തപാല് സ്റ്റാമ്പ്, നാണയങ്ങൾ എന്നിങ്ങനെയുള്ള ശേഖരങ്ങൾ അല്പം ഗമയുള്ള ഒന്നാണ്… ഫിലാറ്റലി, ന്യൂമിസ്മാറ്റിക്സ് എന്നിങ്ങനെ അവക്ക് അടിപൊളി പേരുകളുമുണ്ട്. ‘കോയിൻ കളക്ഷൻ’ ഏറ്റവും പ്രാചീനമായ ഹോബി എന്ന നിലയിൽ ‘കിംഗ് ഓഫ് ഹോബീസ്’ എന്ന സ്ഥാനവുമുണ്ട്.
‘തീപ്പെട്ടിപ്പടങ്ങള്‘ ശേഖരിക്കുന്നവർ താഴെക്കിടയിൽ ഉള്ളവരാണെന്നാണ് നമ്മുടെ ധാരണ. എന്നാൽ നമ്മുടെ നാട്ടിൽ ഒരു കാലത്തു ഏറ്റവുമധികമുണ്ടായിരുന്ന ഹോബി ‘തീപ്പെട്ടിപ്പടങ്ങള്‘ ശേഖരിക്കുന്നവരായിരുന്നു.
വലിയ മുതൽ മുടക്കോ പുറംലോക ബന്ധമൊ ഇല്ലാത്തവർക്കും ഈ ഹോബി കൊണ്ടു നടക്കാനാകുമായിരുന്നുവെന്നതാണ് ഇതിൻറെ ജനകീയ ഭാവത്തിനു കാരണം.
പണ്ടൊരുകാലത്ത്, അമ്മ സാധനം വാങ്ങാൻ പീടികയില് പോവാൻ പറയുേമ്പാള് അതിൽ ‘തീപ്പട്ടി വാങ്ങാൻ ഉണ്ടാവണേ’ എന്നു ‘തീപ്പെട്ടിപ്പട ശേഖരനായ’ അന്ന് മനസുകൊണ്ടു ആഗ്രഹിക്കുമെന്ന് ഒരു സുഹൃത്ത് എഴുതിയിരുന്നു…. സ്ഥിരമായി പോകുന്ന പീടിയിൽ ‘വീ ടു’ മാത്രമേ കിട്ടുവെങ്കിൽ ഒരു ”ചാവിയോ’ ‘ക്യാമലോ’ കിട്ടാൻ ഒരു കിലോമീറ്റർ നടന്നു അടുത്ത ഷോപ്പിൽ പോവുമായിരുന്നുവെത്രെ … ആർക്കും കിട്ടാത്ത, ആരുടെ കയ്യിലും ഇല്ലാത ചിത്രം കിട്ടാൻ ഇത്തരം ഏതു ത്യാഗവും ഒരു ‘തീപ്പെട്ടിപ്പട ശേഖരൻ’ ചെയ്യുമായിരുന്നു എന്നതിൽ ഒരു അത്ഭുതവുമില്ല.
ശിവകാശിയിലെ പാവം പിടിച്ച ലേബല് ആര്ടിസ്റ്റുകള് വരച്ചുണ്ടാക്കിയ ആ പടങ്ങള്ക്ക് തപാല് മുദ്രകളിലെ പടങ്ങളുടെ ആഢ്യത്വമൊന്നുമുണ്ടായിരുന്നില്ലെങ്കിലും ബാലാമനസ്സുകൾക്കുക്ക് അതൊരു ആകർഷക വസ്തു തന്നെയായിരുന്നു… തീപ്പെട്ടി കൊണ്ടുള്ള ഈ ട്രെയിൻ ഓടിച്ചിട്ടുള്ളവരും വിരളമല്ല…


ആയിരത്തി തൊള്ളായിരത്തി എൺപതുകളോടെ തീപ്പെട്ടിപ്പടക്കമ്പം ശമിക്കാൻ തുടങ്ങി. കാർഡ് ബോര്ഡിലുള്ള തീപ്പെട്ടിക്കൂടുകൾ യൂറോപ്പിലും അമേരിക്കയിലും പ്രചാരത്തിൽ വന്നതോടെയായിരുന്നു അത്. പടങ്ങൾക്കും പ്രാധാന്യമില്ലാതായി – തീപ്പെട്ടി വെറുമൊരു പെട്ടിയായി….
കടപ്പാട്: പി. കെ. രാജശേഖരൻ