Connect with us

പുളിയുറുമ്പുകള്‍

ഭാര്യ പിന്നെയും പുളിയുറുമ്പുകളെ അടിച്ചുകൂട്ടി അടുപ്പില്‍ കൊണ്ടുപോയി ചെരിഞ്ഞു. ചെറിയൊരു സീല്‍ക്കാരശബ്ദത്തോടെ അവ എരിഞ്ഞടങ്ങി

 10 total views

Published

on

വീട്ടിലേക്ക് വന്നുകയറുമ്പോള്‍ ഭാര്യയുടെ പതിവുചോദ്യം തന്നെയാണ് ഇന്നും എന്നെ എതിരേറ്റത്.

‘ഇന്നും ലക്ഷ്മണരേഖ കൊണ്ടുവന്നില്ലേ ?’

അവളുടെ ലിസ്റ്റ് പ്രകാരം എല്ലാം വാങ്ങിയിട്ടുണ്ട്. മോള്‍ക്ക് പേനയും നെയിംസ്ലിപ്പും, മോന് മഷി നിറയ്ക്കുന്ന പേന, പിന്നെ അവള്‍ക്ക് തുന്നാനുള്ള നൂല്. എല്ലാം വാങ്ങിയ്ക്കുന്ന കൂട്ടത്തില്‍ ലക്ഷ്മണരേഖയും വാങ്ങിയിട്ടുണ്ടെന്ന് തെല്ലൊരു വിഷമത്തോടെ ഞാന്‍ ഓര്‍ത്തു.

ലക്ഷ്മണരേഖ എന്നാല്‍ ചോക്കുപെന്‍സിലിന്റെ രൂപത്തിലുള്ള ഒരു കീടനാശിനിയാണ്. ഈ ചോക്കുപെന്‍സില്‍കൊണ്ട് ഒരു വര വരച്ചാല്‍ അതിനപ്പുറം പ്രാണികള്‍ക്ക് കടക്കാന്‍ കഴിയില്ല. അവ കുഴഞ്ഞുവീണു ചാകും.

ഇന്നും ലക്ഷ്മണരേഖ കൊണ്ടുവന്നില്ലെന്നു കരുതി അവളുടെ മുഖത്ത് ഇരുട്ട് പടരുന്നത് ഞാന്‍ കണ്ടു.

‘എനിക്കറിയാം നിങ്ങള്‍ കൊണ്ടുവരില്ലെന്ന്…… വലിയ ജന്തുസ്‌നേഹിയല്ലേ !’

അവള്‍ അമര്‍ഷത്തോടെ അടുക്കളയിലേക്ക് നടന്നുപോയി.

Advertisement

കുറെ ദിവസങ്ങളായി അടുക്കളയില്‍ പുളിയുറുമ്പുകളുടെ കടന്നുകയറ്റമാണ്. വടക്കുപുറത്തെ ഞാവല്‍മരം ഇലക്ട്രിസിറ്റി ബോര്‍ഡുകാര്‍ വന്ന് വെട്ടിമുറിച്ചിട്ടതുമുതല്‍ തുടങ്ങിയതാണ്. മെലിഞ്ഞുണങ്ങിയ കാലുകളാല്‍ വേച്ച് വേച്ച് പുളിയുറുമ്പുകള്‍ വരിവരിയായി ഞങ്ങളുടെ ഈ കൊച്ചുസാമ്രാജ്യത്തിലേക്ക് ശത്രുരാജ്യത്തുനിന്നും പട്ടാളക്കാരെന്നപോലെ കടന്നു വന്നു. പാതിയംമ്പുറത്തിനുമുകളിലും അടുപ്പിനുചുറ്റും ചുവന്ന നിറത്തിലുള്ള പുളിയുറുമ്പുകള്‍ ശത്രുരാജ്യത്തെ വലയം ചെയ്ത കണക്കെ നിലകൊണ്ടു.

ഭാര്യ പിന്നെയും പുളിയുറുമ്പുകളെ അടിച്ചുകൂട്ടി അടുപ്പില്‍ കൊണ്ടുപോയി ചെരിഞ്ഞു. ചെറിയൊരു സീല്‍ക്കാരശബ്ദത്തോടെ അവ എരിഞ്ഞടങ്ങി. പക്ഷെ പുളിയുറുമ്പുകള്‍ അവസാനിക്കുന്നില്ല. തുറന്നിട്ട ജാലകത്തിലൂടെ അവ വീണ്ടും അരിച്ചുവന്നു. വരിവരിയായി എത്ര അച്ചടക്കത്തോടെയാണ് അവ കടന്നുവരുന്നത്! പുളിയുറുമ്പുകള്‍ മനുഷ്യന് മാതൃകയാകണം. മനുഷ്യനെപ്പോലെ പുളിയുറുമ്പുകള്‍ സ്വാര്‍ത്ഥരാകുന്നില്ല. അവര്‍ കൂട്ടായ്മയില്‍ വിശ്വസിക്കുന്നു.

തെല്ലൊരു അഭിമാനത്തോടെ ഞാന്‍ കൊണ്ടുവന്ന ലക്ഷ്മണരേഖ അവള്‍ക്കുനേരെ നീട്ടിയപ്പോള്‍ അവിശ്വസനീയമായതെന്തോ സംഭവിച്ചതുപോലെ അവള്‍ എന്നെ നോക്കി. ആയുധം കൈയില്‍ കിട്ടിയ പോരാളിയെപ്പോലെ അവളുടെ മുഖം തിളങ്ങി.

എനിക്ക് വലിയ സന്തോഷമൊന്നും തോന്നിയില്ല. കാരണം എല്ലാ ജീവജാലങ്ങളെയും പോലെ അവരും ദൈവത്തിന്റെ സൃഷ്ടികള്‍……. മാനും, മയിലും, മനുഷ്യനും, പുല്ചാടികളും, പുളിയുറുമ്പുകളും … എല്ലാമെല്ലാം…. കൊല്ലാന്‍ മനുഷ്യനെ അധികാരപ്പെടുതിയതാര്? മനുഷ്യന്‍ മാത്രം വേലികള്‍ കെട്ടി അവന്റെ കൊച്ചുകൊച്ചു സാമ്രാജ്യങ്ങള്‍ തീര്‍ക്കുന്നു. അവരവരുടെ സാമ്രാജ്യങ്ങളില്‍ അവര്‍ വാഴുന്നു. തന്റെ ഭാര്യ, തന്റെ കുട്ടികള്‍, തന്റെ വീട്, തന്റെ സ്വപ്‌നങ്ങള്‍….. ദൈവത്തിന്റെ സൃഷ്ടിയില്‍ ഏറ്റവും മഹത്തരമായത് മനുഷ്യന്‍ തന്നെയാകുന്നു. പിന്നെയെല്ലാം അവന് വഴിയോരുക്കാനുള്ളവര്‍. മനുഷ്യന്‍ എല്ലാവരുടെയും യജമാനന്‍, കിളികളുടെ, പൂമ്പാറ്റകളുടെ, മൃഗങ്ങളുടെ, പുളിയുറുമ്പുകളുടെ….. എല്ലാ ജീവജാലങ്ങള്‍ക്കും വേണ്ടി അവന്‍ അവന്റെ ഭാഷയില്‍ നിയമസംഹിതകള്‍ തീര്‍ക്കുന്നു.

തെല്ലൊരു ആഹ്ലാദത്തോടെ ലക്ഷ്മണരേഖ എന്റെ കയ്യില്‍നിന്നും വാങ്ങി അവള്‍ ജനലിന്മേലും പാതിയംമ്പുറത്തും കോറിവരയ്ക്കാന്‍ തുടങ്ങി. ലക്ഷ്മണരേഖ കടക്കാന്‍ ശ്രമിക്കുന്ന പുളിയുറുമ്പുകള്‍ യുദ്ധത്തിലെ പോരാളികളെപ്പോലെ മരിച്ചു വീഴാന്‍ തുടങ്ങി. അത്യാഹിതം സംഭവിച്ച പോരാളികളെ അന്വേഷിച്ച് കൂടുതല്‍ പോരാളികള്‍ എത്തി. നിമിഷങ്ങള്‍ക്കുള്ളില്‍ അവിടെ എല്ലാ പോരാളികളും മരിച്ചുവീണു. കുരുക്ഷേത്രഭൂമിയുടെ ഒരു മൂലക്കലിരുന്ന് അന്ധനായ ധ്രിതരാഷ്ട്രര്‍ ഗന്ധാരിയോടൊപ്പം ഇരുന്ന് കേണു. പിന്നെ എപ്പഴോ അവരും മരിച്ചുവീണു.

ഭാര്യ ഇന്ന് പതിവിലേറെ സന്തോഷവതിയായിരുന്നു. മരണത്തില്‍ മനുഷ്യന്‍ സന്തോഷിക്കുന്നതെന്തിനെന്നു എനിക്ക് അറിയുന്നില്ല. ഒരുപക്ഷെ, മരണം ശാശ്വതമായ ഒരു സത്യമായതുകൊണ്ടാകാം. മരണത്തിലായിരിക്കണം നമ്മള്‍ ഏറ്റവും സന്തോഷിക്കേണ്ടത്. എന്തുകൊണ്ടോ എനിക്ക് സന്തോഷിക്കാന്‍ കഴിയുന്നില്ല.

കിടന്നിട്ട് ഉറക്കം വന്നില്ല. മനസ്സ് അസ്വസ്ഥമായിരുന്നു. മനസ്സ് ഒരു വിചിത്രമായ പ്രതിഭാസമാണ്. അപഥസഞ്ചാരിയായ ഒരു കുതിരയെപ്പോലെ അവന്‍ മേച്ചില്‍പ്പുറങ്ങള്‍ തേടി നടക്കും. ഒരിക്കലും അടങ്ങിയിരിക്കില്ല. തിരിഞ്ഞും മറിഞ്ഞും കിടന്ന് അവന് മൂക്കുകയറിടാന്‍ ശ്രമിച്ചു. പിന്നെ എപ്പോഴൊക്കെയോ കണ്‍പോളകളില്‍ കനം തൂങ്ങി. എനിക്ക് ഭാരം നഷ്ടമാകുന്നത് ഞാനറിഞ്ഞു. അപ്പൂപ്പന്‍താടിപോലെ എവിടെയൊക്കെയോ ഒഴുകിനടക്കുകയായിരുന്നു ഞാന്‍.

Advertisement

ആരൊക്കെയോ എന്നെ താങ്ങിയെടുക്കുന്നത് ഞാനറിഞ്ഞു. അവര്‍ ആരൊക്കെയാണാവോ, ഞാനൊന്നുമാറിയുന്നില്ല. അവര്‍ക്ക് നീണ്ടുമെലിഞ്ഞ കാലുകളുണ്ടായിരുന്നു. അവരുടെ ചെറിയ തലയ്ക്കു മുകളില്‍ വളരെ ചെറിയ രണ്ട് കൊമ്പുകളുണ്ടായിരുന്നു. കൊമ്പുകള്‍കൊണ്ട് അവര്‍ എന്റെ ശരീരത്തില്‍ ഇറുക്കെ പിടിച്ചിട്ടുണ്ടായിരുന്നു.

പിന്നെപ്പിന്നെ, പുളിയുറുമ്പുകളുടെ ലോകത്ത് എത്തിപ്പെട്ടതായി ഞാനറിയുന്നു. ഇവിടെ ഈ പുളിയുറുമ്പുകള്‍ എന്റെ യജമാനന്മാരാണ്. അവര്‍ക്ക് അവരുടെ നിയമങ്ങള്‍. അവരുടെ ഭാഷയില്‍ അവരെഴുതുന്നു, വായിക്കുന്നു, നടപ്പിലാക്കുന്നു……

ഞാന്‍ ഈ പുളിയുറുമ്പുകളുടെ ലോകത്ത് അകപ്പെട്ട ഒരു പാവം മനുഷ്യന്‍.

 11 total views,  1 views today

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
Entertainment18 hours ago

ഇത് രസക്കൂട്ടുകൾ ചേർത്ത് വിളമ്പിയ ഒന്നാന്തരം ‘ബ്രാൽ’ !

Entertainment1 day ago

തിരിവുകൾ, ജീവിതത്തിന്റെ തിരിവുകളിലൂടെയുള്ള ഒരു യാത്ര

Entertainment2 days ago

കാണി; സദാചാര രാക്ഷസ നിഗ്രഹത്തിന് അവതരിക്കുന്ന കാനനും കാനത്തിയും

Entertainment3 days ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment3 days ago

അതിഥി ഒരു പ്രതിരോധമാണ്, ഒരു പോരാട്ടമാണ്

Entertainment3 days ago

നിങ്ങളുടെ തമാശ കൊണ്ട് ഒരാളുടെ ജീവൻ നഷ്ടമായാൽ ആ പാപബോധം ഒരു ശാപമാകും

Entertainment4 days ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment4 days ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment5 days ago

ഓൺലൈൻ സംവിധാനത്തിന്റെ സാധ്യതകൾ തുറന്നിട്ട ഡേർട്ട് ഡെവിളും സംവിധായകൻ സോമൻ കള്ളിക്കാട്ടും

Entertainment5 days ago

ഇനിയൊരു കുടുംബത്തിനും ഇത്തരം ഫേറ്റുകൾ ഉണ്ടാകരുത്…

Entertainment6 days ago

നല്ല ഗാനത്തിലുപരി ഇത് മുന്നോട്ടു വയ്ക്കുന്നുണ്ട് ചില ഐക്യപ്പെടലുകൾ

Entertainment6 days ago

രണ്ടു വ്യത്യസ്ത വിഷയങ്ങളുമായി ഗൗതം ഗോരോചനം

Entertainment4 days ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

INFORMATION1 month ago

അറിഞ്ഞില്ലേ… ശ്രീലങ്ക മുടിഞ്ഞു കുത്തുപാള എടുത്തു, ഓർഗാനിക് കൃഷി വാദികൾ ഇവിടെ എവിടെയെങ്കിലും ഉണ്ടോ ?

2 months ago

ഇങ്ങനെയുള്ള മക്കൾ ഉള്ളപ്പോൾ എഴുപതാം വയസ്സിലും ആ അച്ഛൻ അദ്ധ്വാനിക്കാതെ എന്ത് ചെയ്യും ?

2 months ago

ദുബായ് പോലീസിനെ കൊണ്ട് റോഡുകൾ അടപ്പിച്ചു റോഡ് ഷോ നടത്താൻ സ്റ്റാർഡം ഉള്ള ഒരു മനുഷ്യനെ കേരളത്തിലുണ്ടായിട്ടുള്ളൂ

Entertainment1 week ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Literature1 month ago

താര രാജാവ് – യൂസഫ് മുഹമ്മദിന്റെ കഥ

Entertainment2 weeks ago

നാടിന്റെ റേപ്പ് കൾച്ചറും ലോകത്തിന്റെ വംശീയതയും അഥവാ, ‘കല്പന’യും ‘ബ്ളാക്ക് മാർക്കും’

Entertainment2 weeks ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Movie Reviews4 weeks ago

‘ഒരു ജാതി പ്രണയം’ നമ്മുടെ സാമൂഹിക അധഃപതനത്തിന്റെ നേർക്കാഴ്ച

Entertainment1 week ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

1 month ago

റിമ കല്ലിങ്കലിന്റെ ഹോട്ട് ഡാൻസ്

1 month ago

വിവാഹേതരബന്ധം എന്നത് തെറ്റല്ലല്ലോ പ്രണയം മനുഷ്യന് എപ്പോൾ വേണമെങ്കിലും….

Advertisement