Entertainment
നടൻ മാധവന്റെ ഭാര്യയെ ചുംബിച്ച അജ്ഞാതൻ ആര് ? ഭാര്യാസഹോദരൻ ഫോട്ടൊകണ്ടു ഞെട്ടിയെന്ന് മാധവൻ

ഐഎസ്ആർഒ ശാസ്ത്രജ്ഞനും ചാരവൃത്തികേസിൽ ക്രൂശിക്കപ്പെട്ടു ഒടുവിൽ നിരപരാധിത്വം തെളിയിച്ച നമ്പി നാരായണന്റെ ജീവിതം പറയുന്ന ചിത്രമാണ് റോക്കട്രി . ചിത്രമിപ്പോൾ തിയേറ്ററുകളിലെത്തുക്കുകയാണ്. 17 വർഷത്തിനു ശേഷം മാധവൻ നടി സിമ്രാനുമായി ഒരുമിക്കുന്ന ചിത്രമെന്ന പ്രത്യേകതയുമുണ്ട്. ആരെയും ഞെട്ടിപ്പിക്കുന്ന മേക്കോവറാണ് നമ്പിനാരായണനായി മാധവൻ നടത്തിയത്. ഇപ്പോൾ നമ്പി നാരായണന്റെ ലുക്കിൽ ഭാര്യയ്ക്കൊപ്പം ഫോട്ടോയെടുത്ത് ഭാര്യാസഹോദരനെ പറ്റിച്ച കഥ പങ്കുവയ്ക്കുകയാണ് മാധവൻ. ചിത്രത്തിലെ കഥാപാത്രത്തിന്റെ വേഷത്തിൽ ഭാര്യയെ ചുംബിക്കുന്ന ചിത്രം മാധവൻ ട്വിറ്ററിൽ പങ്കുവച്ചിരുന്നു. എന്നാൽ ഈ ചിത്രം അയച്ചുകൊടുത്തപ്പോൾ തന്റെ ഭാര്യയുടെ സഹോദരൻ ഞെട്ടിപ്പോയെന്ന് മാധവൻ സോഷ്യൽ മീഡിയയിൽ കുറിച്ചു. അഞ്ചുഭാഷകളിൽ ആണ് റോക്കട്രി ഒരുങ്ങിയത്. ഇംഗ്ലീഷ് , ഹിന്ദി, തമിഴ്, മലയാളം, തെലുങ്ക് എന്നീ ഭാഷകളിൽ ആണ് ചിത്രം റിലീസ് ചെയുക. ചിത്രതിനു കാൻസ് ചലച്ചിത്രമേളയിലും ഗംഭീര പ്രതികരണമാണ് ലഭിച്ചത്. ആറു രാജ്യങ്ങളിൽ ആണ് ഈ ബിഗ്ബജറ്റ് ചിത്രം ചിത്രീകരിച്ചത് .
When my brother-in-law freaked out when I sent him this photo of my wife .🤣🤣🤣🤣😂 #rocketrythefilm .❤️❤️🙏🙏🚀🚀🚀 pic.twitter.com/s2aAoADPj6
— Ranganathan Madhavan (@ActorMadhavan) June 29, 2022
1,256 total views, 4 views today