽ എന്തെങ്കിലും ഗൗരവമായ കാരണങ്ങൾകൊണ്ടോ ആവാം ഈ പേടി വരുന്നത്. തൂവലുകളെ പേടിക്കുന്ന ഈ അവസ്ഥയുടെ പേരാണ് ടെറണോഫോബിയ (Pteronophobia). എന്നാൽ, ചിലർക്ക് പക്ഷികളെ തന്നെ പേടിയായിരിക്കും. ഇതിനെ പറയുന്ന പേരാണ് ഒർണിത്തോഫോബിയ.

You May Also Like

അടുത്ത പ്രാവശ്യം വിമാനം കയറാൻ പോകുമ്പോൾ ഇതൊക്കെ ഒന്ന് ഓർത്തോളൂ…

വിമാനങ്ങളും അവയുടെ വേഗവും, ചില അറിവുകളും. Anoop Nair വിമാനങ്ങളുടെ വേഗത്തെ നേരിട്ടു സ്വാധീനിക്കുന്നത് എന്തൊക്കെയാണെന്ന്…

കോട്ടുവായ് പകരുമോ ?

കോട്ടുവായ് പകരുമോ ? അറിവ് തേടുന്ന പാവം പ്രവാസി മനുഷ്യശരീരത്തിലെ ഒരു അനൈച്ഛിക ചേഷ്ടയാണ് കോട്ടുവായ്.…

മൂന്നു പ്രാവശ്യം തൂക്കിയിട്ടും മരിക്കാത്ത അപൂർവ്വ കുറ്റവാളി, ജോസഫ് സാമുവൽ, ഇക്കഥ മലയാള സിനിമയായ ‘ദാദ സാഹി’ബിൽ പരാമർശിച്ചിട്ടുണ്ട്

ജോസഫ് സാമുവൽ എന്ന കുറ്റവാളിയോടു തൂക്കുകയറും തോറ്റു! Chandran Satheesan Sivanandan കഥ കുറച്ചു പഴയതാണ്…

കടല്‍ജലം കുടിവെള്ളമാക്കി മാറ്റുന്നത് എങ്ങനെ ?

കടല്‍ജലം കുടിവെള്ളമാക്കി മാറ്റുന്നത് എങ്ങനെ ? അറിവ് തേടുന്ന പാവം പ്രവാസി ഇനി ഒരു യുദ്ധമുണ്ടാകുന്നുവെങ്കില്‍…