നീലക്കുയിലിന് 65 വയസ്സു തികയുന്നു !

210

ആർ. ഗോപാലകൃഷ്ണൻ എഴുതുന്നു 

നീലക്കുയിലി’ന് ഇന്ന് 65 വയസ്സു തികയുന്നു !

മലയാള സിനിമയുടെ നിത്യ അഭിമാനമായ ‘നീലക്കുയിൽ’ റിലീസ് ചെയ്തിട്ടു ഇന്ന് 65 വർഷം. മലയാള സിനിമയിലെ ആദ്യ പ്രതിഭ സംഗമമായിരുന്നു ചരിത്രം സൃഷ്ടിച്ച ‘നീലക്കുയിൽ’.നിർമ്മാതാവ്: ടി. കെ. പരീക്കുട്ടി സാഹിബ്ബാണ്, 1952-ൽ ചന്ദ്രതാരാ പിക്ചേഴ്സ് എന്നപേരിൽ ഫിലിം വിതരണ കമ്പനി തുടങ്ങിയതും രണ്ടു വർഷം കൊണ്ട് അന്ന് ചിന്തിക്കാനാവാത്ത വിധം , ‘നീലക്കുയിൽ’ എന്ന മികച്ച ഒരു സിനിമ നിർമ്മിച്ചതും.സംവിധായകർ: പി. ഭാസ്കരൻ & രാമു – കാര്യാട്ട് ഒരു പരിചയപ്പെടുത്തൽ ആവശ്യമില്ലാത്ത പ്രതിഭകൾ. ഇരുവരുടെയും പ്രഥമ സംവിധാന ദൗത്യം

 രചന: ഉറൂബ് (പി.സി. കുട്ടികൃഷ്ണൻ) എന്ന പ്രതിഭ. ഗാനരചന: പി. ഭാസ്കരൻ -മലയാളത്തിൽ ചന്ദ്രിക എന്ന ചിത്രത്തിനാണ് ആദ്യം പാട്ടെഴുതിയത്. നീലക്കുയിൽ എന്ന ചിത്രത്തിലെ ഗാനങ്ങളോടെ പി. ഭാസ്കരൻ മലയാളചലച്ചിത്രത്തിന്റെ അനിവാര്യ ഘടകമായി. സംഗീതം: കെ. രാഘവൻ – കേരളത്തിന്റെ സംഗീതശൈലിയിൽ ഗാനങ്ങളൊരുക്കി മലയാള സിനിമ സംഗീതത്തിന് ഐഡന്റിറ്റി നൽകിയ പ്രതിഭ

ഛായാഗ്രഹണം: എ. വിൻസെന്റ് -അപൂർവ പ്രതിഭാശാലി | തെലുഗു ചിത്രത്തിനായിരുന്നു ആദ്യമായി ഛായഗ്രഹണം നിർവഹിച്ചത്. ‘നീലക്കുയിൽ’ ആയിരുന്നു ആദ്യ മലയാളസിനിമ.’ഭാർഗവീനിലയം’ ആണ് സംവിധാനം ചെയ്ത ആദ്യസിനിമ. ഗായകർ- കോഴിക്കോട് അബ്ദുൽഖാദർ:
‘നീലക്കുയില്‘ എന്ന സിനിമയിലെ ‘എങ്ങിനെ നീ മറക്കും കുയിലേ’ എന്ന ഗാനത്തിലൂടെ അബ്ദുല് ഖാദർ: മലയാളികളുടെ മനസില് ഇടം നേടി. | “ഉണരുണരൂ” – ശാന്ത പി. നായർ | “എല്ലാരും ചൊല്ലണ്” & “കുയിലിനെത്തേടി”- ജാനമ്മ ഡേവിഡ് | കായലരികത്തു” : കെ. രാഘവൻ | “മാനെന്നും വിളിക്കില്ല”- മെഹബൂബ്

സത്യനും മിസ് കുമാരിയും പ്രധാനവേഷങ്ങളിൽ അഭിനയിച്ച ഇതിൽ പ്രേമയും പി. ഭാസ്കരനും വേഷമിട്ടു ബാലവേഷം ചെയ്ത വിപിൻ മോഹൻ പിൽക്കാലത്ത് ക്യാമറാമാനായി വിളങ്ങി വിലസി. പ്രമേയത്തിന്റെ പ്രത്യേകതകളാൽ ഏറെ ശ്രദ്ധിക്കപ്പെട്ട സിനിമയാണ് നീലക്കുയിൽ. ഹിന്ദിയിലെ അച്യുത് കന്യ, സുജാത എന്നീ സിനിമകൾ പോലെ സമൂഹ-ജാതി വ്യവസ്ഥകളെ ചൊദ്യം ചെയ്തുകൊണ്ടുള്ള കഥാരീതി. കേരളീയമായ സംഗീതം നിർബന്ധിച്ച ഗാനങ്ങൾ മറ്റൊരു പുതുമ. വാതിൽ‌പ്പുറ ചിത്രീകരണങ്ങളുടെ ധാരാളിത്തം നാടൻ കഥയ്ക്ക് ഇണങ്ങിയ പശ്ചാത്തലമേകുകയും ചെയ്തു. ഈ ചിത്രം മികച്ച രണ്ടാമത്തെ ചലച്ചിത്രത്തിനുള്ള ദേശീയപുരസ്കാരത്തിന് അർഹമായി.

-ആർ. ഗോപാലകൃഷ്ണൻ | 2019 ഒക്ടോബർ 22