അല്ലു അർജുനെ നായകനാക്കി സുകുമാർ സംവിധാനം ചെയ്ത പുഷ്പ ദി റൈസ് ഇപ്പോഴിതാ റഷ്യയിലും വിജയം അവർത്തിച്ചിരിക്കുകയാണ് . പത്ത് മില്യൺ റുബിളാണ് (ഏകദേശം 13 കോടി രൂപ) ചിത്രം റഷ്യയിൽ നേടിയത്. 25 ദിവസം കൊണ്ടാണ് പത്ത് മില്യൺ റുബിൾ ചിത്രം നേടിയത്. കഴിഞ്ഞ വർഷം ഡിസംബർ എട്ടിനാണ് പുഷ്പ റഷ്യൻ ഭാഷ്യയിലേക്ക് മൊഴി മാറ്റിയെത്തിയത്. രാജ്യത്തൊട്ടാകെ 774 സ്ക്രീനുകളിലായിരുന്നു പ്രദർശനം. മൈത്രി മൂവി മേക്കേർസിന്റെ ഔദ്യോഗിക ട്വിറ്റർ പേജിലൂടെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്.ഡിസംബർ 1ന് മോസ്കോയിൽ പ്രീമിയർ പ്രദർശനം നടന്നിരുന്നു. ഡിസംബർ 3ന് സെൻറ് പീറ്റേഴ്സ്ബർഗിൽ അഭിനേതാക്കളുടെയും അണിയറപ്രവർത്തകരുടെയും സാന്നിധ്യത്തിൽ ചിത്രത്തിൻറെ പ്രത്യേക പ്രീമിയർ നടന്നു.ഡിസംബർ എട്ടിന് ചിത്രം റഷ്യയിൽ റിലീസ് ചെയ്തു.
അല്ലു അര്‍ജ്ജുനെ നായകനാക്കി സുകുമാര്‍ സംവിധാനം ചെയ്ത ചിത്രമാണ് പുഷ്പ. രക്തചന്ദന കടത്തുകാരനായ പുഷ്പരാജായിട്ടാണ് അല്ലു അര്ജുന് എത്തുന്നത്. ഫഹദ് ഫാസില്‍ ആണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.ദേവി ശ്രീ പ്രസാദാണ് ചിത്രത്തിന്റെ സംഗീതം സംവിധാനവും സൗണ്ട് ട്രാക്കും നിര്‍വഹിയ്ക്കുന്നത്. ഓസ്കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി സൗണ്ട് എന്‍ജിനീയറായി പ്രവൃത്തിയ്ക്കുന്ന ചിത്രത്തിന് വേണ്ടി ചിത്രസംയോജനം നടത്തുന്നത് കാര്‍ത്തിക് ശ്രീനിവാസ് ആണ്. മൈത്രി മൂവി മേക്കേഴ്സിന്റെയും മുട്ടംസെട്ടി മീഡിയയുടെയും ബാനറില്‍ നവീന്‍ യെര്‍നേനിയും വൈ രവിശങ്കറും ചേര്‍ന്നാണ് പുഷ്പ നിര്മിച്ചന്നത്. മിറോസ്ലോ കുബ ബറോസ്ക്കാണ് ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിച്ചത്.
‘പുഷ്പ: ദി റൈസ്’ 2021 ലെ ഏറ്റവും വലിയ വാണിജ്യ ബ്ലോക്ക്ബസ്റ്റർ ആയി മാറി, കൂടാതെ ബോക്സ് ഓഫീസിൽ 350 കോടിയിലധികം രൂപ കളക്ഷൻ ഇനത്തിലും നേടി. അല്ലു അർജുൻ, രശ്മിക മന്ദാന എന്നിവർക്കൊപ്പം ഫഹദ് ഫാസിൽ, ധനുഞ്ജയ, സുനിൽ, അനസൂയ ഭരദ്വാജ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.