ഇന്ത്യയില്‍നിന്നും ഒരുഗായകന്‍ താങ്കളെ സന്ദര്‍ശിക്കുന്നതിനായി സമയംഅനുവദിക്കുമോ ?

59

പുള്ളിക്കണക്കൻ

”ഇന്ത്യയില്‍നിന്നും ഒരുഗായകന്‍ താങ്കളെ സന്ദര്‍ശിക്കുന്നതിനായി സമയംഅനുവദിക്കുമോ എന്നറിയിച്ചുകൊണ്ടുള്ളോരു സന്ദേശം ചിക്കാഗോയില്‍ നിന്നുംഅയച്ചിരിക്കുന്നു… എന്തുമറുപടിയാണ് നല്‍കേണ്ടത്.?” – മുഹമ്മദ്‌ അലിയോട് അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയാരാഞ്ഞു.
”ആരാണയാള്‍.?” തിരിച്ചുമറുചോദ്യം.
”ഒരു.. മിസ്റ്റര്‍ മുഹമ്മദ്‌ റഫി.!”
ആര്.. സിങ്ങര്‍ മുഹമ്മദ്‌റഫിയോ.? എവിടെയാണദ്ദേഹം.? അമേരികയിലെവിടെയുന്ടെങ്കിലും ഞാനവിടെയെത്തി അദ്ദേഹത്തെകാണുമെന്ന് അവരെഅറിയിച്ചുകൊള്ളൂ..ഒരു ജീവിക്കുന്ന ഇതിഹാസമാണദ്ധേഹം.!”

ചിക്കാഗോയില്‍ റഫിസാബും പത്നിയും താമസിച്ചിരുന്നഹോട്ടലിലെ സ്യൂട്ടിലെത്തിയ മുഹമ്മദ്‌അലി ”താങ്കള്‍ കാണാനാഗ്രഹിച്ചപ്പോള്‍ ഞാന്‍ ബഹുമാനിക്കപെട്ടു” എന്നുപറഞ്ഞ് റഫി സാബിന്റെ ചിരകാലഅഭിലാഷത്തിന് നന്ദിപറഞ്ഞു.
ആഇതിഹാസങ്ങിളില്‍ രണ്ടാമനും കാലത്തിന്റെ തിരശ്ചീലക്ക്പിന്നിലേക്ക്‌ മറഞ്ഞു..

ബോക്സിംഗ് ലോകത്തെ എക്കാലത്തേക്കുംവലിയ ചക്രവര്‍ത്തിഎന്നതിലുപരി എന്നുംഎവിടെയും അടിച്ചമര്‍ത്തത്തപെട്ടവരുടെയും അവര്‍ണ്ണന്‍ എന്നാക്ഷേപിച്ചു പാര്‍ശ്വവല്‍കരിക്കപ്പെടുത്തിയിരിന്നവരുടെയും ശബ്ദമായിരുന്നു ആ യഥാര്‍ത്ഥപോരാളിയുടേത്.
”വിയറ്റ്നാമിലെ ജനങ്ങള്‍ നമ്മോടോ,നമ്മുടെരാജ്യത്തോടോ ഒരുതെറ്റുംചെതിട്ടില്ല..പിന്നെന്തിനു നാമവര്‍ക്കെതിരെ യുദ്ധം ചെയ്യുന്നു.?” എന്ന അമേരിക്കയുടെ ഇന്നത്തെവര്‍ത്തമാനകാലത്തിലും പ്രസക്തമായ 1966 ല്‍ അലിയുയര്‍ത്തിയ ചോദ്യം വിയത്നാംയുദ്ധത്തില്‍ മനുഷ്യകുരുതിനടത്തികൊണ്ടിരുന്ന അമേരിക്കന്‍ ഭരണകൂടത്തിനെതിരെയുള്ള യുദ്ധവിരുദ്ധവികാരമായി അമേരിക്കയിലെങ്ങും പ്രതിഫലിച്ചു.

യുദ്ധവിരുദ്ധഭൂരിപക്ഷഅമേരിക്കന്‍ജനത ഹൃദയത്തില്‍ഏറ്റെടുത്ത ആചോദ്യത്തിന് പ്രതികാരമായി തന്‍റെ കരിയറിന്റെ ഏറ്റവും ഉന്നതിയില്‍നില്‍ക്കുമ്പോള്‍ അമേരിക്കന്‍ബോക്സിംഗ് ഫെഡറേഷന്‍ അദ്ദേഹത്തിന്റെ ലൈസന്‍സിന് മൂന്നുവര്‍ഷത്തോളം വിലക്കേര്‍പ്പെടുത്തിയിട്ടും തന്‍റെ നിലപാടുകളില്‍ നിന്നും കടുകിടവ്യതിചലിക്കാതെ ഒരുഗവണ്മെന്റ്നോട് ഒറ്റയ്ക്ക് പൊരുതിനിന്ന മറ്റൊരുകായികതാരത്തെ ലോകചരിത്രത്തില്‍ അലിയെയല്ലാതെ മറ്റൊരാളെ കാണാനാവില്ല.

ബോക്സിംഗ് റിങ്ങില്‍ നിന്നും നേടാനാവുമായിരുന്ന ഭീമമായ സാമ്പത്തികലാഭങ്ങള്‍ പലതും താന്‍ ആശ്ലേഷിച്ച വിശ്വാസത്തിനെതിരായ പലിശയുമായി ബന്ധപെട്ടുള്ളതാണെന്ന വിലയിരുത്തലിലില്‍ നിശേഷംഒഴിവാക്കി അമേരിക്കന്‍ മുതലാളിത്വധനാര്‍ത്തിക്കെതിരായ ഉത്തമമായൊരു മാതൃകയാകാനും അദ്ദേഹത്തിനായി.ഈ വിയോഗം വെറുമൊരു വിടവാങ്ങലല്ല.. ഒരു യുഗാന്ത്യമാണ്.!!
ഇന്നലെവരെ ഈഭൂമിയിലുണ്ടായിരുന്ന മഹത്തരമായൊരുഇതിഹാസം ഇന്നോടെ ദീപ്തമായൊരുചരിത്രമായ യുഗാന്ത്യം.!!

Advertisements