നിഷാ നായർ സംവിധാനം ചെയ്ത മനോഹരമായൊരു ഷോർട്ട് മൂവിയാണ് പുംശ്ചലി. പരപുരുഷന്മാരെ സ്വീകരിക്കുന്നവള്‍, വ്യഭിചാരിണി എന്നൊക്കെ അർത്ഥമുള്ള പുംശ്ചലി എന്ന ടൈറ്റിൽ പോലെ തന്നെയാണ് ആശയവും. ഒരു വേശ്യയുടെ പ്രണയാനുഭവം പറയുന്ന ഈ മൂവി മുന്നോട്ടു വയ്ക്കുന്ന ആശയത്തിന് മാനുഷികപരമായും സാമൂഹ്യപരമായും പ്രസക്തിയുണ്ട് എന്ന് പറയാതെ വയ്യ.

ലോകത്തു ഏറ്റവും സെക്സ് വർക്കേഴ്സ് ഉള്ള രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. ലൈംഗികതയെ സദാചാരത്തിന്റെ കണ്ണിലൂടെ മാത്രം കാണുന്ന ജനങ്ങളുള്ള നമ്മുടെ രാജ്യത്തു വേശ്യാവൃത്തിയെ നികൃഷ്ടമായ ഒരു തൊഴിലായിട്ടാണ് ഇന്നും കരുതിപ്പോരുന്നത്. തിരക്കേറിയ മാംസവാണിഭച്ചന്തകളിൽ കെട്ടിയൊരുങ്ങി ഉപഭോക്താക്കളെ ആകർഷിക്കാൻ നിൽക്കുന്ന സ്ത്രീകൾ നമ്മിൽ പലർക്കും ‘അശ്രീകര’ കാഴ്ചകൾ ആണ്. ഇവരൊക്കെ തന്നെ ഒരിക്കൽ ആരെയൊക്കെയോ വിശ്വസിച്ചതിന്റെ പേരിൽ മാത്രം അവിടെ എത്തപ്പെട്ടവരാണ്.

ഈ കഥ, ഒരു വേശ്യയും അവളെ പ്രാപിക്കാൻ വന്ന യുവാവും തമ്മിലുള്ള സംഭാഷണമാണ് . ഒരു മുറിയിൽ ആണ് ചിത്രീകരണം. സാധാരണ എതൊരു കസ്റ്റമറെയും സ്വീകരിക്കാൻ ഇരിക്കുന്നപോലെ അവൾ പലരുടെയും ഊഴങ്ങൾക്കു വേണ്ടി ഒരുങ്ങിയിരിക്കുമ്പോൾ അപ്രതീക്ഷിതമായി വന്നവൻ അവൾക്കു നൽകിയ വിലയേറിയ സമ്മാനം… ശരിക്കും അത് വിലമതിക്കാനാകാത്ത സമ്മാനം തന്നെയാണ്. എന്നാൽ അത് ലൈംഗികതയല്ല .. എന്നാലോ അവളെ ആനന്ദ നിർവൃതിയിൽ ആറാടിക്കാൻ പോന്ന ഒന്ന്.

പുംശ്ചലിക്കു വോട്ട് ചെയ്യാൻ 
ഈ ചിത്രത്തിൽ ക്ലിക്ക് ചെയ്യുക 

അവളുടെ ഊഷരമായ ഹൃദയത്തിൽ ഏറെക്കാലങ്ങൾക്കു ശേഷം കുളിര്കാറ്റു വീശി ..അവിടെ മഴപെയ്തു. നഷ്ടസ്വപ്നങ്ങളുടെ ഉറങ്ങിക്കിടന്ന വിത്തുകൾ കിളിർത്തു. അവളുടെ ചുറ്റും പ്രസരിച്ചിരുന്ന നിറമില്ലായ്മയുടെ വിരസതയെ മായ്ച്ചു കൊണ്ട് അവളിൽ വസന്തം വിരുന്നു വന്നു. പിന്നെ പ്രതീക്ഷയുടെ സൂര്യൻ മേഘങ്ങൾക്കുള്ളിൽ നിന്നും അവളെ നോക്കി പുഞ്ചിരിച്ചു . അവളുടെ മുഖം സ്വർണ്ണരശ്മികളാൽ പ്രശോഭിതമായി …. അവളിൽ സ്വപ്നകന്യകൾ നൃത്തം ചവിട്ടി .. എന്നോ മുറിഞ്ഞൊരു പാട്ടിന്റെ ശീലുകൾ അവൾക്കു ചുറ്റും കിളികളെ പോലെ ചുറ്റിപ്പറന്നു…. അവൾ മറ്റൊരു ലോകത്തു ഏറ്റവും സുന്ദരിയായ പ്രണയിനിയായി കാല്പനികതയുടെ സൗന്ദര്യത്തിൽ അഭിരമിച്ചു…..

മുകളിലത്തെ പാരഗ്രാഫായി ഇതെന്താണ് ഞാൻ എഴുതിയത് …? ഇതെങ്ങനെ എന്നെ പ്രചോദിപ്പിച്ചു… ? ഒരാളിന്റെ മനസ് ഇങ്ങനയൊക്കെ വായിച്ചെടുക്കാമോ ? തീർച്ചയായും… അതുതന്നെയാണ് പുംശ്ചലി കാണുന്നവർക്കും അനുഭവപ്പെടുക. ലൈംഗിക തൊഴിലാളികൾക്ക് പ്രണയിക്കാനും സ്നേഹിക്കാനും കഴിയുന്ന മനസുണ്ട്.. അവൾക്കു നിറങ്ങളുണ്ട്.. വികാരങ്ങളുണ്ട്…അത് മനസ്സിലാക്കുമ്പോൾ അവളെ നാം തുല്യതയിലേക്കു കൈപിടിച്ചുയർത്തും.

ഈ ഷോർട്ട് മൂവി അണിയിച്ചൊരുക്കിയ എല്ലാർക്കും അഭിനന്ദനങ്ങൾ…

പുംശ്ചലിയുടെ സംവിധായിക നിഷാ നായർ ബൂലോകം ടീവിയോട് സംസാരിക്കുന്നു

“ഞാൻ മൂവി മേഖലയിൽ തന്നെയാണ് പ്രവർത്തിക്കുന്നത്. എന്റെ ആദ്യത്തെ സ്വതന്ത്ര വർക്ക് പുംശ്ചലി ആണ്. ഈ ഷോർട്ട് മൂവിക്കുള്ള പ്രചോദനം എന്ന് പറയുമ്പോൾ , നളിനി ജമീലയുടെ അഭിമുഖങ്ങൾ ഞാൻ യൂട്യൂബിൽ തപ്പിപ്പിടിച്ചൊക്കെ ഒരുപാട് കണ്ടിട്ടുണ്ട്. അവരുടെ ആ ഒരു എക്സ്പീരിയൻസും അവർ കടന്നുപോയിട്ടുള്ള വഴികളും വേദനകളും ഈ രചനയെ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്. അവർ പുസ്തകമൊക്കെ എഴുതിയിട്ടുണ്ടല്ലോ. അവരെ ഇന്നും ആളുകൾ കാണുന്നത് മോശമായ കാഴ്ചപ്പാടിലൂടെയാണ്. നിങ്ങൾ മൂവായിരം ആണുങ്ങളെയൊക്കെ പ്രാപിച്ചിട്ടുള്ള ആളല്ലേ..എന്നൊക്കെയുള്ള പലരുടെയും ചോദ്യങ്ങളും ചിന്തകളും ഒക്കെ കാണുമ്പൊൾ ആണ് എനിക്കിങ്ങനെ ഒരു പ്രമേയത്തെ എങ്ങനെ മനോഹരമാക്കി എടുക്കാം എന്ന ചിന്ത വന്നത്.”

“സാധാരണ പ്രണയം ഒക്കെ ഒരുപാടുപേർ ആവിഷ്കരിച്ചതാണ്. എന്നാൽ ഇങ്ങനെ ഒരു രീതിയിൽ ഉണ്ടാകുന്ന പ്രണയം ഒരു വ്യത്യസ്തത പുലർത്തുന്നതാണ്. ഇങ്ങനെ ഒരാളെ അവതരിപ്പിക്കാൻ ഞാൻ  റഫറൻസ് ആയി എടുത്തത് അഭിമന്യു സിനിമയിലെ ഗീതയുടെ വേഷമാണ്. മനസ്സിൽ ഒരുപാട് സ്പർശിച്ച ഒരു വേഷമായിരുന്നു അത്. പിന്നെ.. എനിക്ക് മാധവിക്കുട്ടിയും അവരുടെ പ്രണയ സങ്കല്പങ്ങളും ..എല്ലാം ഒരുപാട് ഇഷ്ടമാണ്. അങ്ങനെയൊക്കെ ഉള്ള ചില പ്രചോദനങ്ങളാണ് ഇത്തരമൊരു ചിന്തയിലേക്ക് വന്നത്.”

“ഞാൻ ചെയ്യുന്ന ആദ്യത്തെ വർക്ക് പ്രണയം എന്ന കൺസപ്റ്റിൽ ആയിരിക്കണം എന്ന നിർബന്ധം എനിക്കുണ്ടായിരുന്നു. പത്മരാജന്റെയും മാധവിക്കുട്ടിയുടെയുമൊക്കെ ഫാൻ ആയതുകൊണ്ടായിരിക്കാം. സാധാരണ ഒരാണും പെണ്ണും പറയുന്ന പ്രണയത്തിൽ ഉപരി വേദനകളിലൂടെ എത്ര കളർഫുള്ളായി പ്രണയത്തെ കാണിക്കാൻ പറ്റും എന്ന് കുറച്ചു വ്യത്യസ്തമായി ചിന്തിച്ചത് കൊണ്ടാണ് ഈയൊരു കൺസപ്റ്റിൽ ഇങ്ങനെ പ്രണയം അവതരിപ്പിക്കാൻ സാധിച്ചത് ”

പുംശ്ചലിയെ കുറിച്ച് നിഷാ നായർ

“ഒന്നര വർഷത്തോളമായി ഈ കഥ എഴുതി വച്ചിട്ട്. ഇതൊരു ചെറുകഥയായി എഴുതിയതാണ്. അതാണ് പിന്നെയൊരു സ്ക്രിപ്റ്റ് ആക്കി ഡെവലപ്പ് ചെയ്തത്. ഒന്നരവർഷത്തോളം അതിന്റെ പിന്നിൽ വർക്ക് ചെയ്തിട്ടുണ്ട്. ഇത് വർക്ഔട്ട് ആകാൻ ഒരുപേരെ ഞാൻ സമീപിച്ചിട്ടുണ്ടായിരുന്നു. അന്ന് ഞാൻ പൂനെയിൽ ആയിരുന്നു വർക്ക് ചെയ്തിരുന്നത് . ഈ ആശയത്തെ ഒരു സിനിമയാക്കാൻ അവിടെയുള്ള മലയാളികളെയൊക്കെ കണ്ടെത്തി, അവരെയൊരു ടീമാക്കി വർക്ഷോപ്പ്‌ ഒക്കെ കൊടുത്ത് ഒന്നുരണ്ടുപേരെയൊക്കെ സെറ്റ് ആക്കി മുന്നോട്ടുപോയെങ്കിലും ചില കാരണങ്ങൾ കൊണ്ട് അത് മുടങ്ങിപ്പോയി. പിന്നെയും ഞാൻ പൊടിതട്ടി എടുക്കാൻ നോക്കിയപ്പോൾ ഒക്കെ വലിയ ബുദ്ധിമുട്ടുണ്ടായി. പിന്നെ അവിടെ നിന്നുകൊണ്ട് ഈ വിഷയം വച്ച് ഇങ്ങനെയൊരു ടീം ഉണ്ടാക്കി ചെയ്യാൻ ശ്രമിക്കുക ഭയങ്കര ബുദ്ധിമുട്ടായി തോന്നി. അപ്പോൾ ഞാൻ കരുതി എപ്പോഴെങ്കിലും നാട്ടിൽ സെറ്റിൽ ആകുന്ന സമയത്തു ഇവിടെ വച്ച് ചെയ്താൽ അത് കുറച്ചുകൂടി ഈസി ആകുമെന്ന്.”

“സദാചാരഭയം കാരണം പലരും ഈ വേഷം ചെയ്യാൻ തയ്യാറായില്ല “

“ഇവിടെയും ഈ പ്രോജക്റ്റ് വലിയ വെല്ലുവിളി നേരിട്ടു . കഥപറയുമ്പോൾ പല പെൺകുട്ടികളും പിൻവാങ്ങിയിട്ടുണ്ട്. ഇതിന്റെ സ്ക്രിപ്റ്റിൽ അങ്ങനെ മോശമായി ഒന്നും ഇല്ലെങ്കിലും അവർ പിൻവാങ്ങി. കാരണം ആളുകളുടെ ആ സദാചാര ചിന്താഗതി കൊണ്ടുതന്നെ. ലൈംഗിക തൊഴിലാളികളോട് സമൂഹം എന്തുതരം ധാരണ വച്ചുപുലർത്തുന്നുവോ അതുതന്നെ ആ കഥാപാത്രം ചെയുന്ന പെണ്കുട്ടികളോടും വച്ചുപുലർത്തും എന്ന തെറ്റിദ്ധാരണ തന്നെ കാരണം. ചിലരോട് കഥ പറയുമ്പോൾ , അയ്യേ.. ഈ സബ്ജക്റ്റ് വേണ്ട ” എന്നൊക്കെയുള്ള പുച്ഛത്തോടെയാണ് എന്നോട് സംസാരിച്ചത് . അങ്ങനെ ഒരുപാട് പെൺകുട്ടികൾ ഇതിൽ നിന്നും ഒഴിഞ്ഞുമാറി പോയിട്ടുണ്ട്. പിന്നെയാണ് ദീപിക ( Deepika Shankar) ഈ പ്രൊജക്റ്റിലേക്ക് വരുന്നത് . ദീപികയുടെ ഫോട്ടോസ് ഒക്കെ കണ്ടപ്പോൾ എന്റെ മനസിലെ ആ രൂപവുമായി ഭയങ്കര മാച്ചിങ് ആയി തോന്നി. ഒരുപാട് സഞ്ചരിച്ചു ദീപികയിലേക്കു എത്താൻ.”

നായകനായി അഭിനയിച്ചത് നൈസൽ ഹസൻ ആണ് . നൈസൽ സീരിയലിൽ ചില വേഷങ്ങളൊക്കെ ചെയ്തിട്ടുണ്ട്. ഷോർട്ട് ഫിലിമുകളിലും അഭിനയിച്ചിട്ടുണ്ട്. ഇത് നൈസലിന്റെ ഫസ്റ്റ് എക്സ്പീരിയൻസ് അല്ല.. ഒരു സിനിമയിലും പോലീസ് വേഷം ചെയ്‌തിട്ടുണ്ടായിരുന്നു. നൈസൽ എന്റെ ഏറ്റവുമടുത്ത ചങ്ങാതി കൂടിയാണ്. എനിക്ക് ഈ മേഖലയിൽ ഒരുപാട് സപ്പോർട്ട് ഒക്കെ തരുന്ന ഒരാൾ. അഭിനയിക്കാൻ ഒരുപാട് താത്പര്യവും ടാലന്റും ഉള്ള ആളാണ്. അതുകൊണ്ടുതന്നെ എന്റെ ആദ്യത്തെ വർക്കിൽ അവൻ ലീഡ് റോളിൽ അഭിനയിക്കണം എന്ന ആഗ്രഹം എനിക്കുണ്ടായിരുന്നു. പ്രൊജക്റ്റിൽ ഒരുപാട് ബ്ലോക്ക് ഒക്കെ വന്നെങ്കിലും ഒടുവിൽ നൈസലിലേക്കു തന്നെ ആ വേഷം ചെന്നെത്തുകയായിരുന്നു. അതൊരു ഭാഗ്യമായും നിമിത്തമായും ഞാൻ കരുതുന്നു.

“ചെറുതും വലുതുമായി ഒരുപാട് അവാർഡുകൾ ഈ വർക്കിന്‌ കിട്ടി. മുംബൈ ഇന്റർനാഷണൽ ഷോർട്ട് ഫിലിം അവാർഡ് ഉൾപ്പെടെ ഇരുപത്തിനാല് അവാർഡുകളോളം നമുക്ക് ഇതുവരെ കിട്ടി.”


പുംശ്ചലി മനോഹരമായൊരു ഷോർട്ട് മൂവിയാണ്, കാണുക, വോട്ട് ചെയ്യുക

Pumschali

Written & Director : Nisha Nair
Producers : Sudhi Menon & Aneesh Sachu
Actors : Naizal Hassan & Deepika Shankar
Cinematographer : Jijo John
Editor : Moji T Varghese
Music : Tansen Berny, Shankar pallavoor
Sound Designer : Fazal A Backer
Colorist : Nibu Thomson
Vocal : Madhu Nair
Osma creations Short film Kathirippu link below
https://youtu.be/6DgWYXm8U6A
Osmacreations Short thriller Film Jeep link


You May Also Like

ഇന്ത്യന്‍ സിനിമയിലെ ആക്ഷന്‍

ഇന്ത്യന്‍ സിനിമയിലെ ആക്ഷന്‍ Hari Cp ഇന്ത്യന്‍ സിനിമയിലെ സ്റ്റണ്ട്, ഗണ്‍ ഫയറിങ്ങ്, ചെസിങ്ങ് സീനുകള്‍…

ഒരു അപൂർവസംഭവമാണ് ഈ സിനിമ, പാർഥിപൻ സാർ ഈസ്‌ റിയലി ഗ്രേറ്റ്‌

Rahul Madhavan Iravin Nizhal. Story, Screenplay, Dialogues, Lyrics &Direction Radhakrishnan Parthipan ഒരു…

ഓണം വിന്നർ ആരായിരിക്കും?

Vijay Raveendran ഓണം വിന്നർ ആരായിരിക്കും? Any guesses? ഇറങ്ങുന്ന പടങ്ങൾ: 1. ഒറ്റ് (September…

നെഗറ്റിവ് റിവ്യൂസിലും കെജിഎഫിന്റെ ആക്രമണത്തിലും വീഴാതെ തമിഴകത്തിൽ ഏറ്റവും വേഗത്തിൽ നൂറുകോടി നേടുന്ന ചിത്രമായി ബീസ്റ്റ്

കോളീവുഡിൽ മിനിമം ഗ്യാരണ്ടി നടന്മാരിൽ ഒരാളാണ് വിജയ്. അദ്ദേഹത്തിന്റെ സിനിമകൾ എല്ലാം തന്നെ സാമ്പത്തിക വിജയമോ…