Connect with us

തമാശ മാത്രമല്ല ചാപ്ലിൻ (ഇന്ന് 131-)o ജന്മവാർഷികം)

സുഖത്തിനു വേണ്ടിയുള്ള പരക്കംപാച്ചിലിൽ മനുഷ്യത്വം ചവിട്ടിയരക്കപ്പെട്ടവൻ്റെ കഥ”.’മോഡേൺ ടൈംസ് ‘എന്ന സിനിമ ഇതു പറഞ്ഞു കൊണ്ടാണ് ആരംഭിക്കുന്നത്. മുതലാളിത്തത്തിൻ്റെ രാക്ഷസീയമായ വളർച്ചയിൽ

 6 total views

Published

on

ആർ. ബിജു എഴുതുന്നു 

തമാശ മാത്രമല്ല ചാപ്ലിൻ

131-)o ജന്മവാർഷികം.
( 1889 April 16 -1977 December 25 )

” സുഖത്തിനു വേണ്ടിയുള്ള പരക്കംപാച്ചിലിൽ മനുഷ്യത്വം ചവിട്ടിയരക്കപ്പെട്ടവൻ്റെ കഥ”.’മോഡേൺ ടൈംസ് ‘എന്ന സിനിമ ഇതു പറഞ്ഞു കൊണ്ടാണ് ആരംഭിക്കുന്നത്. മുതലാളിത്തത്തിൻ്റെ രാക്ഷസീയമായ വളർച്ചയിൽ ചവിട്ടിയരയ്ക്കപ്പെടുന്ന തൊഴിലാളികളെ നമുക്കതിൽ കാണാം. തൊഴിലില്ലായ്മയും തൊഴിൽ സമരങ്ങളും കൂടിച്ചേർന്നതാണ് തൊഴിലാളികളുടെ ജീവിതമെന്ന് ചാപ്ലിൻ നമുക്ക് കാണിച്ചുതരുന്നു. ജർമ്മനിയിൽ ചാപ്ലിൻ്റെ സിനിമകൾ നിരോധിക്കുന്നു.

ചാപ്ലിൻ അവതരിപ്പിക്കുന്ന തെരുവുതെണ്ടിക്ക് തൻ്റെ ഛായ കണ്ട് ഹിറ്റ്ലർ പ്രകോപിതനാകുന്നു. “ആര്യ രക്തമില്ലാത്തവരെല്ലാം കൊല്ലപ്പെടേണ്ടവരെന്ന്, നടപ്പിലാക്കിയ കാലം. സഹജീവികളോട് മനുഷ്യന് എന്തുമാത്രം ക്രൂരനാവാൻ കഴിയുമെന്ന് ഞെട്ടലോടെ കണ്ട കാലം! ചാർലി ചാപ്ലിൻ്റെ അടുത്ത ചിത്രം ” ദ ഗ്രേറ്റ് ഡിക്റ്റേറ്റർ”(1936) മനുഷ്യനന്മയിൽ അടിയുറച്ച ബോധ്യമുള്ള, മനുഷ്യ സ്നേഹിയായ ഒരു ബാർബർ , നരാധമനായ ഹിറ്റ്ലർക്ക് മറുപടി നിർമ്മിക്കുകയാണ് അതിൽ. സമത്വത്തിനും സാഹോദര്യത്തിനും ലോകസമാധാനത്തിനും വേണ്ടി ലോകം പൊരുതുന്ന നാളുകളായിരുന്നു അത്. ആ പക്ഷത്തായിരുന്നു ചാർലി ചാപ്ലിൻ .

Amazon.com: Watch The Great Dictator | Prime Videoമഹാനായ മനുഷ്യസ്നേഹിയാണ് ചാർപ്ലിൻ.അദ്ദേഹത്തിൻ്റെ വീക്ഷണം തന്നാലാവുന്ന അത്രയും ഉച്ചത്തിൽ ലോകത്തോട് വിളിച്ചു പറയുന്നുണ്ട് ഗ്രേറ്റ് ഡിക്റ്റേറ്ററിൽ. സിനിമകളുടെ ചരിത്രത്തിലും അവിസ്മരണീയമായ ഒരു സ്ഥാനം രേഖപ്പെടുത്തിക്കൊണ്ട്, അതിലെ അവസാന ഭാഗത്തിലെ നീണ്ട പ്രസംഗം, 84 വർഷങ്ങൾക്ക് ശേഷം, ഇന്നും പ്രസക്തമാണ്.” ….. ഭരണം എൻ്റെ ജോലിയല്ല. എനിക്ക്
ആരേയും തോല്പിക്കുകയും വേണ്ട.കറുത്തവനായാലും വെളുത്തവനായാലും ജൂതനായാലും അല്ലാത്തവനായാലും, മനുഷ്യരെ സഹായിക്കണമെന്നേ എനിക്കാഗ്രഹമുള്ളൂ.

മനുഷ്യരെല്ലാം പരസ്പരം സഹായിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.അന്യൻ്റെ സന്തോഷം കണ്ട് നാമോരോരുത്തർക്കും ജീവിക്കാൻ കഴിയണം.ആരും ആരേയും വെറുക്കരുത്. എല്ലാവർക്കും ജീവിക്കാൻ വേണ്ട സ്ഥലം ഈ ഭൂമിയിലുണ്ട്. ഈ ഭൂമി സമ്പന്നമാണ്. മാനവരാശിയെ പോറ്റാനുള്ളതെല്ലാം ഇവിടെയുണ്ട്. ജീവിതത്തിൻ്റെ വഴി സുന്ദരവും സ്വതന്ത്രവുമാക്കാൻ നമ്മൾ വിചാരിച്ചാൽ കഴിയും.
പക്ഷെ ആ വഴി നമുക്ക് നഷ്ടമാവുന്നു.നമ്മുടെ മനസ്സ് വിഷമയമാകുന്നു. ഭൂമി മുഴുവൻ വെറുപ്പിൻ്റെ മതിലുകൾ ഉയരുന്നു. ദുരിതവും രക്തച്ചൊരിച്ചിലും മാത്രമാണ് അതിൻ്റെ ഫലം.

….. എൻ്റെ വാക്കുകൾ ലോകമെങ്ങുമുള്ള ജനങ്ങൾ കേൾക്കുന്നുണ്ടെന്നാണ് ഞാൻ കരുതുന്നത്! സ്ത്രീകളും പുരുഷന്മാരും കുട്ടികളും ഇത് കേൾക്കുന്നുണ്ടാവും. കൂട്ടക്കൊല നടത്താനും നിരപരാധികളെ തടവിലേറ്റാനും പ്രേരിപ്പിക്കുന്ന ഒരു വ്യവസ്ഥിതിയുടെ ഇരകളാണ്
ഈ പാവങ്ങൾ…. നിങ്ങൾ ഇന്നനുഭവിക്കുന്ന ഈ ദുരിതമുണ്ടല്ലോ! ദുര അവസാനിക്കാൻ പോകുന്നതിൻ്റെ ലക്ഷണങ്ങളാണ്. മനുഷ്യപുരോഗതിയെ ഭയപ്പെടുന്നവരുടെ മനസ്സിലെ കയ്പാണ് ഈ ദുരിതങ്ങൾ.മനുഷ്യർ തമ്മിലുള്ള വെറുപ്പ് അവസാനിക്കുക തന്നെ ചെയ്യും കൂട്ടരേ! സ്വേച്ഛാധികാരികൾ നാടുനീങ്ങും. അവർ ജനങ്ങളിൽ നിന്ന്ത ട്ടിയെടുത്ത അധികാരം ജനങ്ങൾക്ക് തന്നെ തിരികെ ലഭിക്കും.

…. ഈ ജീവിതത്തെ സ്വതന്ത്രവും സുന്ദരവു മാക്കാനുള്ള അധികാരം നിങ്ങളുടെ കയ്യിലുണ്ട്. ജീവിതത്തെ നമുക്ക് അത്ഭുതകരമായ ഒരു സാഹസിക യാത്രയാക്കി മാറ്റേണ്ടതുണ്ട്. അതിനു വേണ്ടി നമുക്ക് ഒന്നിക്കാം. ഒരു പുതിയ ലോകത്തിനു വേണ്ടി നമുക്ക് പോരാടാം. എല്ലാവർക്കും അധ്വാനിക്കാൻ അവസരം നൽകുന്ന, യുവത്വത്തിന് ഭാവി വാഗ്ദാനം ചെയ്യുന്ന, വാർദ്ധക്യത്തിന് സുരക്ഷിതത്വം ഉറപ്പാക്കുന്ന ഒരു ലോകത്തിനു വേണ്ടി നമുക്ക് ഒത്തൊരുമിച്ച് പരിശ്രമിക്കാം.

Advertisement

…. രാഷ്ട്രങ്ങൾ തമ്മിലുള്ള അതിർത്തികൾ വേണ്ട. യുക്തിയുടെ ഒരു ലോകം പടുത്തുയർത്താൻ നമുക്ക് പോരാടാം. ശാസ്ത്രവും പുരോഗതിയും എല്ലാ മനുഷ്യരേയും ആനന്ദത്തിലേക്ക് നയിക്കുന്ന ഒരു ലോകത്തിനു വേണ്ടി നമുക്ക് പ്രയത്നിക്കാം… ”

പൗരത്വം ചോദ്യം ചെയ്യപ്പെടുന്ന ഈ കൊറോണ കാലത്ത് ലോകം നമ്മെ പഠിപ്പിക്കുന്ന പാഠങ്ങളിൽ ചാർലി ചാപ്ലിൻ്റെ ഈ വാക്കുകൾക്കും അർഹമായ സ്ഥാനമുണ്ടാകും.


 7 total views,  1 views today

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
Entertainment18 hours ago

ഇത് രസക്കൂട്ടുകൾ ചേർത്ത് വിളമ്പിയ ഒന്നാന്തരം ‘ബ്രാൽ’ !

Entertainment1 day ago

തിരിവുകൾ, ജീവിതത്തിന്റെ തിരിവുകളിലൂടെയുള്ള ഒരു യാത്ര

Entertainment2 days ago

കാണി; സദാചാര രാക്ഷസ നിഗ്രഹത്തിന് അവതരിക്കുന്ന കാനനും കാനത്തിയും

Entertainment3 days ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment3 days ago

അതിഥി ഒരു പ്രതിരോധമാണ്, ഒരു പോരാട്ടമാണ്

Entertainment3 days ago

നിങ്ങളുടെ തമാശ കൊണ്ട് ഒരാളുടെ ജീവൻ നഷ്ടമായാൽ ആ പാപബോധം ഒരു ശാപമാകും

Entertainment4 days ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment4 days ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment5 days ago

ഓൺലൈൻ സംവിധാനത്തിന്റെ സാധ്യതകൾ തുറന്നിട്ട ഡേർട്ട് ഡെവിളും സംവിധായകൻ സോമൻ കള്ളിക്കാട്ടും

Entertainment5 days ago

ഇനിയൊരു കുടുംബത്തിനും ഇത്തരം ഫേറ്റുകൾ ഉണ്ടാകരുത്…

Entertainment6 days ago

നല്ല ഗാനത്തിലുപരി ഇത് മുന്നോട്ടു വയ്ക്കുന്നുണ്ട് ചില ഐക്യപ്പെടലുകൾ

Entertainment6 days ago

രണ്ടു വ്യത്യസ്ത വിഷയങ്ങളുമായി ഗൗതം ഗോരോചനം

Entertainment4 days ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

INFORMATION1 month ago

അറിഞ്ഞില്ലേ… ശ്രീലങ്ക മുടിഞ്ഞു കുത്തുപാള എടുത്തു, ഓർഗാനിക് കൃഷി വാദികൾ ഇവിടെ എവിടെയെങ്കിലും ഉണ്ടോ ?

2 months ago

ഇങ്ങനെയുള്ള മക്കൾ ഉള്ളപ്പോൾ എഴുപതാം വയസ്സിലും ആ അച്ഛൻ അദ്ധ്വാനിക്കാതെ എന്ത് ചെയ്യും ?

2 months ago

ദുബായ് പോലീസിനെ കൊണ്ട് റോഡുകൾ അടപ്പിച്ചു റോഡ് ഷോ നടത്താൻ സ്റ്റാർഡം ഉള്ള ഒരു മനുഷ്യനെ കേരളത്തിലുണ്ടായിട്ടുള്ളൂ

Entertainment1 week ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Literature1 month ago

താര രാജാവ് – യൂസഫ് മുഹമ്മദിന്റെ കഥ

Entertainment2 weeks ago

നാടിന്റെ റേപ്പ് കൾച്ചറും ലോകത്തിന്റെ വംശീയതയും അഥവാ, ‘കല്പന’യും ‘ബ്ളാക്ക് മാർക്കും’

Entertainment2 weeks ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Movie Reviews4 weeks ago

‘ഒരു ജാതി പ്രണയം’ നമ്മുടെ സാമൂഹിക അധഃപതനത്തിന്റെ നേർക്കാഴ്ച

Entertainment1 week ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

1 month ago

റിമ കല്ലിങ്കലിന്റെ ഹോട്ട് ഡാൻസ്

1 month ago

വിവാഹേതരബന്ധം എന്നത് തെറ്റല്ലല്ലോ പ്രണയം മനുഷ്യന് എപ്പോൾ വേണമെങ്കിലും….

Advertisement