Fury Charlie

എണ്ണമറ്റ സിനിമാ ചർച്ചകളിൽ വർഷങ്ങൾക്ക് മുൻപ് കടന്ന് പോയ ഒരു സ്ക്രിപ്ട് ആയിരുന്നു ഖല്ബിന്റെത്. അതി ഭീകരമായതൊന്നും സംഭവിക്കാതെ പ്രണയം മാത്രം പറയുന്ന കൊച്ചു കഥ. എന്നാൽ അന്ന് വായിച്ച ഫസ്റ് ഡ്രാഫ്റ്റ് സ്ക്രിപ്റ്റിലെ ചില സംഭവങ്ങൾ സ്‌ക്രീനിൽ കണ്ടപ്പോൾ സംവിധായകന്റെ വിഷൻ ഓർത്ത് സത്യം പറഞ്ഞാൽ അത്ഭുതപ്പെട്ട് പോയി. സംഗീതവും കാഴ്ചകളും കൊണ്ട് വെറുമൊരു “ബോയ് മീറ്റ്‌സ് ഗേൾ” സ്റ്റോറിയെ മറ്റൊരു തലത്തിലേക്ക് കൊണ്ട് വന്നിട്ടുണ്ട്. പിന്നെ പ്രണയത്തിൽ ആഴ്ന്നിരിക്കുന്ന കാമുകനും കാമുകിയും “വാവേ മുത്തേ ചക്കരെ” എന്നൊക്കെ വിളിക്കുന്നത് ക്രിഞ്ച് ആണെന്നും അവർ തമ്മിൽ ആമസോൺ വനം നശിക്കുന്നതും ആമകളുടെ വംശനാശവുമൊക്കെ ചർച്ച ചെയ്യണം എന്ന് അഭിപ്രായമുള്ളവർ ഈ വഴി പോകാതിരിക്കുന്നതാണ് നല്ലത്.

അടുത്തകാലത്ത് കേട്ട നല്ല പാട്ടുകളാണ് സിനിമയിലുള്ളത് . പക്ഷെ ഈ സിനിമയിൽ എത്ര പാട്ടുണ്ടെന്നു എണ്ണാൻ പറ്റിയില്ല. കുറഞ്ഞത് ഒരു പത്തെണ്ണമെങ്കിലും ഉണ്ടെന്ന് ഉറപ്പാണ്. എല്ലാമൊന്നും ഓർക്കുന്നില്ലെങ്കിലും വിനീത് ശ്രീനിവാസന്റെ ശബ്ദത്തിൽ കേട്ട “ഖൽബേ” എന്ന പാട്ടും “നിന്നെ കണ്ടപ്പോൾ ” എന്ന പാട്ടും പ്രണയത്തിന്റെ മധുരത്തോടെ ഓർത്തിരിക്കും . പിന്നെ ആ മരിപ്പ് പാട്ടിന്റെ ഒരു വല്ലാത്ത മരവിപ്പും കയ്പ്പും. പാട്ടുകളൊക്കെ നല്ല റിച്ച് ആയാണ് എടുത്തിരിക്കുന്നത്.കോഫി ഷോപ് നടത്തുന്ന വിഭാര്യനായ സിദ്ദിഖും, മദാമ്മയെ കെട്ടി വിദേശത്തു പോകാൻ നടക്കുന്ന തല തെറിച്ച മകനും കൂട്ടുകാരുമാണ് പ്രധാന കഥാപാത്രങ്ങൾ. അവൻ കണ്ടെത്തുന്ന പെണ്കുട്ടിയാകട്ടെ ഭീതിതമായ ഒരു ചുറ്റുപാടിൽ നിന്ന് വരുന്ന ആരും തുണയില്ലാത്തവളും. ചേരാൻ പാടില്ലാത്തവ ചേരുമ്പോഴാണല്ലോ പ്രണയത്തിന്റെ ഒരു ത്രില്ല്.

നായികയുടെ അച്ഛനായി വന്ന ആൾ തകർത്തു കളഞ്ഞു. എന്നാൽ ആ കഥാപാത്രത്തിനെ അത്ര നെഗേറ്റിവ് ഷേഡിൽ എഴുതാതെ അല്പമൊക്കെ ഒരു ന്യായം തോന്നുന്ന രീതിയിൽ എഴുതി ലാൽ നെക്കൊണ്ട് ഒക്കെ അഭിനയിപ്പിച്ചിരുന്നെങ്കിൽ കാണികൾക്ക് അയാളോട് ഒരു അൽപ്പം കൂടി അടുപ്പം തോന്നിയേനെ എന്ന് തോന്നി. രഞ്ജിത്ത് സജീവ് പക്കാ ഹീറോ മെറ്റീരിയലാണ്. നായികയായി വന്ന നേഹയാകട്ടെ ഡയലോഗ് പറയുന്നതിൽ അൽപ്പം മടിയൊക്കെ കാട്ടുന്നുണ്ടെങ്കിലും തുടക്കകാരിയുടെ പതർച്ചയൊന്നുമില്ലാതെ ഭംഗിയാക്കി. ഇത്തരം സിനിമകളിലെ നായികയുടെ പ്രധാന ഡ്യൂട്ടിയായ മേക്കപ്പൊക്കെയിട്ട് നല്ല ഡ്രെസ്സും ധരിച്ചു ക്യൂട്ട് ആയി പ്രെസെന്റ് ചെയ്യുക എന്ന കാര്യം ഭംഗിയായി തന്നെ നിർവഹിച്ചിട്ടുണ്ട്.
ഖൽബ് കണ്ടു കൊണ്ടിരുന്നപ്പോൾ തോന്നിയ രസകരമായ കാര്യം ഇതിലെ രണ്ട് ഫാൻ ബോയ്സ്നേപ്പറ്റിയാണ് . സാജിദ് യഹിയ ലിജോ പെല്ലിശ്ശേരിയുടെ ആരാധകൻ ആയത് കൊണ്ട് ആ സ്റ്റൈൽ സിനിമയിൽ പലയിടത്തും കാണാം. നായകൻ രഞ്ജിത്ത് സജീവ് ആകട്ടെ ജോണ് എബ്രഹാമിൻറെ കട്ട ഫാൻ ആയത് കൊണ്ട് ആ സ്റ്റൈലും പലയിടത്തും അനുഭവപ്പെടും. സ്വന്തം സിഗ്നേച്ചർ സ്റ്റൈൽ വളർത്തിയെടുത്താലേ ലെജെന്റുകളുടെ ആരാധകൻ എന്നതിലപ്പുറം സിനിമയിൽ ഉയർന്ന് പോകാൻ സാധിക്കൂ എന്ന് രണ്ടു പേരും ഓർക്കുന്നത് നന്നായിരിക്കും. ആവറേജ് അഭിപ്രായം കൊണ്ട് ഓസ്‌ലർ സ്ലോ ആയി പോകുന്നതും രണ്ടാഴ്ച കഴിഞ്ഞു വാലിബൻ വരുന്നത് വരെ വേറെ സിനിമകളൊന്നും ഇല്ലാത്തതും ബോക്സ്ഓഫീസിൽ ഖല്ബിന് തുണയാകും

 

You May Also Like

എല്ലാ പടത്തിലും ഒരുപോലെ എഴുതിവെച്ച് ഷൂട്ട് ചെയ്തെടുക്കുന്നത് ഇവർക്കു മടുക്കുന്നില്ലേ ആവോ !

Gnr :- Investigation Drama Lang :- മലയാളം Yadu EZr ക്രൈം ഇൻവെസ്റ്റിഗേഷൻ ഡ്രാമ…

താൻ വിവാഹത്തിൽ വിശ്വസിക്കുന്നില്ലെന്നു റിമ കല്ലിംഗൽ

താൻ വിവാഹത്തിൽ വിശ്വസിക്കുന്നില്ല എന്ന് നടി റിമാ കല്ലിങ്കൽ പറയുകയാണ്. ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ…

സാവിത്രി നായരുടെയും കെ എം എ റഹ്മാന്റെയും മകൻ റഷീൻ റഹ്മാനെങ്ങനെ സിനിമയിലെത്തി

Kiranz Atp ശ്രീമതി സാവിത്രി നായരുടെയും ശ്രീമാൻ കെ എം എ റഹ്മാന്റെയും മകനായി ജനിച്ച…

കടലിൽ സംഘർഷവുമായി വീക്കെൻ്റ് ബ്ലോഗ് ബസ്റ്റാഴ്സിൻ്റെ ബാനറിൽ സോഫിയാ പോൾ നിർമ്മിക്കുന്ന ചിത്രം

കടലിൽ സംഘർഷവുമായി വീക്കെൻ്റ് ബ്ലോഗ് സ്റ്റോഴ്സിൻ്റെ ഏഴാമതു ചിത്രം ആരംഭിച്ചു നീണ്ടു നിൽക്കുന്ന കടൽ സംഘർഷത്തിൻ്റെ…