QRC ഒരു മാന്ത്രിക ചതുരം

734

qr_code_vote

പത്രങ്ങളില്‍ കാണുന്ന പരസ്യങ്ങളുടെ ചുവടെ, കാര്‍ കമ്പനികളുടെ പുത്തന്‍ കാര്‍ പരസ്യങ്ങളുടെ സൈന്‍ ബോര്‍ഡ്‌ നു താഴെ , മൊബൈല്‍ ഫോണ്‍ ബാറ്റെരി ഊരി മാറുമ്പോള്‍ അതിനു താഴെ, പല ഇലക്ട്രോണിക് ഉപകരണങ്ങളുടെയും താഴെയോ പുറത്തോ ഒക്കെ നിങ്ങള്ക്ക് ഇത് കാണാം.. ഒരു പക്ഷെ വായനക്കാരന്‍ മനസ്സില്‍ പറയുന്നുണ്ടാവും.. കുറെ ആയല്ലോ കാണാം കാണാം എന്ന് പറയാന്‍ തുടങ്ങിയിട്ട് , എന്ത് കാണാം എന്ന് ഇത് വരെ പറഞ്ഞതുമില്ല..

കാണുന്നത് മറ്റൊന്നുമല്ല , ഈ മാന്ത്രിക ചതുരം തന്നെ. കറുപ്പും വെള്ളയും കലര്‍ന്ന കൊച്ചു ചതുരം. അല്ലെങ്കില്‍ കുറെ കൊച്ചു കൊച്ചു ചതുരങ്ങള്‍ കൊണ്ട് നിര്‍മിക്കപ്പെട്ട ഒരു ചതുരം. ഇതാണ് ക്യുക്ക് റെസ്പോണ്‍സ് കോഡ് എന്ന മാന്ത്രിക ചതുരം. ബാര്‍ കോഡ് എന്ന കോഡ് നമുക്ക് പരിചിതമാണ് . നീളത്തില്‍ ഉള്ള കറുത്ത വരകളുടെ ഒരു കൂട്ടം. ഒരു ബാര്‍ കോഡ് റീഡര്‍ ഉപയോഗിച്ച് ഒരു കമ്പ്യൂട്ടര്‍ ന്റെ സഹായത്തോടെ നമുക്ക് ഇത് മനസിലാക്കാനാവും. കൊച്ചു മിട്ടായി മുതല്‍ ഏതൊരു ഉല്പന്നത്തിന്റെ പുറത്തും നമുക്ക് ഇതു കാണാന്‍ സാധിക്കും . ഒരു ഉല്പന്നത്തിന്റെ വില, പ്രത്യേകത മുതല്‍ അതിന്റെ നിര്‍മാണ യുണിറ്റ്, രാജ്യം എന്നിങ്ങനെ ഉള്ള അവശ്യ വിവരങ്ങള്‍ എല്ലാം തന്നെ ഉള്‍കൊള്ളിക്കാന്‍ ഇതിനാവും .എന്നാല്‍ ഇതില്‍ ഉള്‍കൊള്ളിക്കാന്‍ കഴിയുന്നതിനേക്കാള്‍ വളരെയധികം വിവരങ്ങള്‍ ഉള്‍പെടുത്താന്‍ കഴിയും എന്നതാണ് ബാര്‍ കോഡ് നെ അപേക്ഷിച്ച് ക്യുക്ക് റെസ്പോണ്‍സ് കോഡ് ന്റെ പ്രത്യേകത. മാത്രമല്ല ബാര്‍ കോഡ് വായിചെടുക്കണം എങ്കില്‍ ഒരു ബാര്‍ കോഡ് റീഡര്‍ ആവശ്യമാണ് . എന്നാല്‍ ഒരു സ്മാര്‍ട്ട്‌ ഫോണ്‍ ഉപയോഗിച്ചോ ഇല്ലെങ്കില്‍ ഒരു സാധാരണ ക്യാമറ ഫോണ്‍ ഉപയോഗിച്ചോ ക്യുക്ക് റെസ്പോണ്‍സ് കോഡ് നമുക്ക് വായിച്ചെടുക്കാന്‍ സാധിക്കും .
ഇതിനായി നമ്മുടെ ഫോണ്‍ ഇല്‍ ഉണ്ടായിരിക്കേണ്ടത് ഒരു ക്യാമറ , ജി പി ആര്‍ എസ് , ഒരു ക്യുക്ക് റെസ്പോണ്‍സ് കോഡ് റീഡര്‍ സോഫ്റ്റ്‌വെയര്‍ എന്നിവയാണ് , ഇ സോഫ്റ്റ്‌വെയര്‍ തികച്ചും സൗജന്യമായി ഡൌണ്‍ലോഡ് ചെയ്യാന്‍ സാധിക്കും . ഇനി അല്പം ചരിത്രം പറയുകയാണ് .

ജപ്പാന്‍ കമ്പനി അയ ടൊയോട്ടയുടെ ഉപ കമ്പനിയായ ദേന്‍സോ വേവ് ആണ് 1994 ഇല്‍ ഇത് വികസിപ്പിച്ചെടുക്കുന്നത് . അവരുടെ കമ്പനിയിലെ നിര്‍മാണത്തില്‍ ഉള്ള വാഹനങ്ങളെ നിരീക്ഷിക്കാന്‍ ആണ് അവര്‍ ഇത് ഉപയോഗിച്ചത് . ഇതൊരു ദ്വിമാന മറ്റ്രിക്സ് കോഡ് ആണ് . ബാര്‍ കോഡ് നേക്കാള്‍ 100 മടങ്ങ്‌ വിവരങ്ങള്‍ അധികം ഉള്‍കൊള്ളാന്‍ ഇതിനാവുകയും ചെയ്യും. എളുപ്പത്തില്‍ വായിച്ചെടുക്കാം എന്നത് കൊണ്ട് തന്നെയാണ് ക്യുക്ക് റെസ്പോണ്‍സ് കോഡ് എന്ന് പേര് വന്നതും .

ഇതെല്ലാം ശരി തന്നെ , എന്നാല്‍ ക്യുക്ക് റെസ്പോണ്‍സ് കോഡ് നെ ആകര്‍ഷണീയമാക്കുന്നത് ഇതൊന്നുമല്ല. പരമ്പരാഗത അച്ചടി മാധ്യമത്തെയും ഓണ്‍ലൈന്‍ മാധ്യമത്തെയും ബന്ധിപ്പിക്കാന്‍ ഇതിനു കഴിയും. നിങ്ങള്‍ വായിച്ചു കൊണ്ടിരിക്കുന്ന പേപ്പര്‍ അതിന്റെ ഓണ്‍ലൈന്‍ വെര്‍ഷന്‍ നിങ്ങള്ക് വായിക്കണം എന്ന് കരുതുക , നിങ്ങളുടെ ഫോണ്‍ എടുക്കുക , ആ പേപ്പറി നു താഴെ കൊടുത്തിരിക്കുന്ന ക്യുക്ക് റെസ്പോണ്‍സ് കോഡിനു നേരെ ക്യാമറ പിടിക്കുക , ഒരു ക്ലിക്ക് . നിങ്ങളുടെ ഫോണ്‍ ബ്രൌസേരില്‍ എ പേപ്പറിന്റെ ഓണ്‍ലൈന്‍ ലിങ്ക് വന്നിട്ടുണ്ടാവും . അത് നിങ്ങള്‍ ടൈപ്പ് ചെയ്തു
ബുദ്ധിമുട്ടേണ്ട എന്നര്‍ത്ഥം . അത് മാത്രമല്ല പേറ്റന്റ്‌ ഫ്രീ ആയതു കൊണ്ട് ആര്‍ക്കും ക്യുക്ക് റെസ്പോണ്‍സ് കോഡ് തങ്ങളുടെ ഉത്പന്നത്തില്‍ ഉപയോഗിക്കാം . ഉത്പന്നത്തെ കുറിച്ചുള്ള വിവരങ്ങള്‍ എല്ലാം നിങ്ങള്ക് അതില്‍ ഉള്‍പെടുത്താം. ഇനി ഇതെങ്ങനെ ഉണ്ടാക്കും എന്നുകരുതി തല പുകയ്ക്കേണ്ട കാര്യവുമില്ല . ഈ വെബ്‌സൈറ്റ് ഇല്‍ പോകുക. നിങ്ങളുടെ ടെക്സ്റ്റ്‌ , എസ് എം എസ് , വെബ്‌ സൈറ്റ് അഡ്രസ്‌ , ഫോണ്‍ നമ്പര്‍ , കോണ്‍ടാക്റ്റ്‌ അങ്ങനെ എന്ത് വേണമെങ്കിലും ക്യുക്ക് റെസ്പോണ്‍സ് കോഡ് ആക്കി മാറ്റാന്‌ നിങ്ങള്ക് കഴിയും . ടൈപ്പ് ചെയ്യുക ജെനരറ്റ് എന്ന ബട്ടണ്‍ അമര്‍ത്തുക . ഇനി ഇത് റീഡ് ചെയ്യാന്‍ വേണ്ടിയുള്ള സോഫ്റ്റ്‌വെയരിനായി ഈ വെബ്‌ സൈറ്റ് ഇല്‍ പോകുക, സോഫ്റ്റ്‌വെയര്‍ നിങ്ങളുടെ ഫോണ്‍ ലേക്ക് ഡൌണ്‍ലോഡ് ചെയ്യുക .

സ്മാര്‍ട്ട്‌ ഫോണ്‍ ഇല്‍ മാത്രമല്ല ജാവ പ്രവര്‍ത്തിക്കുന്ന ഏതൊരു ഫോണ്‍ ലും ഈ സോഫ്റ്റ്‌വെയര്‍ ഇന്‍സ്ടാള്‍ ചെയ്യാം . ചുവരില്‍ പതിച്ചിരിക്കുന്ന പരസ്യത്തില്‍ കാണുന്ന ക്യുക്ക് റെസ്പോണ്‍സ് കോഡ് നു നേരെ നിങ്ങള്‍ മൊബൈല്‍ പിടിക്കുന്നു ക്ലിക്ക് ചെയ്യുന്നു.ആ പരസ്യം നിങ്ങളുടെ മൊബൈല്‍ ഇല്‍ പ്ലേ ആകുന്നു , കമ്പനിയെ കോണ്ടാക്റ്റ് ചെയ്യാനുള്ള മൊബൈല്‍ നമ്പര്‍ നിങ്ങളുടെ ഫോണ്‍ ഇല്‍ തെളിയുന്നു. ഇതിലും ഒതുങ്ങുന്നില്ല ക്യുക്ക് റെസ്പോണ്‍സ് കോഡ് .

ബ്രസീലിയന്‍ നഗരമായ റിയോ ഡി ജെനെരോ ഇല്‍ നടപ്പാതകളില്‍ ക്യുക്ക് റെസ്പോണ്‍സ് കോഡ് പതിച്ചിരിക്കുന്നു . വിദേശിയായ സഞ്ചാരി വരുന്നു മൊബൈല്‍ ഇല്‍ ക്യുക്ക് റെസ്പോണ്‍സ് കോഡ് ക്ലിക്ക് ചെയ്യുന്നു , എവിടെയാണ് നില്കുന്നതെന്നും എങ്ങോട്ട് പോയാലാണ് കൂടുതല്‍ സ്ഥലങ്ങള്‍ കാണാന്‍ ഉള്ളതെന്നും ക്യുക്ക് റെസ്പോണ്‍സ് കോഡ് പറഞ്ഞു തരും . ബ്രിട്ടനിലെ വെയ്ല്‍സ് ലെ ചെറു പട്ടണമായ മാന്‍മത്ത് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്
ലോകത്തിലെ ആദ്യ വിക്കിപീടിയ പട്ടണം എന്ന വിശേഷണത്തോടെയാണ് . മാന്‍മത്ത് ലെ ചരിത്ര പ്രാധാന്യം ഉള്ള സ്ഥലങ്ങളിലെല്ലാം അവര്‍ ക്യുക്ക് റെസ്പോണ്‍സ് കോഡ് സ്ഥാപിച്ചിരിക്കുന്നു. അതില്‍ ഫോണ്‍ എടുത്തു ക്ലിക്ക് ചെയ്യുകയേ വേണ്ടു ആ സ്ഥലവുമായി ബന്ധപെട്ടുള്ള വിക്കിപീടിയ ലേഖനങ്ങള്‍ എല്ലാം മൊബൈല്‍ ഫോണ്‍ ഇല്‍ എത്തും. കാനഡയിലെ ബോടെല്‍വ്യാടനില്‍ സെന്റ്‌ മാര്‍ഗ്രെറ്റ് ദേവാലയത്തിന് സമീപം ഉള്ള സെമിത്തേരിയില്‍
അടക്കം ചെയ്ത ഒന്നാം ലോക മഹാ യുദ്ധത്തില്‍ മരിച്ച സൈനികരുടെ കല്ലറയുടെ മുകളില്‍ ക്യുക്ക് റെസ്പോണ്‍സ് കോഡ് പതിക്കുന്നതും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു .

ഇന്ത്യ ഗവണ്മെന്റ് നല്‍കുന്ന ആധാര്‍ കാര്‍ഡില്‍ ക്യുക്ക് റെസ്പോണ്‍സ് കോഡ് ഉണ്ട് . ചൈനയില്‍ ട്രെയിന്‍ ടിക്കറ്റില്‍ ഉണ്ട് , ജപ്പാനിലെ വിസയില്‍ ഉണ്ട് .അമേരിക്കയില്‍ അതുകൊണ്ട് അവര്‍ എന്ത് ചെയ്യുന്നോ ആവോ. നിങ്ങള്‍കും സ്വന്തമായി നിങ്ങളുടെ വെബ്‌ സൈറ്റ് ന്റെയോ അഡ്രസ്‌ ന്റെയോ ക്യുക്ക് റെസ്പോണ്‍സ് കോഡ് ഉണ്ടാക്കിനിങ്ങളുടെ വിസിറ്റിംഗ് കാര്‍ഡില്‍ ഉള്‍പെടുതാവുന്നതാണ് .