പ്രിയപ്പെട്ട മനേക ഗാന്ധിയോടാണ്, നിങ്ങളൊന്ന് മലപ്പുറത്തേക്ക് വരണം, എന്നിട്ട് ഈ നാട്ടു വഴികളിലൂടെ സഞ്ചരിക്കണം

32

PV Abdul Wahab,
Member of Parliament.

പ്രിയപ്പെട്ട മനേക ഗാന്ധിയോടാണ്. നിങ്ങളൊന്ന് മലപ്പുറത്തേക്ക് വരണം. എന്നിട്ട് ഈ നാട്ടു വഴികളിലൂടെ സഞ്ചരിക്കണം. മലപ്പുറത്തിന്റെ ചരിത്രം പഠിക്കണം. രാജ്യത്തിന്റെ സ്വാതന്ത്ര്യ സമരത്തിന് ഈ നാടു നൽകിയ സംഭാവനകൾ അറിയണം. ഗാന്ധിജിക്കും നൂറു വർഷം മുമ്പ് നികുതി നിഷേധ സമരം നടത്തിയ വെളിയങ്കോട് ഉമർ ഖാസിയുടെ നാടാണ് മലപ്പുറം. സാമ്രാജ്യത്വത്തിനെതിരെ പടപൊരുതിയ മമ്പുറം തങ്ങളുടെയും വാരിയൻകുന്നത്തിന്റെയും ആലി മുസ്ല്യാരുടെയും നാട്. ഭാഷാ പിതാവായ തുഞ്ചത്തെഴുത്തച്ഛനും പൂന്താനവും പാടിപ്പറഞ്ഞ പൈതൃകമാണ് മലപ്പുറം. മഹാകവി മേല്പത്തൂർ നാരായണ ഭട്ടതിരിയും മഹാകവി മോയിൻകുട്ടി വൈദ്യരും ഈ മണ്ണിന്റെ മക്കളാണ്. തിരുന്നാവായയിലെ മാമാങ്കത്തിന്റെ ചരിത്രം മലപ്പുറത്തിന്റേതാണ്. പൊന്നാനിയുടെ പൈതൃകവും കോട്ടയ്ക്കൽ ആര്യവൈദ്യ ശാലയും മലപ്പുറത്തിന്റെ സ്വന്തമാണ്.

Kerala govt orders probe into wild elephant death, Environment ...വന്യജീവികളെ സംരക്ഷിക്കുന്ന മലയും കാടുകളും വനത്തെ ആശ്രയിക്കുന്ന ആദിവാസി സഹോദരങ്ങളും ഇവിടെയുണ്ട്. മത സൗഹാർദ്ദത്തിന്റെ മഹനീയ മാതൃക അറിയാൻ അങ്ങാടിപ്പുറത്തേക്ക് വരാം. തളി ക്ഷേത്രത്തിന്റെ മതിലിനോട് ചേർന്ന് നിൽക്കുന്ന പള്ളി കാണാം. ആ ക്ഷേത്രത്തിന്റെ ഗോപുരവാതിലിന് സാമൂഹിക ദ്രോഹികൾ തീയിട്ടപ്പോൾ ആദ്യം ഓടിയെത്തിയത് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളാണ്. ബാബരി മസ്ജിദ് തകർന്ന സമയത്ത് അമ്പലങ്ങൾക്ക് കാവൽ നിൽക്കാൻ ആഹ്വാനം ചെയ്തതും ശിഹാബ് തങ്ങളാണ്. നിരവധി തവണ ഐക്യരാഷ്ട്രസഭയിൽ രാജ്യത്തിനു വേണ്ടി പ്രസംഗിക്കുകയും കേന്ദ്ര മന്ത്രിയാവുകയും ചെയ്ത ഇ. അഹമ്മദ് മലപ്പുറം ജില്ലയെ പ്രതിനിധീകരിച്ചാണ് ലോക്സഭയിലെത്തിയത്. മലപ്പുറത്തുകാരനായ ഇ.ടി മുഹമ്മദ് ബഷീർ വിദ്യാഭ്യാസ മന്ത്രിയായ കാലത്താണ് കേരളത്തിൽ ഒരു സംസ്‌കൃത സർവ്വകലാശാല സ്ഥാപിച്ചത്. കുറ്റിപ്പുറം പാലത്തിന്റെ ശിൽപിയും മുൻ കെ.പി.സി.സി പ്രസിഡന്റും മദ്രാസ് അസംബ്ലിയിലെ മുൻ മന്ത്രിയുമായിരുന്ന കോഴിപ്പുറത്ത് മാധവ മേനോനെപ്പോലുള്ളവരുടെ കർമ മണ്ഡലമായിരുന്നു മലപ്പുറം. കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റ് ഗവൺമെന്റിന് നേതൃത്വം നൽകിയ ഇ.എം.എസ്സിന്റെ നാടാണ് മലപ്പുറം.

പറയാനാണെങ്കിൽ ഒരുപാടുണ്ട്. വർഗ്ഗീയക്കോമരങ്ങൾ എഴുതി വിടുന്നതു കേട്ടിട്ടല്ല ഒരു ജില്ലയെ വിലയിരുത്തേണ്ടത്. ഇന്ത്യയിലെ ഏറ്റവും വയലന്റായ ജില്ല എന്ന് ട്വീറ്റ് ചെയ്യുന്നതിനു മുമ്പ് ആ വയലൻസിന്റെ കണക്ക് പറയണം. ചുരുങ്ങിയത് മലപ്പുറത്തെ ബി.ജെ.പിക്കാരോടെങ്കിലും മലപ്പുറത്തെക്കുറിച്ച് ചോദിക്കണം. നുണകളുടെ കോട്ട കെട്ടും മുമ്പ് ഇവിടെ വന്നിട്ടൊന്ന് അനുഭവിക്കണം. ഒരിയ്ക്കൽ ഇവിടെ വന്നവർക്ക് പിന്നെ എങ്ങും പോകാൻ തോന്നാറില്ല. സർക്കാർ സർവ്വീസിനു വേണ്ടി അങ്ങനെ മലപ്പുറത്തെത്തി മലപ്പുറത്തുകാരായ എത്രയോ മനുഷ്യരുണ്ട്. അതുകൊണ്ട് മനേക ഗാന്ധിമാരേ, നിങ്ങളോട് മുമ്പൊരിക്കൽ പറഞ്ഞ കാര്യം തന്നെയാണ് പറയാനുള്ളത്. ”ഇങ്ങള് മലപ്പുറത്തേക്ക് വാ. ഒരു സുലൈമാനി കുടിച്ചിട്ട് പോകാം.”
Dear Maneka ji,

Hope this finds you well, Please, do come to Malappuram for a short visit and tour. You will then certainly come to know what the district and its people veritably are. It would be quite worthwhile if you could acquaint yourself with a bit of its history, its remarkable contributions to India’s Freedom Struggle. Perhaps, you are not aware that Malappuram is the native district of Veliyankode Umer Khasi who, even a century prior to the great Mahatma Gandhi, participated in the civil disobedience protest against unfair taxation by the British. You may not also be aware that Malappuram is also the native place of the legendary figures-Mampuram Thangal, Variyankunnath Kunjahammed Haji
and Ali Musliyar – who dauntlessly battled the British and their Imperialism. Malappuram’s heritage is the glorious heritage derived from the illustrious Thunjath Ezhuthachan, the father of Malayalam language and from the great poet Poonthanam. The renowned poets Melpathoor Narayana Bhattathiri and Moyinkutty Vaidyar are also sons of the Malappuram soil. Ponnani with its grand cultural heritage and Kottakkal with its internationally known Arya Vaidya Sala also belong to Malappuram.
Malappuram has an abundance of mountains and forests where wildlife is adequately protected and where the tribal communities live contentedly.

Dear Maneka, if you really want to see an excellent model of communal harmony and peaceful coexistence, pay a short visit to Angadippuram, a town in Malappuram District. There, adjacent to the walls of the Thali Temple, you will see a mosque. Do you know it was the venerable Sayyid Muhammed Ali Shihab Thangal of Malappuram, who, on hearing that anti-social miscreants had torched and damaged the entrance door to the Temple, rushed to Thali with help? It was the same Thangal who wisely directed the Muslims to afford all protection to the temples when Babari Masjid was razed to the ground. E. Ahamed Sahib, who was a Central Minister and who, on several occasions, had spoken at the United Nations championing the cause of India, was a People’s representative from Malappuram. It was E T Muhammed Basheer of Malappuram District who, when he was the State Minister for Education in Kerala, established the Sri Shankaracharya University of Sanskrit. Malappuram is also the place enriched by the services of Sri, Kozhippurathu Madhava Menon who was a minister of the former Madras Assembly and who was also the President of the KPCC. Malappuram is also the birth place of the reputed EMS Nampoothirippadu who headed Kerala’s first Communist Government.

There is, in fact, a great deal more to be said about the virtues of Malappuram. Obviously, it is to be judged not on the basis of the prejudiced, ill-motivated, and fictitious tales propagated by raging, religious fanatics. Before labelling Malappuram as ‘India’s most violent district’ , the statistics of violence in the District and other parts of the country should have been checked and furnished.
Maneka, it would be desirable if you could contact the BJP adherents of Malappuram and ask them about its people and culture. Not hearsay but direct personal experience is what,as a rule, reveals the truth. So, why not take a little of your busy time off and come over on a visit? That would certainly be your quest after the truth, the truth about Malappuram.
Oh, Maneka Gandhees, what we have to say to you all is just this:
“Do come to Malappuram;
you can take a cup of warm black tea which we fondly call Suleimani.”

Advertisements