‘മൈക്ക്’ എന്ന ചിത്രത്തിന് ശേഷം രഞ്ജിത്ത് നായകനാകുന്ന ചിത്രമാണ് ഖൽബ്. നേഹയാണ് നായിക.മഞ്ജു വാര്യർ പ്രധാന വേഷത്തിലെത്തിയ ‘മോഹൻലാൽ’ എന്ന ചിത്രത്തിനുശേഷം സാജിദ് യാഹിയ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമയാണ് ‘ഖൽബ്’. ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി.

ഫ്രൈഡേ ഫിലിംസും ഫ്രാ​ഗ്നന്‍റ് നാച്വർ ഫിലിം ക്രിയേഷൻസും ചേർന്നാണ് ‘ഖൽബ്’ സിനിമയുടെ നിർമാണം. ഫ്രൈഡേ ഫിലിംസിന്‍റെ ഇരുപതാമത് ചിത്രം കൂടിയാണ് ‘ഖൽബ്’. സിദ്ദിഖ്, ലെന തുടങ്ങിയവരും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിലുണ്ട്. ഇവർക്കൊപ്പം 30ഓളം പുതുമുഖ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

സാജിദ് യഹിയയ്‌ക്കൊപ്പം സുഹൈൽ എം കോയയും ചേർന്നാണ് സിനിമയുടെ തിരക്കഥയും സംഭാഷണവും ഒരുക്കിയത്. ഷാരോൺ ശ്രീനിവാസ് ഛായാഗ്രാഹകനായ ചിത്രത്തിന്‍റെ എഡിറ്റർ അമൽ മനോജാണ്. പ്രകാശ് അലക്‌സ്‌, നിഹാൽ സാദിഖ്, വിമൽ നാസർ എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് ഈണം പകരുന്നത്.ഗാനരചന – സുഹൈൽ എം കോയ, ഒറിജിനൽ ബാക്ക്​ഗ്രൗണ്ട് സ്കോർ – പ്രകാശ് അലക്‌സ്, ആർട്ട് – അസീസ് കരുവാരക്കുണ്ട്, മേക്കപ്പ് – നരസിംഹ സ്വാമി, കോസ്റ്റ്യൂം ഡിസൈൻ – സമീറ സനീഷ്, സ്‌റ്റണ്ട് – മാഫിയ ശശി, ഫൊണിക്‌സ്‌ പ്രഭു, രാജശേഖർ മാസ്‌റ്റർ, കോറിയോഗ്രഫി – അനഘ, റിഷ്‌ദൻ, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ – വിജിത്ത്, അസോസിയേറ്റ് ഡയറക്‌ടർ – ആസിഫ് കുറ്റിപ്പുറം.അസിസ്‌റ്റന്‍റ് ഡയറക്‌ടേഴ്‌സ് – ഫൈസൽ ഷാ, റാസൽ കരീം, ജിബി ദേവ്, ടിന്‍റോ പി ദേവസ്യ, രാഹുൽ അയാനി, കരീം മേപ്പാടി, മിക്‌സിം​ഗ് – അജിത്ത് ജോർജ്, ക്രിയേറ്റീവ് സപ്പോർട്ട് – സുനീഷ് വാരനാട്, സാന്‍റോജോർജ്, ആനന്ദ് പി എസ്, ദീപക് എസ് തച്ചേട്ട്, ജിതൻ വി സൗഭ​ഗം, കളറിസ്‌റ്റ് – സജുമോൻ ആർ ഡി, ടൈറ്റിൽ – നിതീഷ് ​ഗോപൻ, പ്രൊഡക്ഷൻ കൺട്രോളർ – ഷിബു ജി സുശീലൻ, പ്രൊഡക്ഷൻ ഡിസൈൻ – അനീസ് നാടോടി, എക്‌സിക്യുട്ടീവ് പ്രൊഡ്യൂസർ – വിനയ് ബാബു, പ്രൊഡക്ഷൻ മാനേജേഴ്‌സ്‌ – സെന്തിൽ, ജീർ നസീം, വിഎഫ്‌എക്‌സ്‌ – കോക്കനട്ട് ബഞ്ച് ക്രിയേഷൻസ്, സ്‌റ്റിൽസ് – വിഷ്‌ണു എസ് രാജൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകർ.

You May Also Like

വരും കാലത്ത് ഏറ്റവും അധികം ചർച്ച ചെയ്യാൻ പോകുന്ന ഒരു പാ രഞ്ജിത്ത് ചിത്രം

Abhi Yearning വരും കാലത്ത് ഏറ്റവും അധികം ചർച്ച ചെയ്യാൻ പോകുന്ന ഒരു പാ രഞ്ജിത്ത്…

ജീവിക്കാൻ പണം വേണം. കലയിട്ടു പുഴുങ്ങിയാൽ ചോർ ആവില്ല മുതലാളി. ഒമർ ലുലു

ഹാപ്പി വെഡിങ് എന്ന ചിത്രത്തിലൂടെ മലയാള സിനിമ സംവിധായക രംഗത്ത് ശ്രദ്ധ നേടിയ ആളാണ് ഒമർ ലുലു. താരം സംവിധാനം ചെയ്തിട്ടുള്ള പല സിനിമകളും പലപ്പോഴും സോഷ്യൽ മീഡിയയിൽ വലിയ ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്.

ഹിറ്റ് സംവിധായകൻ ബോയപതി ശ്രീനുവും രാം പൊതിനേനിയും ഒന്നിക്കുന്ന “ബോയപതിരാപോ”

ഹിറ്റ് സംവിധായകൻ ബോയപതി ശ്രീനുവും രാം പൊതിനേനിയും ഒന്നിക്കുന്ന “ബോയപതിരാപോ”; മൈസൂർ ഷെഡ്യുൾ ആരംഭിച്ചു ഹിറ്റ്…

വള്ളിച്ചെരുപ്പിന് സ്പെഷ്യൽ ജൂറി പുരസ്കാരം

വള്ളിച്ചെരുപ്പിന് സ്പെഷ്യൽ ജൂറി പുരസ്കാരം സൗത്ത് ഇന്ത്യൻ ടെലിവിഷൻ – ഫിലിം അക്കാദമിയുടെ ചലച്ചിത്ര അവാർഡുകൾ…