പുച്ഛം എന്നത് ഒന്നാന്തരമൊരു സൈക്കളോജിക്കൽ ട്രീറ്റ്മെൻ്റാണ്, ചില പ്രത്യേക സാഹചര്യങ്ങളിൽ

84

Sebastian Xavier ന്റെ കുറിപ്പ്

പുച്ഛം എന്നത് ഒന്നാന്തരമൊരു സൈക്കളോജിക്കൽ ട്രീറ്റ്മെൻ്റാണ്. ചില പ്രത്യേക സാഹചര്യങ്ങളിൽ മറ്റെന്തിനെക്കാളും ക്ലിക്കാവാൻ സാധ്യതയുള്ള ഒരു അറ്റകൈ ട്രീറ്റ്മെൻ്റ്.ആജ്ഞയും, അപേക്ഷയും ഉപദേശവുമൊന്നും വിലപ്പോവാത്ത ചില സന്ദർഭങ്ങളിൽ പുച്ഛരസം ഫലംചെയ്തേക്കാം എന്ന സത്യം ഏറ്റവും നന്നായി മനസ്സിലാക്കിയ ഒരാളായിരുന്നിരിക്കണം അഞ്ഞൂറാന്മാരുടെ കുടുംബവക്കീൽ..
”വല്യ അഞ്ഞൂറാനാണ് പോലും അഞ്ഞൂറാൻ.. എവിടെപ്പോയി ഇപ്പോ അഞ്ഞൂറാൻ്റെ അഭിമാനം… ത്ഫൂ…..”വെറും രണ്ടേരണ്ടു വാചകങ്ങൾ.. പക്ഷേ അതിൻ്റെ ഇംപാക്ട് ഒന്ന് ആലോചിച്ച് നോക്കണം..

May be an image of 10 people and beardകുടുംബത്തോട് നെറികേട് കാട്ടിയ അനുജൻ രാമഭദ്രനെ ജിവനോടെയാണേലും, ശവമായിട്ടാണേലും അച്ഛൻ്റെ മുന്നിലെത്തിച്ചിരിക്കും എന്നുറപ്പിച്ചാണ് ബാലരാമൻ പ്രേമചന്ദ്രനെയും കൂട്ടി ചന്തയിലെത്തുന്നതും കയ്യാങ്കളിക്കൊടുവിൽ അനുജനെ വെട്ടി നുറുക്കാൻ വാക്കത്തിയുമായി മുന്നോട്ടു കുതിക്കുന്നതും.. ചന്തയിലെ ഈ ഡാർക്ക് സീനിലേക്കാണ് വക്കിൽ ഓടിയെത്തുന്നത്..
ജേഷ്ഠൻ്റെ സ്വഭാവം നന്നായി അറിയാവുന്ന പ്രേമൻ അയാളെ തടയാൻ പരമാവധി ശ്രമിക്കുന്നുണ്ട്.. രാമഭദ്രനാണെങ്കിൽ ഓടി രക്ഷപെടുന്നതിന് പകരം നെഞ്ചും വിരിച്ച് കാണിച്ച്, ‘അയാളെ വിട്.. അയാളെന്നെ കൊല്ലട്ടെ’ എന്ന ഡയലോഗുമടിച്ച് എന്തിനും തയ്യാറായി നിൽക്കുന്നു.. രംഗം ശാന്തമാക്കാനുള്ള മായൻകുട്ടിയുടെ ശ്രമങ്ങളും ഏശുന്നില്ല..

കൊലവിളി നടത്തിക്കൊണ്ട് പ്രേമചന്ദ്രൻ്റെയും തൻ്റേയും പിടിയിൽ നിന്ന് കുതറി മുന്നോട്ട് കുതിക്കാൻ ശ്രമിക്കുന്ന ബാലരാമേട്ടേനെ തണുപ്പിക്കാൻ ഉപദേശവും, അപേക്ഷയുമെല്ലാം പ്രയോഗിച്ച് ആവുംവിധമൊക്കെ ശ്രമിച്ചിട്ടും ഒരു ഫലവും കാണുന്നില്ല.. സംഗതി ചോരക്കളിയാവുമെന്ന് ഉറപ്പായപ്പോഴാണ് ബുദ്ധിമാനായ വക്കിൽ അറ്റകൈക്ക് ഒരുലോഡ് പുച്ഛം അപ്ലൈചെയ്ത് മേല്പറഞ്ഞ ഡയലോഗടിച്ചത്.. ( പുച്ഛരസം വാരിവിതറാൻ മലയാള സിനിമയിൽ കൊല്ലം തുളസി എന്ന നടനെക്കാൾ പ്രാഗൽഭ്യമുള്ളവർ കുറവാണ് എന്നാണ് എൻ്റെ എളിയ അഭിപ്രായം.)

വെറിപൂണ്ട് നിന്നിരുന്ന ബാലരാമൻ അതുകേട്ട് ഒരു നിമിഷം നിശ്ചലനായി.. സംഗതി ഏറ്റെന്ന് മനസ്സിലാക്കിയ വക്കീൽ അടുത്ത ഡയലോഗിലൂടെ തൻ്റെ സൈക്കളോജിക്കൽ മൂവ് പൂർത്തിയാക്കി..
”വഴിയിൽക്കിടന്ന് തെരുവുപട്ടികളെപ്പോലെ തമ്മിലടിച്ച് ചാവാനാണ് അഞ്ഞൂറാൻ്റെ മക്കടെ വിധിയെങ്കി, ആയിക്കോ.. എന്തു വേണേലും ആയിക്കോ.. ഛേ..”
ഇതും പറഞ്ഞ് തിരിഞ്ഞൊരൊറ്റ നടപ്പാണ് വക്കിൽ..

അടി കാണാൻ പ്രതീക്ഷയോടെ ഓടിക്കൂടിയവരുടെ നിരാശയുടെ മുറുമുറുപ്പും, അടി കണ്ട് ഭയന്നുപോയ ചിലരുടെ ആശ്വാസത്തിൻ്റെ നെടുവീർപ്പും ഒരുമിച്ച് ഉയരുന്ന ആ അന്തരീക്ഷത്തിൽ, വയലൻസ് സെൻറിമെൻ്സിന് വഴിമാറുന്നതാണ് പിന്നിട് കണ്ടത്..
വാക്കത്തി നിലത്തെറിഞ്ഞ് നിറകണ്ണുകൾ തുടച്ചു കൊണ്ട് പ്രേമനേയും കൂട്ടി തിരിച്ചു പോവുന്ന ബാലരാമൻ.. പരിസരം മറന്ന് പൊട്ടിക്കരയുന്ന രാമഭദ്രൻ.. അയാളെ ആശ്വസിപ്പിക്കാൻ പാഴ്ശ്രമം നടത്തുന്ന മായൻകുട്ടി.. മല പോലെ വന്നത് എലി പോലെ പോവാൻ കാരണമായെങ്കിൽ പുച്ഛം നല്ലതല്ലേ..അതെ.. പുച്ഛം നല്ലതാണ്😏.. നല്ലതിന് ഹേതുവാകുമെങ്കിൽ..