സാജിദ് യാഹിയ സംവിധാനം ചെയ്ത ചിത്രമാണ് ഖൽബ്. ‘മൈക്ക്’ എന്ന ചിത്രത്തിന് ശേഷം രഞ്ജിത്ത് നായകനാകുന്ന ചിത്രംകൂടിയാണ് ഖൽബ്. നേഹയാണ് നായിക. മഞ്ജു വാര്യർ പ്രധാന വേഷത്തിലെത്തിയ ‘മോഹൻലാൽ’ എന്ന ചിത്രത്തിനുശേഷം സാജിദ് യാഹിയ സംവിധാനം ചെയ്ത ഈ ചിത്രം നിരൂപക പ്രശംസ പിടിച്ചുപറ്റിയെങ്കിലും തിയേറ്ററുകളിൽ ആളുകളെ കയറ്റാൻ സാധിച്ചില്ല എന്നതാണ് സത്യം. സംവിധായകൻ സാജിദ് യാഹിയയുടെ ഫേസ്ബുക് കുറിപ്പ് സിനിമാപ്രേമികൾക്കു സങ്കടമുണ്ടാക്കുന്നത്, എന്നിരുന്നാലും താരമൂല്യമുള്ളവരുടെ സിനിമകൾ മാത്രമേ തിയേറ്ററിൽ നിന്നും കാണൂ എന്ന് ശഠിക്കുന്ന പ്രേക്ഷകർ പല നല്ല സിനിമകളെയും കയ്യൊഴിയുന്ന കാഴ്ചയാണ് മലയാളത്തിൽ കാണാൻ സാധിക്കുന്നത്. സാജിദ് യാഹിയയുടെ കുറിപ്പ് ഇങ്ങനെ

സാജിദ് യാഹിയ
സാജിദ് യാഹിയ

“Those green rectangles that break my heart!
ഖല്ബ് ഒഴിഞ്ഞ സദസുകളിൽ പ്രദര്ശനം തുടരുകയാണ്…ഇന്നല്ലെങ്കിൽ നാളെ അതും അവസാനിക്കും..കൊറേ പരിഹാസങ്ങളും പുച്ഛവും നിറഞ്ഞ വാക്കുളും പേറി അടുത്ത ഇരയെ തേടി അവരും പോകും…ബാക്കി ആവുന്നത് എന്റെ ഖൽബ് എന്ന സ്വപ്നം മാത്രമാണ്..പിന്നെ അത് കാണാതെ പോയെന്ന് ഞാൻ ഉറച്ച് വിശ്വസിക്കുന്ന അതിന്റെ യഥാർത്ഥ പ്രേക്ഷകരും..എനിക്ക് ഉറപ്പുണ്ട് അവരിലേക്ക് ഖല്ബിന്റെ മിടിപ്പുകൾ എന്നെകിലും ഒക്കെ എത്തും എന്ന് ..പക്ഷെ ഇന്ന്, ഈ കീറി മുറിക്കലുകൾക്ക് അപ്പുറത്ത്, സാധാരണ ആ പ്രേക്ഷകനും ഞാനും തമ്മിലുള്ള, കൊടുക്കൽ വാങ്ങലുകളാണ് ഇല്ലാതെ ആയത്..തത്കാലത്തേക്ക് എങ്കിലും എന്റെ ഖല്ബിന്റെ മിടിപ്പും…there is no totality in art..there is only totality in blaming art..thats the most pathetic situation here. i will keep going..we will meet somewhere!”

**

ഫ്രാ​ഗ്നന്‍റ് നാച്വർ ഫിലിം ക്രിയേഷൻസും ചേർന്നാണ് ‘ഖൽബ്’ സിനിമയുടെ നിർമാണം. ഫ്രൈഡേ ഫിലിംസിന്‍റെ ഇരുപതാമത് ചിത്രം കൂടിയാണ് ‘ഖൽബ്’. സിദ്ദിഖ്, ലെന തുടങ്ങിയവരും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിലുണ്ട്. ഇവർക്കൊപ്പം 30ഓളം പുതുമുഖ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

സാജിദ് യഹിയയ്‌ക്കൊപ്പം സുഹൈൽ എം കോയയും ചേർന്നാണ് സിനിമയുടെ തിരക്കഥയും സംഭാഷണവും ഒരുക്കിയത്. ഷാരോൺ ശ്രീനിവാസ് ഛായാഗ്രാഹകനായ ചിത്രത്തിന്‍റെ എഡിറ്റർ അമൽ മനോജാണ്. പ്രകാശ് അലക്‌സ്‌, നിഹാൽ സാദിഖ്, വിമൽ നാസർ എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് ഈണം പകരുന്നത്.ഗാനരചന – സുഹൈൽ എം കോയ, ഒറിജിനൽ ബാക്ക്​ഗ്രൗണ്ട് സ്കോർ – പ്രകാശ് അലക്‌സ്, ആർട്ട് – അസീസ് കരുവാരക്കുണ്ട്, മേക്കപ്പ് – നരസിംഹ സ്വാമി, കോസ്റ്റ്യൂം ഡിസൈൻ – സമീറ സനീഷ്, സ്‌റ്റണ്ട് – മാഫിയ ശശി, ഫൊണിക്‌സ്‌ പ്രഭു, രാജശേഖർ മാസ്‌റ്റർ, കോറിയോഗ്രഫി – അനഘ, റിഷ്‌ദൻ, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ – വിജിത്ത്, അസോസിയേറ്റ് ഡയറക്‌ടർ – ആസിഫ് കുറ്റിപ്പുറം.അസിസ്‌റ്റന്‍റ് ഡയറക്‌ടേഴ്‌സ് – ഫൈസൽ ഷാ, റാസൽ കരീം, ജിബി ദേവ്, ടിന്‍റോ പി ദേവസ്യ, രാഹുൽ അയാനി, കരീം മേപ്പാടി, മിക്‌സിം​ഗ് – അജിത്ത് ജോർജ്, ക്രിയേറ്റീവ് സപ്പോർട്ട് – സുനീഷ് വാരനാട്, സാന്‍റോജോർജ്, ആനന്ദ് പി എസ്, ദീപക് എസ് തച്ചേട്ട്, ജിതൻ വി സൗഭ​ഗം, കളറിസ്‌റ്റ് – സജുമോൻ ആർ ഡി, ടൈറ്റിൽ – നിതീഷ് ​ഗോപൻ, പ്രൊഡക്ഷൻ കൺട്രോളർ – ഷിബു ജി സുശീലൻ, പ്രൊഡക്ഷൻ ഡിസൈൻ – അനീസ് നാടോടി, എക്‌സിക്യുട്ടീവ് പ്രൊഡ്യൂസർ – വിനയ് ബാബു, പ്രൊഡക്ഷൻ മാനേജേഴ്‌സ്‌ – സെന്തിൽ, ജീർ നസീം, വിഎഫ്‌എക്‌സ്‌ – കോക്കനട്ട് ബഞ്ച് ക്രിയേഷൻസ്, സ്‌റ്റിൽസ് – വിഷ്‌ണു എസ് രാജൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകർ.

You May Also Like

നിങ്ങൾ കണ്ട സ്വപ്നം ഉണർന്നെഴുന്നേൽക്കുമ്പോൾ ഫലിച്ചിട്ടുണ്ടോ ?

Neo Justin സംവിധാനം ചെയ്ത ‘Aby’ നാല് മിനിറ്റോളം മാത്രം ഉള്ള ഒരു ഷോർട്ട് മൂവിയാണ്.…

പൊക്കിള്‍ച്ചുഴിയില്‍ തേനൊഴിച്ച്‌ നാവുകൊണ്ട്‌ തുടച്ചെടുക്കുന്നത്‌ സ്ത്രീകളുടെ ലൈംഗിക അഭിവാഞ്ജ വര്‍ദ്ധിപ്പിക്കും

നമ്മുടെ സിനിമകളിൽ പലതും സ്ത്രീകളുടെ പൊക്കിൾച്ചുഴിയുമായി ബന്ധപ്പെട്ടാണ് യുവാക്കളിൽ ഇക്കിളി സമ്മാനിക്കുന്നത്. മറ്റൊരർത്ഥത്തിൽ പൊക്കിൾച്ചുഴി ഒരു…

പ്രഭുവിനെ അനുകരിച്ച് ജയറാം, സാക്ഷാൽ രജനി പോലും പൊട്ടിചിരിച്ചുപോയി (വീഡിയോ )

പൊന്നിയിൻ സെൽവന്‍ സിനിമയുടെ ട്രെയിലർ ലോഞ്ച് ചടങ്ങിൽ നടൻ ജയറാം കസറി. അതും സാക്ഷാൽ രജനികാന്തിനെ…

ഐശ്വര്യ ലക്ഷ്മി കഥാപാത്രത്തെ അറിഞ്ഞു കൊണ്ടുള്ള ഗംഭീര പ്രകടനമാണ് സിനിമയുടെ ഏറ്റവും മികച്ച വശം

Faisal K Abu അമ്മു എന്ന സിനിമ സംസാരിക്കുന്നത് തൻ്റെ സ്വാഭിമാനത്തിന് മുകളിൽ കൈകടത്താൻ ആരെയും…