തെലുങ്ക് സൂപ്പർ സ്റ്റാർ അല്ലു അർജുൻ നായകനായ പുഷ്പ നേടിയ വിജയം സമാനതകൾ ഇല്ലാത്തതാണ്. സുകുമാർ ആണ് പുഷ്പ സംവിധാനം ചെയ്തത്. ഇപ്പോൾ ചിത്രത്തിന്റെ വിഎഫ്എക്സ് വീഡിയോ പുറത്തിറങ്ങി . . മകുത വിഷ്വൽ ഇഫക്ട്സ് കമ്പനിയാണ് ചിത്രത്തിന്റെ വിഎഫ്എക്സ് കൈകാര്യം ചെയ്തിരിക്കുന്നത്. പുഷ്പയുടെ രണ്ടാംഭാഗത്തിന്റെ പ്രീ പ്രൊഡക്ഷൻ വർക്കുകൾ പുരോഗമിക്കുകയാണ്. ആദ്യ ഭാഗം ഇതുവരെ ബോക്സ്ഓഫീസിൽ നിന്നും 342 കോടിയാണ് നേടിയത്. ഫഹദ് ഫാസിൽ കൂടി ചേർന്നപ്പോൾ ചിത്രം അക്ഷരാർത്ഥത്തിൽ ത്രില്ലിംഗ് ആയി. രണ്ടാം ഭാഗത്തിൽ ആണ് ഫഹദിന്റെ വില്ലൻ വേഷം മുഴുനീള കഥാപാത്രമായി വരുന്നത്. രശ്മിക മന്ദാനയാണ് പുഷ്പയിലെ നായിക. ചിത്രത്തിന്റെ വിഎഫ്എക്സ് വീഡിയോ കാണാം .