സൗത്ത് ഇന്ത്യൻ സിനിമാ പ്രേക്ഷകരുടെ പ്രിയപ്പെട്ട അപ്പുവാണ് പുനീത് രാജ്‌കുമാർ. ഒരു ഹൃദയാഘാതം നിമിത്തം അദ്ദേഹത്തെ വിട്ടുപിരിഞ്ഞതിന്റെ ആഘാതത്തിൽ ഇന്നും മോചിതമായിട്ടില്ല, പ്രത്യകിച്ചും കന്നഡ സിനിമാ മേഖലയും ആരാധകരും. ഇന്ന് അദ്ദേഹത്തിന്റെ ജന്മദിനമാണ് (March 17). അതുകൊണ്ടാണ് അദ്ദേഹം അവസാനമായി അഭിനയിച്ച ‘ജെയിംസ്’ ഇന്ന് തന്നെ തിയേറ്ററുകളിൽ എത്തിയത്.
ചിത്രത്തിന് വമ്പിച്ച രീതിയിലുള്ള വരവേൽപാണ് ആരാധകർ ഒരുക്കിയത്. കന്നഡ സിനിമയുടെ ചരിത്രത്തിൽ ഏറ്റവും വലിയ പ്രദർശനമാണ് ‘ജെയിംസ്’ . ഏതാണ് നാലായിരത്തോളം സ്‌ക്രീനിൽ ആണ് ജെയിംസ് സ്ക്രീനിങ് നടത്തുന്നത്. ഒരാഴ്ചത്തോളം മറ്റു ചിത്രങ്ങൾ പ്രദർശിപ്പിക്കുകയുമില്ല. ജെയിംസിൽ ഒരു സൈനികൻ ആയാണ് പുനീത് അഭിനയിക്കുന്നത്. ചേതൻ കുമാർ ആണ് തിരക്കഥയും സംവിധാനവും . ചിത്രത്തിലെ ഏതാണ്ട് എല്ലാ സീനുകളും ചിത്രീകരിച്ച ശേഷമായിരുന്നു പുനീതിന്റെ വിടവാങ്ങൽ.