പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രം മലൈക്കോട്ടൈ വാലിബൻ വീഡിയോ സോങ് പുറത്തിറങ്ങി . ‘പുന്നാര കാട്ടിലെ പൂവനത്തിൽ’ എന്നുതുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയത്. ശ്രീകുമാർ വാക്കിയിൽ , അഭയ ഹിരണ്മയി എന്നിവരാണ് ആലപിച്ചത്. പിഎസ് റഫീക്കിന്റെ വരികൾ. പ്രശാന്ത് പിള്ളയുടെ സംഗീതം.

2024 ജനുവരി 25 നാണ് ചിത്രം ലോകവ്യാപകമായി തിയേറ്ററുകളിലേക്കെത്തുന്നത്. മോഹൻലാലിന്റെ ജന്മദിനത്തിന് പുറത്തുവിട്ട ഗ്ലിമ്സ് വിഡിയോയും മലൈക്കോട്ടൈ വാലിബന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും തരംഗമായതിനു പിന്നാലെ എത്തിയ ചിത്രത്തിന്റെ റിലീസ് തീയതിയും പ്രേക്ഷകരിൽ ആവേശം ഇരട്ടിയാക്കിയിരുന്നു .ഇപ്പോഴിതാ ടീസറും. ഷിബു ബേബി ജോൺ, അച്ചു ബേബി ജോൺ എന്നിവരുടെ നേത്ര്വത്തിലുള്ള ജോൺ ആൻഡ് മേരി ക്രിയേറ്റിവിസ്, കൊച്ചുമോന്റെ ഉടമസ്ഥതയിലുള്ള സെഞ്ച്വറി ഫിലിംസ്, അനൂപിന്റെ മാക്സ് ലാബ്, വിക്രം മെഹ്‌റ, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവരുടെ ഉടമസ്ഥയിലുള്ള സരിഗമ ഇന്ത്യാ ലിമിറ്റഡ് എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ

നൂറ്റി മുപ്പതു ദിവസങ്ങളിൽ രാജസ്ഥാന്‍, ചെന്നൈ, പോണ്ടിച്ചേരി എന്നീ സ്ഥലങ്ങളിലാണ് മലൈക്കോട്ടൈ വാലിബന്റെ ചിത്രീകരണം നടന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് പി എസ് റഫീക്കാണ്. ‘ചുരുളി’ക്ക് ശേഷം മധു നീലകണ്ഠന്‍ വീണ്ടും ലിജോയ്ക്ക് വേണ്ടി ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത് പ്രശാന്ത് പിള്ളയാണ്. ദീപു ജോസഫ് എഡിറ്റിംഗ് നിര്‍വഹിക്കുന്ന ചിത്രത്തിന്റെ വസ്ത്രാലങ്കാരം റോണക്സ് സേവ്യറാണ്. മലയാളം, തമിഴ്, തെലുങ്ക് കന്നഡ, ഹിന്ദി എന്നീ ഭാഷകളിലാണ് ചിത്രം റിലീസാകുന്നത്.പി ആർ ഓ പ്രതീഷ് ശേഖർ.

You May Also Like

മലയാളിയുടെ ചങ്കൂറ്റത്തിന് ‘നൂറുകോടി’ വിജയം

സംവിധായകൻ ജൂഡ് ആന്റണി ജോസഫ് 2018ലെ കേരള പ്രളയത്തെ ആസ്പദമാക്കി ഒരുക്കിയ സിനിമയായ 2018 സമാനതകളില്ലാത്ത…

“ഹണിറോസിനെ കാണുമ്പോൾ പല പുരുഷന്മാർക്കും വികാരമാണ് തോന്നുന്നത്” , ഹണി റോസിനെതിരെ ആറാട്ട് സന്തോഷിന്റെ വാക്കുകൾ

ഹണി റോസ് മലയാളത്തിന്റെ പ്രിയതാരമാണ്. തമിഴ് , കന്നഡ , തെലുങ്ക് സിനിമകളിലും അവർ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്…

മിഥുനത്തിലെ ക്ലൈമാക്സ് മതിയായിരുന്നു ജയയ്ക്കും രാജേഷിനും എന്നു വിചാരിക്കുന്ന നിരവധിപേരെ ഇന്നും നമുക്ക് ചുറ്റിലും കാണാൻ പറ്റും

രജിത് ലീല രവീന്ദ്രൻ ഇപ്പോൾ ഡിസ്നി ഹോട്ട് സ്റ്റാറിലും കാണാവുന്ന ‘ജയ ജയ ജയ ജയ…

‘അച്ഛനൊരു വാഴ വെച്ചു’ ഇനി ആഘോഷത്തിമിർപ്പിലേക്ക് അമ്പതു നാളുകൾ മാത്രം !

“അച്ഛനൊരു വാഴ വെച്ചു ” ഇനി ആഘോഷത്തിമിർപ്പിലേക്ക് അമ്പതു നാളുകൾ മാത്രം ! രസം കൂട്ടി…