കാടമുട്ട സൂപ്പറാണ്

464

തയ്യാറാക്കിയത്:- ജോസഫ് ജെന്നിംഗ്സ് എം.എം. (M.Sc. Nursing, MBA)

കുഞ്ഞൻ കാടമുട്ടകൾ
വളരെ ചെറിയ ഒരു പക്ഷിയാണ് കാടപ്പക്ഷി. അവയുടെ മുട്ടയോ വളരെ ചെറുതും. മുട്ട വലുപ്പത്തിൽ ചെറുതാണെങ്കിലും, ഗുണത്തിൻ്റെ കാര്യത്തിൽ ബഹുകേമനാണ്. കാടമുട്ട പോഷകസമ്പന്നമാണെന്ന്

Joseph Jennings

ഏവർക്കും സുപരിചിതമാണല്ലോ. അഞ്ചു കോഴിമുട്ടയുടേ ഗുണങ്ങൾ ഒരു കാടമുട്ടയിൽ അടങ്ങിയിരിക്കുന്നു. 13% മാംസ്യവും, 140% ജീവകം ബി യും അടങ്ങിയതാണ് കാടമുട്ട. കലോറി വളരെ പരിമിതമാണ് കാടമുട്ടയിൽ. അയൺ ധാരാളമുള്ളതിനാൽ വിളർച്ച, സ്ത്രീകളിലെ ആർത്തവപ്രശ്നങ്ങൾക്കും അഭികാമ്യമാണ് കാടമുട്ട. ഈ കാടമുട്ടയ്ക്ക് വിപണിയിൽ വളരെ മുൻതൂക്കമുള്ളതാണ്. ആഴ്ചയിൽ 4-6 കാടമുട്ട കഴിക്കുന്നതാണുത്തമം. ധാരാളം പോഷകമൂല്യങ്ങളുണ്ടെന്ന് കരുതി അധികം കാടമുട്ടകൾ കഴിക്കേണ്ട ആവശ്യമില്ല.

ഗുണങ്ങൾ
1. പോഷകങ്ങളുടെ കലവറ:- മാംസ്യം, ജീവകം ബി, പൊട്ടാസ്യം, ഫോസ്ഫറസ്, അയൺ എന്നീ പോഷകമൂല്യങ്ങൾ ധാരാളം കാടമുട്ടയിൽ അടങ്ങിയിരിക്കുന്നു.

2. വിളർച്ച തടയുന്നു:- അയൺ ഉള്ളതിനാൽ രക്തത്തിലഎ ഹീമോഗ്ലോബിൻ്റെ അളവ് വർദ്ധിപ്പിക്കുകയും, ചുവന്ന രക്തകോശങ്ങളുടെ പ്രവർത്തനത്തെ മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

3. പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു

4. കാഴ്ചശക്തി വർദ്ധിപ്പിക്കുന്നു:- ജീവകം എ കാടമുട്ടയിൽ ധാരാളം അടങ്ങിയിരിക്കുന്നു. ഇവ കാഴ്ചശക്തി വർദ്ധിക്കാൻ സഹായിക്കുന്നു.

5. അലർജി തടയുന്നു:- കോഴിമുട്ടയിൽ കാണപ്പെടാത്ത ഓവോമ്യൂക്കോയിഡ് എന്ന പ്രോട്ടീൻ ഇവയിൽ ധാരാളം കാണപ്പെടുന്നു. ഇവ അലർജി തടയാൻ സഹായിക്കുന്നു.

ഇവ കൂടാതെ ചെറുതും വലുതുമായ ഒത്തിരി ഗുണങ്ങൾ ഉള്ള ഒരു മുട്ടയാണ് കാടമുട്ട.

100 ഗ്രാം കാടമുട്ടയിലടങ്ങിയിരിക്കുന്ന പോഷകമൂല്യങ്ങൾ

കലോറി – 158 കിലോ കലോറി
അന്നജം – 0.4 ഗ്രാം
മാംസ്യം – 13 ഗ്രാം
കൊഴുപ്പ് – 11 ഗ്രാം
ഫൈബർ – 0 ഗ്രാം
കാൽസ്യം – 64 മില്ലിഗ്രാം
ഇരുമ്പ് – 3.65 മില്ലിഗ്രാം
മഗ്നീഷ്യം – 13 മില്ലിഗ്രാം
ഫോസ്ഫറസ് – 226 മില്ലിഗ്രാം
പൊട്ടാസ്യം – 132 മില്ലിഗ്രാം
സോഡിയം – 141 മില്ലിഗ്രാം
സിങ്ക് – 1.47 മില്ലിഗ്രാം
തയാമിൻ – 0.13 മില്ലിഗ്രാം
റൈബോഫ്ലാവിൻ – 0.79 മില്ലിഗ്രാം
നിയാസിൻ – 0.15 മില്ലിഗ്രാം
ജീവകം എ – 543 IU

===================

Advertisements