പ്രശസ്ത ചലച്ചിത്ര നടിയും ടെലിവിഷന്‍ അവതാരകയുമാണ് അനസൂയ ഭരദ്വാജ്. തെലുങ്ക് ചലച്ചിത്രരംഗത്ത് സജീവം. സാക്ഷി ടിവിയില്‍ വാര്‍ത്താ അവതാരകയായി ടെലിവിഷന്‍ രംഗത്തേക്ക് കടന്നുവന്നു. തുടര്‍ന്ന് അവതാരകയായി നിരവധി പരിപാടികള്‍ അവതരിപ്പിച്ചു. അതിനിടയില്‍ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായി പ്രവര്‍ത്തിച്ചിരുന്നു. 2003ല്‍ ചലച്ചിത്രരംഗത്തേക്ക് കടന്നുവന്നു.

1985 മെയ് 15 ന് ആന്ധ്രയിലെ വിശാഖപട്ടണത്ത് ജനിച്ചു. 2008 ൽ എം ബി എ പാസ്സയതിനുശേഷം അനസൂയ എച്ച് ആർ എക്സിക്യുട്ടീവായി ജോലിയിൽ ചേർന്നു. സാക്ഷി ടിവിയിൽ അവതാരികയായിട്ടായിരുന്നു അനസൂയ തന്റെ കലാജീവിതത്തിന് തുടക്കം കുറിയ്കുന്നത്. തുടർന്ന് നിരവധി ചാനലുകളിൽ അവതാരകയായി.

2003 ൽ നാഗ എന്ന തെലുങ്കു സിനിമയിലൂടെയാണ് അനസൂയ ഭരദ്വാജ് സിനിമാഭിനയത്തിലേയ്ക്ക് ചുവടുവെയ്ക്കുന്നത്. തുടർന്ന് ക്ഷണം, രംഗസ്ഥല, പുഷ്പ എന്നിവയുൾപ്പെടെ ഇരുപതോളം തെലുങ്കു സിനിമകളിലും ചില തമിഴ്, കന്നഡ സിനിമകളിലും അഭിനയിച്ചു, ഭീഷ്മപർവ്വം എന്നചിത്രത്തിലെ ആലീസ് എന്ന കഥാപാത്രമായി അനസൂയ മലയാള സിനിമയിലും അരങ്ങേറി. അനസൂയ ഭരദ്വാജിന്റെ ഭർത്താവ് സുശാങ്ക് ഭരദ്വാജ്. രണ്ട് ആൺകുട്ടികളാണ് അവർക്കുള്ളത്.

തെലുങ്ക് ടെലിവിഷൻ ഷോകൾ കാണുന്ന മലയാളികൾക്ക് അനസൂയ നേരത്തെ പരിചിതമാണെങ്കിലും ഒട്ടുമിക്ക ആളുകൾക്കും അനസൂയയുടെ പേര് കേട്ട് തുടങ്ങിയത് അല്ലു അർജുന്റെ പുഷ്പയിൽ അഭിനയിച്ച ശേഷമാണ്.അതിൽ ദാക്ഷായിനി എന്ന നെഗറ്റീവ് റോളിലാണ് അനസൂയ അഭിനയിച്ചിരുന്നത്. യഥാർത്ഥ ജീവിതത്തിലുള്ള ഒരു ലുക്കിനെക്കാൾ ഏറെ മാറ്റങ്ങൾ വരുത്തിയാണ് അനസൂയ സ്ക്രീനിൽ ദാക്ഷായിനിയായി നിറഞ്ഞ് നിന്നത്. അതുകൊണ്ട് തന്നെ ആ സമയത്ത് അനസൂയയുടെ യഥാർത്ഥ ഫോട്ടോ പങ്കുവച്ചാൽ ഒട്ടുമിക്ക ആളുകളും തിരിച്ചറിയാൻ പ്രയാസപ്പെടുമായിരുന്നു. പിന്നീട് മലയാളത്തിലും ഒരു സിനിമയിൽ താരം അഭിനയിച്ചു.

അമൽ നീരദ് സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായ ഭീഷ്മപർവം എന്ന സിനിമയിൽ ആലീസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതും അനസൂയ ആയിരുന്നു. അതിലും ഒരു അൻപതുകാരിയുടെ ലുക്കിലാണ് അനസൂയ അഭിനയിച്ചത്. യഥാർത്ഥ ജീവിതത്തിൽ അനസൂയ മോഡേൺ ആണ്. വിവാഹിതയാണെങ്കിലും അനസൂയ ഗ്ലാമറസ് ലുക്കിൽ ഫോട്ടോസ് പങ്കുവെക്കുന്ന ഒരാളുകൂടിയാണ്