അല്ലു അർജുൻ നായകനാകുന്ന പുഷ്പ 2 ന്റെ പുതിയ ഷെഡ്യൂൾ ഈ മാസം 12 മുതൽ ഹൈദരാബാദിൽ ആരംഭിക്കും. അല്ലു അർജുന്റെ പുഷ്പ ഈ വ്യാഴാഴ്ച റഷ്യൻ ഭാഷയിൽ റിലീസ് ചെയ്യും. ചിത്രത്തിന്റെ പ്രമോഷനായി സംവിധായകൻ സുകുമാറും അല്ലു അർജുനും രശ്മിക മന്ദാനയും റഷ്യയിലേക്ക് പോയിരുന്നു.റഷ്യൻ പ്രൊമോഷനുകൾ പൂർത്തിയാക്കിയ ശേഷം ക്രൂ അടുത്തിടെ ഇന്ത്യയിലേക്ക് മടങ്ങി. പുഷ്പ 2വിന്റെ ചിത്രീകരണം ഉടൻ ആരംഭിക്കും. പുഷ്പ-2ന്റെ പുതിയ ഷെഡ്യൂൾ ഈ മാസം 12 മുതൽ ഹൈദരാബാദിൽ ആരംഭിക്കാൻ പോവുകയാണെന്നാണ് റിപ്പോർട്ട്
പത്ത് ദിവസത്തോളം നടക്കുന്ന ഈ ഷെഡ്യൂളിൽ അല്ലു അർജുൻ, രശ്മിക മന്ദാന എന്നിവരും പങ്കെടുക്കുമെന്നാണ് അറിയുന്നത്. ഇരുവരുടെയും സുപ്രധാന രംഗങ്ങൾ ചിത്രീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് സംവിധായകൻ സുകുമാർ എന്നാണ് സൂചന.പുഷ്പ 1 വമ്പൻ ഹിറ്റായിരിക്കും എന്നുറപ്പാണ് .ഇന്ത്യയിലുടനീളം ചിത്രത്തെക്കുറിച്ചു വലിയ പ്രതീക്ഷകളാണ് നിലനിൽക്കുന്നത്.. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ പുഷ്പ ആദ്യഭാഗം ബോക്സ് ഓഫീസിൽ 400 കോടി കളക്ഷൻ നേടിയിരുന്നു.
തൽഫലമായി, എല്ലാ ഭാഷാ ആരാധകരെയും മനസ്സിൽ വച്ചുകൊണ്ട് ഒരു വലിയ ബജറ്റിൽ ആണ് രണ്ടാംഭാഗം ഒരുങ്ങുന്നത് . സിന്‍ഡിക്കേറ്റ് നേതാവായ പുഷ്പരാജിന്റെ പോരാട്ടവും ബെൻവർ സിംഗ് ഷെഖാവത്തിന്റെ പോരാട്ടവും കുടുംബ വികാരങ്ങളും എല്ലാം വരുന്ന ഭാഗങ്ങൾ സംവിധായകന് സുകുമാര്‍ സംവിധാനം ചെയ്യാന്‍ പോകുന്നുവെന്നാണ് അറിയുന്നത്. അടുത്ത വർഷം അവസാനത്തോടെ പുഷ്പ 2 റിലീസ് ചെയ്യാൻ സാധ്യതയുണ്ട്.