ആർ. ഗോപാലകൃഷ്ണൻ
‘ഓഷോ’ ആയി മാറിയ ‘ആചാര്യ രജനീഷ്’
ലൈംഗികതയിലൂടെ ഉള്ള ആത്‌മീയതയുമായി ബന്ധപ്പെട്ട ഭാരതീയ താന്ത്രിക സങ്കൽപ്പത്തിന്റെ ആധുനിക വക്താവ് എന്ന നിലയിൽ അറിയപ്പെട്ടിരുന്ന ‘ആചാര്യ രജനീഷ്’ ജീവിച്ചിരുന്നപ്പോൾ ഒരു വിവാദ നായകൻകൂടിയായിരുന്നു.ഈ കാര്യത്തെപ്പറ്റി പറയാൻ അറിയതുകൊണ്ടു ഒന്നു മാത്രം പറയാം: ഇദ്ദേഹം ഇഹലോകവാസം വെടിഞ്ഞിട്ടു  മൂന്ന് പതിറ്റാണ്ടു തികയുന്നു.
1970-കളിൽ ആചാര്യ രജനീഷ് എന്നും പിന്നീട് ഓഷോ എന്നും അറിയപ്പെട്ടിരുന്നു. ‘ചന്ദ്ര മോഹൻ ജയിൻ’ എന്നാണ്‌ യഥാർഥ പേര്. 1931 ഡിസംബർ 11- ന്‌ മധ്യപ്രദേശ്‌ സംസ്ഥാനത്തെ കുച്ച്‌വാഡ ഗ്രാമത്തിൽ ഒരു തുണി വ്യാപാരിയുടെ പതിനൊന്നു മക്കളിൽ മൂത്തവനായി ജനിച്ചു. 21 1953-ൽ മാർച്ച്‌ 21-ന്‌ (22-ാം വയസ്സിൽ) തനിക്ക്‌ ആത്മീയ ബോധോദയം സംഭവിച്ചു എന്ന് രജനീഷ്‌ പറയുന്നു. 1957-ൽ സാഗർ സർവ്വകലാശാലയ്ക്കു കീഴിലുള്ള ഡി. എൻ. ജയിൻ കോളേജിൽ നിന്നു തത്വശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും നേടി. അല്പകാലം ഫിലോസഫി പ്രൊഫസ്സറായിരുന്നു.
‘ജീവൻ ജാഗ്രുതി ആന്ദോളൻ’ എന്ന സംഘടനക്ക്‌ രൂപംകൊടുത്തു. മുംബൈ യിൽ ഒരു വാടക കെട്ടിടത്തിലും പിന്നീട് പൂണെയിലും ധ്യാന കേന്ദ്രങ്ങൾ നടത്തി. ഓഷോയുടെ പ്രഭാഷണങ്ങളിൽ ആകൃഷ്ടരായി അനവധി വിദേശികൾ ഓഷോയുടെ ശിഷ്യത്ത്വം സ്വീകരിച്ചതിനൊപ്പം ‘ആശ്രമവും’ വികസിച്ചുകൊണ്ടിരുന്നു. 1974 മുതൽ 1981 വരെ ഓഷോ പൂണെ ആശ്രമത്തിൽ തുടർന്നു. പിന്നീട് ഇന്ത്യ വിടുകയും ചെയ്തു.
Image result for oshoഓഷോയുടെ അനുയായികൾ വാസ്കോ കൗണ്ടിയിൽ(ഒറിഗോൺ), ഏകദേശം 60 കോടി ഡോളർ മുടക്കി വാങ്ങിയ 64000 ഏക്കർ വിസ്തൃതിയുള്ള പ്രദേശം നിയമപരമായി ‘രജനീഷ്‌പുരം’ എന്ന നഗരമായി സംഘടിപ്പിച്ചു. 1981 മധ്യത്തോടെ ഓഷോ അവിടെ എത്തുകയും അടുത്ത നാലു വർഷങ്ങൾ അവിടെ കഴിയുകയും ചെയ്തു. 1985 ഒക്ടോബറിൽ, ഓഷോയെ നോർത്ത്‌ കരോളീനയിൽ വച്ച്‌ അമേരിക്കയിൽ നിന്ന് രക്ഷപെടുന്നതിനിടെ അറസ്റ്റ്‌ ചെയ്തു. കുടിയേറ്റ നിയമ ലംഘനങ്ങൾ ആരോപിക്കപ്പെട്ട ഓഷോ, രാജ്യം വിട്ടുപോകാമെന്ന ഉറപ്പിന്മേൽ പന്ത്രണ്ട്‌ ദിവസത്തെ തടവിനു ശേഷം മോചിതനായി.
1986 ജൂലൈയിൽ ഇന്ത്യയിലെത്തിയ ഓഷോ, 1987 ജനുവരിയിൽ പൂണെയിലെ ആശ്രമത്തിലേക്കു മടങ്ങി. 1988 ഡിസംബറിൽ ‘ഓഷോ’ എന്ന പേര്‌ സ്വീകരിച്ചു.1990 ജനുവരി 19-ന്‌ ഓഷോ അന്തരിച്ചു.ഓഷോയുടെ കൃതികൾക്ക്‌ ധരാളം വായനക്കാരുണ്ട്… അവ ഇതു വരെ 55-ൽപരം ഭാഷകളിലേക്ക്‌ മൊഴിമാറ്റം ചെയ്തിട്ടുണ്ട്‌. ഒരു ഓഷോ വചനം കൂടി: “വിമർശിയ്ക്കുന്നവർ പല കാര്യങ്ങളും നഷ്ടപ്പെടുത്തി ക്കൊണ്ടേയിരിയ്ക്കുന്നു. ഒരു വിമർശകൻ ഒരു സംഗീതം കേൾക്കുവാൻ തുടങ്ങുകയാണെങ്കിൽ അയാളുടെ ശ്രവണം സമ്പൂർണ്ണമല്ല. അയാൾ നിരന്തരം താരതമ്യപ്പെടുത്തിക്കൊണ്ടിരിയ്ക്കും, വിധി കല്പിച്ചുകൊണ്ടിരിയ്ക്കും, വ്യാഖ്യാനിച്ചുകൊണ്ടുമിരിയ്ക്കും.”
Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.