രഹസ്യമായി ഷക്കീലയുടെ വീഡിയോ കണ്ടിട്ട് പരസ്യമായി പരിഹസിക്കുന്നവരേ കാലം മാറി

37

ആർ ഷഹിനയുടെ കുറിപ്പ് 

രഹസ്യമായി ഷക്കീല യുടെ വീഡിയോ കാണുകയും ആസ്വദിക്കുകയും അതേ സമയം പരസ്യമായി പരിഹസിക്കുകയും ചെയ്യുന്നവരിൽ കണ്ടു വരുന്ന ഇത്തരം troll മനോഭാവത്തെ ശക്തമായി എതിർക്കുന്നു.ഷക്കീലയുടെ രാഷ്ട്രീയ തീരുമാനത്തെ (ഏതു പാർട്ടിയിലേക്കും ആകട്ടെ) പരിഹസിക്കാതെ അവരെ ഉൾകൊള്ളാൻ കഴിയാത്ത മനുഷ്യരുടെ പുരോഗമന ചിന്തയോട് എനിക്ക് ചിരിയാണു വരുന്നത്.”ലൈംഗിക ആകർഷണം അത്ര കൊടും പാതകമൊന്നും അല്ലന്ന് മനസ്സിലാക്കാൻ കഴിയുന്ന കാലമായില്ലേ ഇതുവരെ..!!

ഏതു പക്ഷമായാലും രാഷ്ട്രീയം പറയുന്നവളെ,പൊതുധാരയിലേക്ക് വരുന്നവളെ ആക്രമിക്കുന്നത് ശരീരം കൊണ്ടാകുന്നത് എത്ര മോശമാണ്.”ആശയത്തെ ആശയം കൊണ്ട് നേരിടൂ” ഇത്തരം തരംതാണ പരിപാടികൾ ചെയ്യാതെ.ഇതൊരു പൊളിറ്റിക്കൽ joke ആയി കാണുന്നില്ല. അന്നത്തിനു വേണ്ടി ആയാലും സുഖത്തിനു വേണ്ടി ആയാലും ശരീരം അവളുടെ ചോയ്സ് ആണ്. അതിനെ പരിഹസിക്കാൻ ഇത്തരം വാർത്തകൾ ഇടുന്നവർ ആലോചിക്കേണ്ടത് ഒരു പെണ്ണിന്റെ വിയർപ്പിന്റെ വിലയെ നിങ്ങൾക്ക് ഒക്കെ ഉള്ളുവെന്ന് വെളിപ്പെടുത്തുകയാണ്.അല്ലേ? കാലം മാറി.ഇത്തരം ഗിമ്മിക്കുകളെ പരസ്യമായി പുച്ഛിച്ചു തള്ളുന്നു.