ഓൺലൈൻ വിദ്യാഭ്യാസരീതിയെ തകർക്കാൻ വിദ്യാഭ്യാസ-മത കച്ചവടക്കാർ ഏതുരീതിയിലും ശ്രമിക്കും

87

Pulary Aay

കോടിക്കണക്കിന് രൂപ മുതൽ മുടക്കി കെട്ടി പൊക്കിയ വിദ്യാഭ്യാസ കച്ചവടം ആകെ തകർക്കുന്ന സംവിധാനം ആണ് online വിദ്യാഭ്യാസ രീതി. ഇതു ഇല്ലാതെ ആക്കുന്നത് നിലവിൽഉള്ള സാംബ്രദായിക പഠനരീതികളെയാണ്. കുട്ടികൾ വിദ്യാലയങ്ങൾ ആശ്രയിക്കേണ്ടത് 25%മാത്രം ആയിരിക്കും .അധ്യാപരുടെ ശമ്പളം വെട്ടിക്കുറയ്ക്കാൻ സഹായിക്കും. ചെയ്യുന്ന ജോലിക്ക് മണിക്കൂർ വച്ച് കൂലി.
Online പഠനനിലവാരത്തിനു അനുസരിച്ചുള്ള സിലബസ് (കുട്ടികൾ എത്രയോ കാലമായിമാറി ചിന്തിച്ചു തുടങ്ങി )ഇനിയും മാറേണ്ടത് ഉണ്ട്.

കുടുംബ സംവിധാനത്തിന്റെ, പ്രസക്തി തന്നെ കുറയും. കുട്ടികളെ വളർത്തുന്നതിന്റെ അവരുടെ സ്വാതന്ത്ര്യത്തിന്റെ മേൽ ഉള്ള എല്ലാ ഭാരവും കുറയും. കുട്ടികൾക്ക് മറ്റ് കാര്യങ്ങൾ പഠിക്കുവാൻ ഉള്ള അവസരം ഉണ്ടാവും. വീട്ടുജോലിയിൽ നിന്നും ഒരു പരിധി വരെ പുറത്ത് വരുവാൻ സ്ത്രീ കൾക്ക് സാധിക്കും. അവരുടെ മേഖലയിൽ കൂടുതൽ സമയം ചിലവഴിക്കാം. കുട്ടികളും സമൂഹവും ആയി കൂടുതൽ ഇടപെടൽ ഉണ്ടാവും. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് മെച്ചപ്പെട്ട പഠനം ഉറപ്പാക്കുവാനും അവർക്ക് ഈ സംവിധാങ്ങൾ ഉപയോഗി ക്കുവാൻ ആവശ്യമായ മെച്ചപ്പെട്ട ജീവിത സൗകര്യങ്ങൾ സർക്കാർ ചെയ്യുകയും വേണം, കൂടാതെ അധ്യാപനം.

ഓൺലൈൻ പഠന സംവിധാനത്തിന് നല്ല നിലവാരത്തിനായി അവതരണ രീതിയും മറ്റും അധ്യാപകർക്ക് പരിശീലനം നൽകണം. ചെറിയ കുട്ടികൾക്ക് കഥകൾ പ്രസന്റ് ചെയ്യാൻ അനിമേഷൻ സംവിധാനം ഉപയോഗിക്കാം.അവർ ചോദ്യങ്ങൾ മാത്രം ചോദിക്കുന്ന സംവിധാനം ഉണ്ടാകണം. അധ്യാപകരുടെ പരമ്പരാഗതവും ജൻഡർ ഐഡന്റിയെ എടുത്ത് കാട്ടുന്ന വേഷ സംവിധാനം നിർബന്ധ മാക്കരുത്. ഏതൊരു സംവിധാനത്തിലും ക്രൈം ഉണ്ട്. അതിന് സൈബർ സെല്ലുകൾ നിയമങ്ങൾ ശക്തമാക്കുക (അല്ലാതെ ഉടനെ എങ്ങും മാറ്റം ഉണ്ടാവില്ല )ഈ വിദ്യാഭ്യാസ രീതി നിലവിൽ ഉള്ള എല്ലാ പരമ്പരാഗത കുടുംബ, വിദ്യാഭ്യാസ സംവിധാനത്തിനും വെല്ലുവിളി തന്നെയാണ്. തകർക്കാൻ എല്ലാവശത്തു നിന്നും ശ്രമങ്ങൾ നടക്കും.