ഏറ്റവുമധികം സാമൂഹിക സുരക്ഷിതത്വമുള്ള വിഭാഗമാണ് സർക്കാർ ജീവനക്കാരും അധ്യാപകരും.
മറ്റെല്ലാ മേഖലയിലെ ആളുകളും സാമ്പത്തികമായി അങ്ങേയറ്റം ബുദ്ധിമുട്ടുന്ന അവസ്ഥയിൽ, സർക്കാരിനു പോലും പണമില്ലാത്ത അവസ്ഥയിൽ, സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും ഈ മാസം സമ്പൂർണ്ണ ശമ്പളം കൊടുക്കുന്നത് നീതിയാണോ?
പോലീസ്, ആരോഗ്യം, തുടങ്ങി ദുരന്തകാലത്തും പതിവുപോലെ പ്രവർത്തിച്ച ആളുകൾ ഒഴികെയുള്ള ജീവനക്കാർക്ക് പകുതി ശമ്പളം നൽകിയാൽ മതി എന്നാണ് എൻറെയഭിപ്രായം. ബാക്കി ശമ്പളം പിന്നീട് ധനസ്ഥിതി മെച്ചപ്പെടുന്ന സമയത്ത് നൽകാം. പ്രതിമാസം നിശ്ചിത തുകയ്ക്ക് (ഉദാ: 30,000 രൂപ) മുകളിൽ ശമ്പളമോ പെൻഷനോ ഉള്ളവർക്ക് അത് ഇപ്പോൾ നൽകില്ലെന്ന് തീരുമാനിക്കണം.
ഒന്നും കയ്യിലില്ലാത്ത ബഹുഭൂരിപക്ഷം മനുഷ്യർ ഉള്ള നാട്ടിൽ ചിലർ വീട്ടിലിരുന്ന് പൂർണ്ണ ശമ്പളം വാങ്ങുന്നതിനോട് വ്യക്തിപരമായി എനിക്ക് യോജിപ്പില്ല. വാങ്ങുന്നവർ ആ തുക ദുരിതാശ്വാസ നിധിയിലേക്ക് കൊടുക്കാനുള്ള മനസ് എങ്കിലും കാണിക്കണം. അങ്ങനെ മിച്ചം കിട്ടുന്ന പണം സമ്പൂർണ്ണ വരുമാന നഷ്ടമുണ്ടായ വിഭാഗങ്ങൾക്ക് ചെറിയ തുകയായി നൽകാൻ സർക്കാർ ശ്രമിക്കണം. അവർ വഴിയും ഇക്കണോമിയിൽ താഴെത്തട്ടിൽ പണം വരട്ടെ. (3000 കോടിയിലധികം ദുരിതാശ്വാസ നിധി ചെലവാക്കിയതിൽ, ഉദ്യോഗസ്ഥർ വഴി ഏതോ ചില CPM നേതാവ് തട്ടിയ 20 ലക്ഷത്തിന്റെ കണക്കും കൊണ്ട് വരണ്ട. മനുഷ്യർ പ്രവർത്തിപ്പിക്കുന്ന ലോകത്തേത് സിസ്റ്റത്തിലും 0.01% കുഴപ്പമുണ്ടാകും. ഇവിടെ തട്ടിപ്പ് അതിലും താഴെയാണ്. അത് പിടിക്കലും ശിക്ഷിക്കലും ആണ് പ്രധാനം)
എന്ന്,
അഡ്വ:ഹരീഷ് വാസുദേവൻ
റിലീഫ് ഫണ്ടിൽ സംഭാവന നൽകിയ ഒരു പൗരൻ.