പുഷ്പ ആദ്യ ഭാഗം വന്‍ വിജയമായിരുന്നു. അതുകൊണ്ടുതന്നെ വന്‍ സ്കെയിലിലാണ് രണ്ടാം ഭാഗം എത്തുക. ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തെ സംബന്ധിച്ച് ഒരു പ്രധാന അപ്ഡേറ്റ് ഇപ്പോഴിതാ എത്തിയിരിക്കുകയാണ്. ചിത്രത്തിന്റെ ഒഫിഷ്യല്‍ ലോഞ്ചിംഗിനെക്കുറിച്ചാണ് അത്.ചിത്രത്തിന്റെ പൂജ ചടങ്ങുകള്‍ ഹൈദരാബാദില്‍ നാളെ നടക്കും. ചിത്രീകരണം അടുത്ത മാസമായിരിക്കും ആരംഭിക്കുക. രക്ത ചന്ദന കടത്തുകാരനായ പുഷ്പരാജിന്റെ വളര്‍ച്ചയായിരുന്നു ആദ്യ ഭാഗമായ പുഷ്പ ദ് റൈസ് പറഞ്ഞത്. അധികാരം കൈയാളുന്ന നായക കഥാപാത്രമാണ് രണ്ടാം ഭാഗത്തില്‍. പുഷ്പ ദ് റൂള്‍ എന്നാണ് രണ്ടാം ഭാഗത്തിന്റെ പേര്. രശ്മിക മന്ദാന നായികയാവുന്ന ചിത്രത്തില്‍ പ്രതിനായകനായ എസ് പി ഭന്‍വര്‍ സിംഗ് ഷെഖാവത്ത് ആയി ഫഹദ് ഫാസില്‍ വീണ്ടുമെത്തും. മൈത്രി മൂവി മേക്കേഴ്സ് നിര്‍മ്മിക്കുന്ന ചിത്രത്തിന് സംഗീതം പകരുന്നത് ദേവി ശ്രീ പ്രസാദ് ആണ്. ആദ്യ ഭാഗത്തില്‍ ഇല്ലാതിരുന്ന ഒരു പ്രമുഖ തെന്നിന്ത്യന്‍ താരം രണ്ടാം ഭാഗത്തില്‍ ഉണ്ടാവുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. വിജയ് സേതുപതിയെക്കുറിച്ചായിരുന്നു ഇത്തരത്തില്‍ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഇതുവരെ പുറത്തെത്തിയിട്ടില്ല.

‘ആ നഴ്സ് വളരെ ഹോട്ടായിരുന്നു’ എന്ന പരാമർശം ബാലകൃഷ്ണയ്ക്ക് പുലിവാലായി
നഴ്സുമാർക്കെതിരെ നടത്തിയ പരാമർശത്തിൽ നന്ദമുരി ബാലകൃഷ്ണയുടെ വിശദീകരണം പ്രമുഖ സിനിമാ നടനും ടിഡിപി